Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 9

“നിക്ക് വയ്യ കണ്ണാ ന്നെ നീ വേഗം എടുക്ക്, നിക്ക് ശ്വാസം കിട്ടണില്ല.”

പിന്നെ ഒരു നിമിഷം പോലും വൈകാതെ ഉയർന്നു അവളുടെ ഒരു തുട കയ്യിലെടുത്തു പൊക്കി വിടർന്ന പൂവിൽ എന്റെ കുണ്ണ ഒന്നുരച്ചു അമർത്തി കയറ്റി. പ്രാണവായു കിട്ടിയപോലെ അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് എന്നിലേക്ക് തളർന്നു ചാരി.
നെയ്യിൽ ഇറങ്ങിയ പോലെ ഞാൻ പതിയെ ഊരിയടിക്കാൻ തുടങ്ങി എന്റെ നെഞ്ചിൽ ചാരി മുത്തങ്ങളേകി പാതി അടഞ്ഞ കണ്ണുകളുമായി വസൂ എന്റെ താഡനം സ്വീകരിച്ചുകൊണ്ടിരുന്നു. അല്പം കഴിഞ്ഞതും വസുവിന്റെ തുടകൾ മുറുകുന്നതും എന്റെ നെഞ്ചിൽ ഒരു കടിയും ഞാൻ അറിഞ്ഞു വിറച്ചു കൊണ്ട് വസുവിന്റെ തേൻ എന്റെ കുണ്ണയെ കഴുകി ഒഴുകി ഇറങ്ങി. അതോടെ താളംതെറ്റിയ പോലെ വസൂ എന്നിൽ നിന്നും ഊർന്നിറങ്ങി. ടാപ്പ് അടച്ചു അവളെ താങ്ങി ഞാൻ ടോയ്ലറ്റ് സീറ്റിൽ ഇരുന്നു, എന്റെ മടിയിൽ എന്റെ നെഞ്ചിൽ ചാരി നനഞ്ഞു തളർന്നു വസുവും.

“എന്താ പെണ്ണെ തളർന്നു പോയോ നീ.”

ഉയർന്നു താഴുന്ന മുലകളും കൂമ്പിയ കണ്ണുമായി എന്റെ മാറിൽ മയങ്ങി കിടന്ന വസുവിന്റെ കവിളിൽ ചുംബിച്ച ഞാൻ ചോദിച്ചു.

“ഹ്മ്മ് പെട്ടെന്നെന്തോ നിക്ക് ദേഹം തളരണ പോലെ തോന്നി.”

“സാരില്ലാട്ടോ ഞാൻ കുളിപ്പിച്ച് തരാം എന്റെ തടിച്ചി കുട്ടിയെ.”
വസുവിനെ കുളിപ്പിച്ച് ഒരു ബ്ലൗസും പാവാടയും ഇടീച്ചു തലയും തോർത്തി കൊണ്ട് വന്നു കട്ടിലിൽ കിടത്തി നെറ്റിയിൽ ഒരുമ്മ നൽകി. പുറത്തേക്കിറങ്ങാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചു വസൂ.

“ന്റെ കണ്ണനെ ഞാൻ ഗൗനിച്ചില്ലല്ലോ.”
“അതിനെന്താ എന്റെ പെണ്ണ് ഇവിടെ തന്നെ ഇല്ലേ ഇപ്പോൾ പെട്ടെന്ന് ഒരു ഗ്യാപ് കഴിഞ്ഞു ചെയ്തപ്പോൾ ഒന്ന് തളർന്നു പോയതല്ലേ സാരൂല്ലാ, ഒരു ചെറിയ ഉറക്കം കഴിയുമ്പോഴേക്കും ശെരി ആകും, ഒന്ന് മയങ്ങിക്കോ.”

മുടിയിൽ തഴുകി എന്റെ വാക്കുകൾ കേട്ട് കണ്ണുകൾ അടച്ച വസുവിനെ കണ്ട് ഞാൻ പുറത്തേക്കിറങ്ങി.

അടുക്കളയിൽ തട്ടും മുട്ടും കേട്ടതും എനിക്ക് മനസ്സിലായി എന്റെ കറുമ്പി കുട്ടി അവിടെ ഉണ്ടെന്നു, അടുക്കളയുടെ വാതിലിൽ എത്തിയപ്പോൾ കണ്ടു സാരി ഇടുപ്പിൽ കുത്തി രാവിലേക്കുള്ള ഇഡ്ഡലിയുടെയും ചട്നിയുടെയും മേൽ യുദ്ധം നടത്തുന്ന ഗംഗ. അടുക്കളയിലെ ചൂടടിച്ചു വയറിൽ വിയർപ്പ് തുള്ളികൾ തിളങ്ങുന്നുണ്ട്.

പമ്മി ചെന്ന് വയറിൽ ചുറ്റി പിടിച്ചതും പെണ്ണൊന്നു ഞെട്ടി പിന്നെ കുതറി.

“യ്യോ ഹരി ന്താ ഈ കാട്ടണെ.”
അവളുടെ വിയർപ്പിന്റെ മണം കഴുത്തിൽ നിന്നും ആവോളം വലിച്ചെടുത്തു അവളെ പുണർന്നു നിൽക്കുന്ന എന്നോടായി, പരിഭ്രമത്തോടെ അവൾ മൊഴിഞ്ഞു.

“ഞാൻ എന്റെ പെണ്ണിനെ സ്നേഹിക്കുന്നു എന്താ പാടില്ലേ.”
അവളെ ഒന്നൂടെ ചേർത്ത് തോളിൽ മുഖമുരച്ചു ഞാൻ പറഞ്ഞു.

“അതല്ല ഹേമേട്ടത്തി കാണും. ഞാൻ റൂമിലേക്ക് വരാടാ മോനു.”

“അവര് കണ്ടാലും എനിക്കെന്താ ഞാൻ എന്റെ പെണ്ണിനെ അല്ലെ കെട്ടിപ്പിടിച്ചേക്കുന്നെ.”

“ശ്ശൊ ഇങ്ങനെ നാണോല്ലാത്ത ചെക്കനെ ഞാൻ എന്താ ചെയ്യാ ന്റെ തേവരെ, നിനക്ക് ചേച്ചികുട്ടി ഒന്നും തന്നില്ലേ രാവിലെ.”

എന്റെ കൈപ്പിടിയിൽ നിന്ന് വിടാൻ നോക്കി ഗംഗ പറഞ്ഞു.
“ചേച്ചിപ്പെണ്ണിനു വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ പ്രസാദം ഈ ദേവിയുടെ നടയിൽ ഒഴിച്ചാൽ മതീന്നു പറഞ്ഞു, എന്നാലല്ലേ നമുക്ക് ഒരു വാവയെ കിട്ടൂ.”

അത്രയും നേരം കുതറി കൊണ്ടിരുന്ന പെണ്ണ് പെട്ടെന്ന് നിശ്ചലയായി. എനിക്കും പെട്ടെന്ന് എന്തോ പോലെ ആയി.
“എന്താ ഗംഗകുട്ടി നീ എന്റെ വാശി കാരണം സമ്മതിച്ചതാണോ, നിനക്ക് എന്റെ കുഞ്ഞിനെ വേണ്ട എന്ന് തോന്നുന്നുണ്ടോ.”
വയറിൽ ചുറ്റിയ കൈ പതിയെ വിടർത്തിയാണ് ഞാൻ ചോദിച്ചതും. പൊടുന്നനെ തിരിഞ്ഞു എന്റെ ചുണ്ടിലും മുഖത്തുമെല്ലാം ഭ്രാന്തമായി ചുംബിക്കുന്ന ഗംഗയെയാണ് പിന്നെ ഞാൻ കണ്ടത്.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025