Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കം ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

ഒരു തുടക്കം ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

Oru thudakkam utharendian anubhavangal bY VbN

ആദ്യമായാണ്‌ ഇങ്ങനെയൊരു ശ്രമം. കമ്പിക്കഥകള്‍ വായിച്ചുള്ള പരിചയമേ ഇതുവരെയുള്ളൂ. ഇത് എന്‍റെ യഥാര്‍ത്ഥ അനുഭവമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ വിചാരിക്കുന്ന രീതിയിലുള്ള മസാല കുറവായിരിക്കും. അക്ഷരത്തെറ്റുകളും മറ്റു തെറ്റുകളും പൊറുത്തുതരണം എന്നൊക്കെ അപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളെയാരെയും നിര്‍ബന്ധിച്ചു ഇത് വായിപ്പിക്കുന്നൊന്നും ഇല്ല; വേണമെന്നുള്ളവന്‍ / ഉള്ളവള്‍  വായിച്ചാല്‍ മതി

ഇപ്പോള്‍ എനിക്ക് മുപ്പത്തിയഞ്ചു വയസ്. ഈ കഥ, അല്ല സംഭവം നടക്കുന്നത് പത്ത് വര്ഷം മുന്‍പ് അതയായത് എനിക്ക് ഇരുപത്തിയഞ്ച് വയസുള്ളപ്പോള്‍. അന്നത്തെ എന്നെപ്പറ്റി പറഞ്ഞാല്‍; കാണാന്‍ മോശമില്ലാത്ത ശരീരത്തില്‍ ദുര്‍മ്മേദസ്സ്‌ കയറാത്ത അത്യാവശ്യം നല്ല ആരോഗ്യമുള്ള ഒരു അഞ്ചടി പതിനൊന്നിഞ്ചു പൊക്കക്കാരന്‍. അന്ന് ഞാന്‍ വടക്കേയിന്ത്യയിലെ ഒരു പട്ടണത്തിലാണ് ജോലി ചെയ്യുന്നത്. ആഴ്ച്ചയിലൊന്ന് വെള്ളമടിക്കുന്നതൊഴിച്ചാല്‍ വേറെ പറയത്തക്ക ദുശീലങ്ങളൊന്നുമില്ല. താമസം കൂട്ടുകാരുമൊത്ത് ഒരു ഫ്ലാറ്റിലായിരുന്നു. ജോലിയും പ്രേമവും പഞ്ചാരയടിയുമൊക്കെയായി ജീവിതം സ്വച്ചന്ദമായി ഒഴുകുന്നു. അവിടെ നിരവധി കുടുംബങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു ഞാനും എന്റെ സഹ മുറിയന്മാരും. പലരുടെയും ബന്ധുക്കള്‍ ആ പട്ടണത്തിലുണ്ട്. അവരൊക്കെയുമായി ഞങ്ങള്‍ നല്ല പരസ്പര സഹകരണത്തോടെയാണ് കഴിഞ്ഞിരുന്നത്. പലര്‍ക്കും പലവിധ ആവശ്യങ്ങള്‍ ഉണ്ടാകും. എല്ലാവരും ഒരു ടീമായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും. ഉദാഹരണത്തിന് ആരുടെയങ്കിലും റൂം ഷിഫ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ എല്ലാവരും സഹായത്തിനുണ്ടാകും. പണിയെല്ലാം തീര്‍ത്തു കഴിയുമ്പോള്‍ ആതിഥേയന്‍റെ സന്തോഷത്തിനു ചിലപ്പോള്‍ ഒരു കുപ്പിയൊക്കെ പൊട്ടിച്ചു എന്നുവരും. പക്ഷേ അതൊന്നും ആഗ്രഹിചായിരുന്നില്ല ആ സഹകരണം; പ്രത്യേകിച്ച് ഞങ്ങള്‍ ബാച്ചിലേഴ്സ്. വീടും നാടും വിട്ടു നില്‍ക്കുന്ന ഞങ്ങള്‍ക്ക് ആ കുടുംബങ്ങളൊക്കെ വലിയ ഒരു ആശ്വാസമായിരുന്നു. സ്വന്തം വീട്ടിലെത്തിയ സന്തോഷമാണ് അവരുടെ വീടുകളില്‍ പോകുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നത്. ഒത്തിരി കാടുകയറി നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025