Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

മഞ്ജിമ : എന്നെ കെട്ടിക്കൂടെ നിനക്ക്..

ആ ചോദ്യം,അഭിക്ക് അതൊരു ഷോക്ക് ആയിരുന്നു.. തീരെ പ്രതീക്ഷിക്കാത്ത ചോദ്യം.

മഞ്ജിമ മുടിയിൽ തഴുകി : ആലോചിച്ചു പറഞ്ഞാൽ മതി.

അഭി ഒന്ന് കണ്ണടച്ചു. പിന്നെ പറഞ്ഞു : എന്റെ മഞ്ചൂമ്മയുടെ കൂടെ, ഇങ്ങനെ ജീവിത അവസാനം വരെ, ഇങ്ങനെ കിടക്കാൻ എനിക്ക് ഇഷ്ടമാണ്..

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : അതെന്താടാ?..

അഭി : ബാക്കി ഉള്ളവരെ കുറിച്ച് എനിക്കറിയില്ല. പക്ഷെ എല്ലാം തുറന്നു പറയാൻ, എന്തും പറയാൻ പറ്റുന്ന ഒരു കൂട്ട്, അത് തന്നെ ആണ്, അങ്ങിനെ ഒരു കൂട്ടിനെ ആണ് എനിക്ക് വേണ്ടത്. ഞാൻ കണ്ട സ്വപ്നവും അത് തന്നെ ആണ്.. പക്ഷെ അമ്മ……..

മഞ്ജിമ അഭിയുടെ മുടിയിൽ തഴുകി : എനിക്ക് തോന്നിയ ഒരു കാര്യം തുറന്നു പറയട്ടെ….

അഭി : മ്മ്മ്…

മഞ്ജിമ : നീ ഇൻട്രോവേർട്ട് ആണ് തോന്നുന്നു എനിക്ക്.

അഭി മഞ്ജിമയെ നോക്കി ആലോചിച്ച ശേഷം : ചിലപ്പോൾ എനിക്കും തോന്നാറുണ്ട്.

മഞ്ജിമ : നിനക്ക് നിന്നെ ഭരിക്കുന്ന ഒരു പെണ്ണിനെ അല്ലേ ഇഷ്ടം, സത്യം പറ, അമ്മായിയെ പോലെ…

അഭി കണ്ണുകൾ അടച്ചു, ആലോചിച്ചു..

അഭി : അതെ തോന്നുന്നു. ജീവിത കാലം മൊത്തം ഞാൻ അത് കണ്ടും അനുഭവിച്ചും അല്ലെ വളർന്നത്. ചിലപ്പോൾ അതുകൊണ്ടാവും.

മഞ്ജിമ : നിന്റെ മഞ്ചൂമ്മ നോക്കാം നിന്നെ, അമ്മായി നോക്കിയ പോലെ. നിനക്കിഷ്ടാണോ?..

അഭി തന്റെ മനസ്സ് തുറന്നു, രണ്ട് ദിവസം കൊണ്ട് മഞ്ജിമ അത്രക്കും ആഴത്തിൽ അഭിയുടെ ഉള്ളിലും കയറിയിരുന്നു : ഒരുപാട് ഒരുപാട് ഇഷ്ടമാണ്. നിന്റെ കൂടെ ഇരിക്കാൻ, നടക്കാൻ, കിടക്കാൻ,, ഒരുപാട് ഇഷ്ടമാണ്. പക്ഷെ…

മഞ്ജിമ : മ്മ്, പറ…

അഭി : ഞാൻ ചെറ്റ ആണ്, എങ്കിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി എന്റെ അമ്മ ആണ്. ആ അമ്മയാണ് എന്റെ പ്രശ്നം. എന്റെ അമ്മയെ വേദനിപ്പിക്കാൻ എന്നെ കൊണ്ട് പറ്റില്ല. അല്ലാതെ നിന്റെ മുൻകാല ജീവിതമോ, അപ്പുവോ ആരും എനിക്ക് പ്രശ്നം അല്ല…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025