Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ലയ ….. അവന് നമ്മളോട് ദേഷ്യമാണോ ?

ജയ …. ഇല്ല …….

ജയ റൂമിലേക്ക് പോകാനൊരുങ്ങി ……..

ലയ …… നിൽക്ക് അവൻ നിന്നെ വല്ലതും പറഞ്ഞോ ?

ജയ കരഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു ……. അവന് ഒരിക്കലും നമ്മളേയോ ആരെയുമോ  ഒന്നും പറയില്ല ….. അവന്റെ അച്ഛനെപോലെതന്നെ ഒരു പട്ടിയാണ് അവനും …… ഗോപിസാറിന്റെ പട്ടി ….. ഒന്ന് സങ്കടപ്പെടാൻപോലും അറിയാത്ത പട്ടി ……  അവനോട് സംസാരിച്ചാൽ ചങ്ക് പറിഞ്ഞു പോകും …….

അച്ഛനെ പോലെതന്നെ മോനും ഗോപിസാറിന്റെ അടിമയാണ് …. നമ്മളാണ് അവർക്ക് എല്ലാം …… നമ്മൾ കാരണം മരിച്ച അവന്റെ കുടുംബം അവൻ ഇപ്പോഴും വിശ്വസിക്കുന്നത് അവന്റെ തലവിധി അങ്ങിനെ ആയിരിക്കുമെന്നാണ് ……

അവന്റെ അച്ഛനും അമ്മയും മരിച്ചതിനു ശേഷം നമ്മൾ അവന് ഒരു പിടി ചോറുപോലും കൊടുത്തിട്ടില്ല അച്ചൻകോടുക്കുന്ന ആ തുച്ഛമായ കാശുപോലും അവന് ദൈവം നൽകുന്ന വരമായിട്ടാണവൻ കാണുന്നത് …….

എപ്പോൾ വിളിച്ചാലും ഓടിവരും ….. നമുക്ക് അവനെ ഇതുവരെ മനസ്സിലാക്കാൻ കഴിയാത്തതിൽ ആണ് എനിക്ക് ഇപ്പോൾ വിഷമം ……. എവിടെ നിന്നെങ്കിലും ഒരു ദയ അവൻ അർഹിച്ചിരുന്നു ……. നമ്മളെയൊക്കെ രാജാവും അവൻ അടിമയുമായിട്ടാണ് അവൻ ഇപ്പോഴും കരുതിയിരിക്കുന്നത് ……. ഞാൻ വീടിനുള്ളിലേക്ക് അവനെ വിളിച്ചപ്പോൾ അവന് അകത്തേക്ക് കയറാൻ ഭയമായിരുന്നു …….. ഞാൻ നിർബന്ധിച്ചു വിളിച്ചാണ് അവനെ വീടിനുള്ളിലേക്ക് കയറ്റിയത് ……

അപ്പോഴും എന്നിൽ നിന്നും ഒരുപാട് അകന്ന്  നില്ക്കാൻ അവൻ ശ്രമിച്ചിരുന്നു ……. ഞമ്മളെ ശപിക്കനോ വെറുക്കനോ ഒരിക്കലും അവന് ആകില്ല ……. അവൻ  സ്വയം അവനെ നമ്മുടെ മുന്നിൽ ഒരു പട്ടിയായിട്ട് സങ്കൽപ്പിക്കുന്നു …. നമ്മളാണ് അവന്റെ കൺകണ്ട ദൈവം …… നമുക്ക് മുകളിൽ അവന് ദൈവംപോലും ഇല്ല ……  അവൻ എന്നെ കരയിച്ചു കളഞ്ഞു …….

ഞാൻ അന്ന്  നടന്നതെല്ലാം അവനോട് പറഞ്ഞു ….. അവന്റെ മുഖത്ത് നമ്മളോട് ഒരു പരിഭവമോ ദേഷ്യമോ  ഞാൻ കണ്ടില്ല …… അവന് അതൊന്നും അറിയില്ല ….. അവന്റെ അച്ഛൻ അവനെ അങ്ങിനെയാണ് പഠിപ്പിച്ചിരിക്കുന്നത് ………

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025