Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 2

 

എന്നും പറഞ്ഞ് മേശയുടെ അറ പിടിച്ചു വലിച്ചു തുറന്നു . അപ്പോൾ മേശ ഒന്നു അനങ്ങി . എന്റെ ബാലൻസ് പോയി ഞാൻ സ്ടൂളിൽ നിന്നും താഴെ എടുത്ത് ചാടി. ഞാൻ പതിയെ തറയിൽ ഇരുന്നു. ഇത് കണ്ട് മായ ചെറുതായ് പേടിച്ച് ‘അയ്യോ’ എന്ന് ചെറിയ ശബ്ദമുണ്ടാക്കി, എന്റെ അടുത്തേക്ക് വന്നു.

 

മായ : (പേടിയോടെ) എന്തേലും പറ്റിയോ ….. സോറി …സോറി …സോറി ….ഞാൻ ശ്രദ്ധിച്ചില്ല , പെട്ടെന്ന് മേശ തുറന്നപ്പോൾ പറ്റിപ്പോയതാ . സോറി … എന്തേലും പറ്റിയോ …. (മായ നന്നായി പേടിച്ചിരുന്നു )

 

ഞാൻ : ഏയ് ഒന്നും ഇല്ല . കുഴപ്പം ഇല്ല ചേച്ചി . പെട്ടെന്ന് മേശ അനങ്ങിയപ്പോൾ ബാലൻസ് കിട്ടിയില്ല. (ചിരിയോട് ഞാൻ പറഞ്ഞു)

 

മായ : ഹോ ….. ഭാഗ്യം ഇപ്പോഴാ എന്റെ ശ്വാസം തിരികെ കിട്ടിയത്. വാ എഴുന്നേൽക് (ചെറിയ ചിരിയോട് എന്റെ കൈയ്യിൽ കയറിപ്പിടിച്ചു)

 

ആ സ്പർശനം ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണിന്റെ ആ ഉള്ളം കൈയ്യിലെ ചൂട് എന്റെ കൈകളിലൂടെ എന്റെ ദേഹം മുഴുവനും പടർന്നിരുന്നു. ഞാൻ പതിയെ എഴുന്നേറ്റു . എഴുന്നേറ്റു നിന്നപ്പോഴാണ് ശരിക്കും മനസ്സിലായത്, ഇടത് കാലിന് ചെറിയ പണി കിട്ടി എന്ന് . വേദന കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്നു മുരണ്ടു.

 

മായ : എന്താ എന്തുപറ്റി…… പറയ് എന്താ ….?

 

ഞാൻ : ഒന്നുമില്ല ഇടതു കാലിൽ ചെറുതായിട്ട് പണി കിട്ടി. മടങ്ങിയതാണെന്നാ തോന്നുന്നെ . സാരമില്ല

 

മായ : അയ്യോ ….. നല്ല വേദനയുണ്ടോ . വാ ….. നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഞാനിപ്പൊ റെഡിയാകാം.( എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങവെ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു )

 

‘എന്താ’ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കിയ മായയുടെ കണ്ണിൽ എന്റെ കണ്ണുമായ് ഉടക്കി ചെറിയ നനവ് പടർന്നിരുന്നു ആ കണ്ണിൽ, ചുണ്ടുകൾ വിറക്കുന്നു , മുഖമാകെ പേടി പടർന്നിരിക്കുന്നു. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പതിയെ പറഞ്ഞു,”കുഴപ്പമില്ല, ഹോസ്പിറ്റലിൽ പോകാനും മാത്രം ഒന്നുമില്ല, പേടിക്കണ്ട എനിക്ക് കുടിക്കാനായിട്ട് ഇത്തിരി വെള്ളം തരാമോ ?” എന്നും പറഞ്ഞു ഞാൻ കൈയ്യിലെ പിടിവിട്ടു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025