Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

തിരിച്ച് ടേബിളിൽ എത്തിയ ഞാൻ കാണുന്നത് മുറിഞ്ഞ കൈകൊണ്ട് ഭക്ഷണം കഴിക്കാൻ കഷ്ട്ടപ്പെടുന്ന നിതിനേ ആണ്. കണ്ടപ്പോൾ തന്നെ വിഷമം തോന്നി.

‘” സാർ നല്ലം ബുദ്ധി മുട്ടുന്നുണ്ടല്ലോ എന്റെ സഹായം വല്ലതും വേണോ…'”

അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ബൗളിൽ നിന്ന് ബാക്കി ഉള്ള ബിരിയാണി കൂടി ആ പ്ലൈറ്റ്ലേക്ക് തട്ടി ഒരു കഷ്ണം ബീഫ് കൂടി കൂട്ടി കുഴച്ച് അവന്റെ വായയിലേക്ക്‌ വച്ച് കൊടുത്തു. അവന്റെ മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു.അവൻ ഇത് ആഗ്രഹിച്ച പോലെ എനിക്ക് തോന്നി. ഒരു കൊച്ചു കുട്ടിയെ പോലെ അവൻ എന്റെ കയ്യിൽ നിന്നും ബിരിയാണി വായിൽ ആക്കി.അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. മരിക്കാൻ കിടന്ന അമ്മുമ്മക്ക് ഒരു തുള്ളി വെള്ളം കൊടുക്കാൻ അറച്ച ഞാൻ ഇന്നിതാ ഒരുത്തന് വാരിക്കൊടുക്കുന്നു. Dhiya… What happened to you

‘” മതി ചേച്ചി… മതി… ഇനി കഴിച്ചാൽ എന്റെ വയറു പോട്ടും.'”

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് എനിക്കുള്ള ബൗളിൽ നിന്ന് ബിരിയാണി ആ പ്ലൈറ്റിൽ തന്നെ തട്ടി ഞാൻ കഴിച്ചു. അവൻ എന്നെ തന്നെ നോക്കി ഇരിപ്പാണ്. കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആണ് ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചത്. എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു. കണ്ണിൽ ചോര ഇല്ലാത്തവൾ ,രാക്ഷസി, പെൺസിംഹം എന്നൊക്കെ പേരുകളിൽ കോളജിൽ അറിയപ്പെട്ട ഞാൻ ദേ ഒരുത്തന് വാരികൊടുത് ആ പ്ലൈറ്റില് തന്നെ ഭക്ഷണം കഴിക്കുന്നു.ഞെട്ടാൻ വേറെ എന്ത് വേണം.ഭാഗ്യത്തിന് എന്റെ ഗ്യാങ് അവിടെ ഇല്ല.

Fuck off . Never mind it. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ മനസ്സില്ല. എന്റെ മനസ്സ് പറയുന്നത് ഞാൻ ചെയ്യും. അത് കൊല്ലാൻ ആണെങ്കിലും സ്നേഹിക്കാൻ ആണെങ്കിലും.

ഞാൻ വാഷ് ബൈസനിൽ പോയി കൈ കഴുകി.എന്നിട്ട് അവിടുന്ന് മാറി. നിതിൻ എന്നെ തന്നെ നോക്കി നിൽപ്പാണ്.ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചു. അവൻ കണ്ണുകൊണ്ട് പൈപിലേക്ക്‌ ചൂണ്ടി ദയനീയ ഭാവത്തിൽ എന്നെ നോക്കി.
കയ്യിൽ കെട്ട് ആയത് കൊണ്ട് അവന് വായ കഴുകാൻ പറ്റില്ല. ഞാൻ എന്റെ തലക്ക് ഒരു തട്ട് കൊടുത്ത് അവനെ വാഷ് ബൈസനിലേക്ക്‌ കുനിച്ച് നിർത്തി പൈപ്പ് തുറന്ന് കയ്‌കുംബിലിൽ വെള്ളം എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു. അങ്ങനെ രണ്ട് പ്രാവശ്യം കുൽക്കുഴിഞ്ഞ അവൻ നിവർന്നു. അവിടുന്ന് ഒരു ടിഷ്യു എടുത്ത് അവന്റെ ചിറി തുടക്കാണ് പോയപ്പോൾ ആണ് ഞാൻ അത് കണ്ടത്. അവന്റെ മൂക്കിൽ കൂടി രക്തം വരുന്നു. ഞാൻ അതും കൂട്ടി തുടച്ചു കളഞ്ഞു.

‘” ഇന്ന് രാവിലേയും വന്നായിരുന്ന്.അമ്മ എന്നെ വിളിക്കുന്ന പോലെ…'”

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.ഉച്ച കഴിഞ്ഞ് ഞങൾ ക്ലാസ്സിൽ കയറി. അവരിൽ നിന്നും മാറി ഞാൻ മുന്നിൽ ഒരു സീറ്റിൽ അവന്റെ ഒപ്പം ഇരുന്നു.അവർ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ഞാൻ നോക്കിയില്ല.

ക്ലാസ്സ് കഴിഞ്ഞ് ജീപ് എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. കയ് ഒന്നുകൂടി അഴിച്ച് ക്ലീൻ ചെയ്തത് ഡ്രസ്സ് ചെയ്തു.പിന്നെ ഡോക്ടറെ കണ്ട് മുക്കിൽ കൂടി ചൂര വന്ന കാര്യം ഒക്കെ പറഞ്ഞു.

‘” മരുന്ന് കഴിക്കാൻ പറയുക. അത് അവനെ കുറച്ച് ദിവസം ജീവിച്ചേക്കും. വേറെ ഒന്നും പറയാൻ ഇല്ല. ഇടയ്ക്ക് ഇനിയും ഇത് പോലെ ബ്ലഡ് വരും.ഒരു towel കയ്യിൽ കരുതാൻ പറഞ്ഞേക്ക്.”‘

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025