Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

“‘ മാപ്പ് ചോദിച്ചാൽ മാത്രം പോരാ അമ്മയെ ഇനി വേദനിപ്പിക്കാൻ പാടില്ല.'”

“മ്മ്‌….'”

“‘ ചേച്ചി….'”

” എന്താടാ….'”

” ചേച്ചിക്ക് നല്ല മണം ആണ്.'”

‘” നീ മണത്തോടാ….'”

അവൻ എന്നിലേക്ക് കൂടുതൽ ചേർന്ന് മണം പിടിച്ചു. എന്നിട്ട് എന്റെ കവിളിൽ ഒരു ഉമ്മയും തന്നു. പക്ഷേ അത് അവൻ കാമ മനോഭാവത്തിൽ അല്ല തന്നത്.

‘” അമ്മ ഉള്ളപ്പോൾ ഞാൻ ഇത് പോലെ മാറിൽ കിടന്ന് ഉറങ്ങും. എനിക്ക് എത്ര വിഷമം വന്നാലും അതൊക്കെ ആ നിമിഷം ഞാൻ മറക്കും.'”

” നിതിനേ…. ‘”

‘” മ്മ്‌….'”

” നിന്നെ ഇത്രയും കാലം ദ്രോഹിച്ചവരേക്കാൾ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ട്.എന്നിട്ടും നീ എന്നെ ഒന്ന് വെറുപ്പോടെ നോക്കുക പോലും ഇല്ല. നിന്റെ വേദന ഒക്കെ മാറി തിരിച്ച് എന്നോട് വന്ന് ചിരിച്ച് സംസാരിക്കും. നീ എന്താടാ ഇങ്ങനെ…”‘

അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു.

‘” എനിക്ക് ഇൗ ലോകത്ത് ആരോടെങ്കിലും വെറുപ്പ് എന്നൊരു സാധനം തോന്നി എങ്കിൽ ആ ആൾ ഞാൻ തന്നെ ആണ്. എന്റെ ഒരു ജീവൻ കൊണ്ട് എത്ര പേരുടെ ജീവിതം ആണ് നശിച്ചത്. അച്ഛനെ ജീവന് തുല്യം സ്നേഹിച്ച അമ്മക്ക് അച്ഛനെ നഷ്ട്ടം ആയി. ഒന്ന് കൊതി തീരെ കാണുന്നതിന് മുമ്പ്. ഉടനെ തന്നെ എനിക്ക് വേണ്ടി എന്റെ രണ്ടാൻ അച്ഛന്റെ ചതിക്കുഴിയിൽ അമ്മ വീണു. അവിടെ നരഗ ജീവിതം നയിച്ചു. മരിക്കുമ്പോളും അമ്മയുടെ കണ്ണിൽ നിന്ന് വന്നത് എനിക്ക് വേണ്ടി ഉള്ള കണ്ണീർ ആണ്. എന്റെ ഒപ്പം ഒന്ന് സ്നേഹത്തോടെ സംസാരിച്ച ഒരു പെണ്ണിന്റെ പഠിപ്പ് മുടങ്ങി. അവള് ഇപ്പൊ നന്നായി ജീവിക്കുന്നുണ്ടോ എന്ന് അറിയില്ല.ഏതോ ശാപം പോലെ എന്നെ സ്നേഹിച്ചവർ ഒക്കെ വേദന മാത്രമേ കിട്ടിയിട്ടുള്ളത്. ചേച്ചി എന്നെ വേദനിപ്പിച്ചത് എനിക്ക് വിഷമം ഉണ്ടാക്കി എന്നല്ലാതെ വെറുപ്പും ദേഷ്യവും ഒന്നും ഉണ്ടാക്കിയില്ല. ചേച്ചി അടുത്ത് ഉള്ളപ്പോൾ അമ്മ എന്റെ കൂടെ ഉള്ള ഒരു ഫീൽ. അതാണ് ഞാൻ പിന്നാലെ വന്നത്.'”

അവൻ ഇത്രയും പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി.അവനെ ഞാൻ മുറുക്കെ കെട്ടിപ്പിടിച്ചു. കണ്ണിൽ വന്ന കണ്ണുനീർ കടിച്ചമർത്തി കെട്ടി നിർത്തി.

‘” am sorry nithin'”

ഇടറിയ ശബ്ദത്തിൽ ഞാൻ അവനോട് മാപ്പ് ചോദിച്ചു.അവൻ എന്നിലേക്ക് ചേർന്ന് കിടന്നു.പെട്ടെന്ന് അവൻ എന്നിൽ നിന്നും പിടി വിട്ടു.

‘” എന്താടാ….'”

” ചേച്ചി എനിക്ക് ഒരു സഹായം കൂടി ചെയ്യണം.'”

” മ്മ്‌…. എന്തേ….'”

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025