Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

‘” ഇത്ര പെട്ടെന്ന് ഇവൻ ഇത് ഇവിടെ പോയി…'”

ഞാൻ അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്തോ ഒന്ന് കാലിൽ തടഞ്ഞു. അപ്പൊൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത്. നിതിൻ നിലത്ത് ഭോധ രഹിതൻ ആയി കിടക്കുന്നു. പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്നു. ഓടി പോയി നിഥിനേ തട്ടി വിളിക്കാൻ തുടങ്ങി.

‘” ഡാ… എഴുന്നേൽക്ക്‌ നിതിനേ… എന്ത് ഉറക്കം ആണിത്. ഡാ…. ‘”

അവനെ പിടിച്ച് കുലുക്കി നോക്കി. യാതൊരു ബലവും ഇല്ല. പാവടെ പോലെ ചലിപ്പിക്കുന്ന ഇടത്തേക്ക് ഇളകുന്നു. മനസ്സിൽ ഇരുട്ട് കയറാൻ തുടങ്ങി. എന്താ ചെയ്യുക എന്ന് അറിയാത്ത ഒരു അവസ്ഥ. അവനെ എഴുന്നേൽക്കാൻ അവനെ പിടിച്ച് പോകുവാൻ നോക്കി. കഴുത്ത് പൂർണം ആയും പിന്നോട്ട് ആഞ്ഞ് പോയി. അവന്റെ മുക്കിൽ കട്ട പിടിച്ച് നിന്ന ചോര പുറത്തേക്ക് ഒഴുകി. അവന്റെ ദേഹത്ത് ഒരു തുള്ളി തുടിപ്പ് പോലും എനിക്ക് അനുഭവ പെട്ടില്ല.

‘” നിതിൻ………………..'”

ഒരു അലർച്ചയൊടെ ഞാൻ പൊട്ടി കരഞ്ഞ് അവനെ എന്റെ മാറോട് അണച്ചു.

എന്റെ ശബ്ദം കേട്ട് എന്റെ കൂട്ടുകാരും ക്ലാസ്സിലെ കുട്ടികളും അവിടെ എത്തി. എനിക്ക് ആരെയും ശ്രദ്ധിക്കാൻ പറ്റിയില്ല.അവനെ ചേർത്ത് പിടിച്ച് അലറി അലറി കരഞ്ഞു. ഇതിന് മുമ്പ് ഞാൻ കരഞ്ഞിട്ടില്ല.ഒരാളുടെ മുന്നിൽ വച്ച് കരയുന്നത് തന്നെ എനിക്ക് വെറുപ്പാണ്. പക്ഷേ ഇൗ സഹജാര്യതിൽ ഞാൻ എന്നെ തന്നെ മറന്ന് പോയി

‘” എഴുന്നേൽക്ക്‌ നിധീ…. എന്നെ വിട്ട് പോവല്ലേ… I need you man…. I need you every moment in my life…………..'”

അവന്റെ മൃത ദേഹം മാറോട് അണച്ചു ഞാൻ അലറി കരഞ്ഞു. എന്റെ തയ്യാറെടുപ്പുകൾ ഒക്കെ ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണം ആയി.ആരൊക്കെയോ എന്നെ പിടിച്ച് എഴുന്നേൽക്കാൻ നോക്കി. ഞാൻ അവനെ പിടി വിടാതെ ഇറുക്കി കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞാൻ എന്നെ തന്നെ മറക്കുന്ന അവസ്ഥ.

മായയും ആനും എന്നെ ബലമായി പിടിച്ച് മാറ്റി. ആരൊക്കെയോ അവനെ എടുത്ത് പുറത്തേക്ക് കൊണ്ട് പോയി.ആരൊക്കെയോ എന്നെ വന്നു സമാധാനപ്പെടുതുന്നുണ്ട് എന്നാല് അവനെ കാണണം എന്ന് പറഞ്ഞ് ഞാൻ അലറി കരഞ്ഞു. വേറെ രക്ഷ ഇല്ല എന്ന് മനസ്സിലാക്കിയ എന്റെ കൂട്ടുകാർ അവനെ കൊണ്ടുപോയ ഹോസ്പിറ്റലിൽ കൊണ്ടുപോയി.

പോസ്റ്റ്മാർട്ടം നടന്നു കൊണ്ടിരിക്കുകയാണ് ആണ്. വീട്ടിൽ നിന്നും ആരും വന്നിട്ടില്ല . പോസ്റ്റ് മാർട്ടം കഴിഞ്ഞാൽ ബോഡി വീട്ടിലേക്ക് അയച്ചാൽ മതി എന്ന് അവന്റെ അച്ഛൻ പറഞ്ഞു എന്ന്. എന്റെ കൂട്ടുകാരോട് ഒരാള് പറയുന്നത് ഞാൻ കേട്ടു. ഒരു ഓഫ് ആക്കിയ യന്ത്രത്തെ പോലെ ഞാൻ ആ വരാന്തയിൽ നിന്നു. ഒരു വികാരവും ഇല്ലാതെ. എന്റെ പെരുമാറ്റത്തിൽ എന്റെ കൂട്ടുകാരും വല്ലാതെ ഭയന്നിരുന്നു.

എല്ലാ പ്രോസിജിയരും കഴിഞ്ഞ് അവനെ ആംബുലൻസിൽ കയറ്റി. ഞാനും ആനും മായയും ആംബുലൻസിൽ അവന്റെ ഒപ്പം കയറി. മനുവും റോഷനും ജീപില് വരാം എന്ന് പറഞ്ഞു. ഒന്നും പറയാനോ കേൾക്കാനോ എനിക്ക് സാധിക്കുന്നില്ല. കലങ്ങിയ കണ്ണുകളാൽ അവന്റെ കയ് മുറുകെ പിടിച്ച് അവന്റെ ഒപ്പം ഒരു ജഡം ആയി ഞാനും ഇരുന്നു.

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025