ഇരുട്ട് കൂരായിരുട്ട് …..
എങ്ങും ഭയത്തിൻ്റെ ഇരുട്ട് മാത്രം …..
ഇരുട്ടിൻ്റെ മറവിൽ താൻ ആരെയോ തേടി അലയുന്നത് പോലെ
എങ്ങോട്ട് ഓടിയാലും നടന്നാലും വീണ്ടും ഒരേ സ്ഥാലത്തു തന്നെ എത്തുന്ന പ്രതീതി…..
ഇവിടെ ആരെങ്കിലും ഉണ്ടോ…??
ആദി നീട്ടി വിളിച്ചു …..
തൻ്റെ പ്രതിധ്വനി അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലാ …..
എന്നുള്ള സത്യം ആദി മനസിലാക്കി ….
മനസ്സിൽ നിരാശ മാത്രം ……
ആദി പതിയെ ആ ഇരുട്ടിൽ കമഴ്ന്നു കിടന്നു ….
മുറുക്കി തൻ്റെ കണ്ണുകൾ അടച്ചു …..
കുറച്ചു സമയത്തിനു ശേഷം ….
ആദിയുടെ കണ്ണുകളിലേക്ക് …..
ശക്തമായ വെളിച്ചം കയറുന്നത് പോലെ ….
ആദി പതിയെ കണ്ണുകൾ തുറന്നു ….
കുളിത്തൊട്ടി ….. ആ പഴയ കുളിത്തൊട്ടി തന്നെ …
എന്നാൽ എല്ലാ പ്രവിശ്യത്തെ പോലെ …. അതിൻ്റെ അരികിൽ അല്ല
കുളിത്തൊട്ടിയുടെ മുകളിൽ വായുവിൽ ആണ് ആദി ……….
ആദി കണ്ണിമവെട്ടാതെ …. കുളിത്തൊട്ടിയിൽ തന്നെ നോക്കികൊണ്ടിരുന്നു ….
എന്തോ അതിനോട് ഒരു ആകർഷണം പോലെ …..
പെട്ടന്ന് തന്നെ അതിലെ കറുത്ത എണ്ണ പോലുള്ള ദ്രാവകം ….
മുകളിലേക്ക് ഉയർന്നു ….. അത് ആദിയെ മൊത്തമായി പൊതിഞ്ഞു …
ആദി പരമാവധി എതിർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ….
പെട്ടന്നു തന്നെ ആ ദ്രാവകം ആദി കൊണ്ട് കുളിത്തൊട്ടിയിലേക്ക് …
ശക്തമായി പതിച്ചു….
വീണ്ടും ഇരുട്ട് ….
പതിയെ പതിയെ വെളിച്ചം വരുന്നു …..
ആദി ചുറ്റും നോക്കി …..
താൻ സ്വപനത്തിലാണോ യാഥാർത്ഥത്തിൽ ആണോ …..
എല്ലാം സംശയം പോലെ ….
ആദി വീണ്ടും ചുറ്റും നോക്കി ….
കാട് ….. ഭയാനക മായ കാട് ….
ചുറ്റും ചീവീട് …. ചില്ലക്കുന്ന ശബ്ദം മാത്രം …..
ദൂരെ ഒരു ചുവന്ന പ്രകാശം ….
ആദി പതിയെ ആ പ്രകാശത്തിലേക്ക് നടന്നു ….
