നടക്കും തോറും അകലം കൂടുന്നത് പോലെ …..
വീണ്ടും നടന്നു …. അവസാനം ആ പ്രകാശത്തിൽ എത്തിച്ചേരണം എന്നത് ആദിയുടെ ലക്ഷ്യം ആയിമാറി …
ആദി പരാമവദി ശ്രമിച്ചു ….
അവസാനം ആദി ലക്ഷ്യം കണ്ടു……
ആദി ആ പ്രകാശത്തിൻ്റെ അരുകിൽ എത്തിയിരിക്കുന്നു …..
എന്നാൽ ആ പ്രകാശം വരുന്നത് ചെറിയ ഒരു കുളത്തിൽ നിന്നും …
മുട്ടോളം മാത്രം വെള്ളം ഉള്ള കുളം …..
ആദിക്ക് കുളം കണ്ടപ്പോൾ എങ്ങും ഇല്ലാത്ത ദാഹം …
ആദി വേഗം തന്നെ ആ കുളത്തിൽ നിന്നും വെള്ളം കുടിച്ചു ….
ആദി മനസ്സിൽ കുറെ ആലോചിച്ചു ….
താൻ ഇത് വരെ ഇതേപോലത്തെ വെള്ളം കണ്ടിട്ടില്ല …
ഇപ്പോ അത് കുടിച്ചിരിക്കുന്നു ….
മനസ്സ് ശാന്തമായതു പോലെ …..
വെള്ളം കുടിച്ച് എഴുന്നേറ്റപ്പോൾ ആണ് ആദി ആ പുഷ്പ്പം കണ്ടത് ….
കുളത്തിൻ്റെ നാടുകയിട്ട് ഒരു ചെറിയ പുഷ്പ്പം …
എന്നാൽ താൻ ഇതു വരെ അതേപോലത്തെ ഒരു പുഷ്പ്പം കണ്ടിട്ടില്ല ….
ആദി വേണ്ടതും കുളത്തിൽ ഇറങ്ങി ആ പുഷ്പ്പം പൊട്ടിച്ചു ……
എനിട്ട് പതിയെ കരയിലോട്ട് കയറി …..
ആദി ആ പുഷ്പ്പം പതിയെ മറച്ചും തിരിച്ചും നോക്കി ….
ഇന്നു വരെ കണ്ടിട്ടില്ലാത്ത പുഷ്പ്പം ….
അതിൽ നിന്നും ആരെയും മോഹിപ്പിക്കുന്ന സുഗന്ധം ….
ആദി ആ സുഗന്ധം ആവോളം ആസ്വദിച്ചു ….
പെട്ടന്നാണ് ഒരു പരുന്തിൻ്റെ ശബ്ദം കേട്ടത് …
ആദി വേഗം തന്നെ കണ്ണുകൾ തുറന്നു …..
ആ പരുന്ത് മുകളിൽ വട്ടമിട്ടു പറക്കുന്നു
ആരെയോ തേടുന്നത് പോലെ…..
ആദിയുടെ ശരീരത്തിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്നു …..
പെട്ടന്ന് ആദിയുടെ പുറകിൽ പച്ചകുത്തിയ ചിഹ്നത്തിൽ നിന്നും ചുവന്ന പ്രകാശം ….
അതിൻ്റെ ഊർജം കൂടി വരുന്നു …..
ഓരോ ചിഹ്നത്തിൽ നിന്നും …..
കറുത്ത രൂപങ്ങൾ …… ആദിയുടെ മുൻപിൽ വന്നു നിന്നു….
അവർ ആദിയുടെ മുഖത്തോട്ട് തന്നെ നോക്കുന്നു …..
