അങ്ങനെ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു ….
അപ്പോഴേക്കും ബോർഡിങ് തുടങ്ങി രണ്ടുപേരും കൂടെ …
ഫ്ലൈറ്റിൽ കേറി ….. നേരെ ദുബായ് അവിടെന്ന് കേരളത്തിലോട്ട് ….
പിറ്റേദിവസം ഉച്ചതിരിഞ്ഞു …..
ഫ്ലൈറ്റ് കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു ….
സജീവും വിഷ്ണുവും ലഗേജ് എല്ലാം എടുത്തു….
എയർപോർട്ട് ടാക്സി തന്നെ ബുക്ക് ചെയ്തു ….
രാമപുരത്തെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് ….
അവർ ടാക്സിയിൽ കയറിയതും …..
വണ്ടി പതിയെ നീങ്ങി തുടങ്ങി രാമപുരത്തോട്ട് ….
*****************************
ഇതേസമയം …
ആദി ബാഗ് എല്ലാം പാക്ക് ചെയ്തു ….
ഉച്ചക്കുള്ള ഭക്ഷണം എല്ലാവരുടെയും ഒപ്പം സമീറിൻ്റെ വീട്ടിൽ നിന്നും കഴിച്ചു ….
അതു കഴിഞ്ഞ് അവരോടെല്ലാം യാത്ര പറഞ്ഞു …
രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു വരാം എന്നും പറഞ്ഞ് തൻ്റെ ബുള്ളറ്റിൽ യാത്ര തുടങ്ങി ….
കുറച്ചു ദൂരം പോയതും …..
വഴിയിൽ പോലീസ് ചെക്കിങ് ….
ആദിയെ കണ്ടപ്പോൾ തന്നെ അവർ കൈ കാണിച്ച് …
വണ്ടി ഒതുക്കി നിർത്തുവാൻ പറഞ്ഞു ….
ആദി തൻ്റെ വണ്ടി റോഡിൻ്റെ സൈഡിലോട്ട് ഒതുക്കി നിറുത്തി …
തൻ്റെ ബാഗിൽ നിന്നും വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ എടുത്തു …
ചെക്കിങ്ങിന്നു നിന്നിരുന്ന …. പോലീസ് ഓഫീസറിനെ കാണിച്ചു …
അയാൾ ആദിയെ നല്ല പോലെ ഇരുത്തി നോക്കി …
എന്നിട്ട് ആദിയോട്…….
എങ്ങോട്ടാ യാത്ര ….???
ട്രിപ്പ് ആണോ…???
എയ്യ് അല്ല സർ …….
കൂട്ടുകാരൻ്റെ അടുത്തൊട്ട് ….
സ്ഥലം എവിടെ ..??
പാലക്കാട് രാമപുരം ….
ഹ്മ്മ് നോക്കിയും കണ്ടും പോ …
ഇതാ ബുക്കും പേപ്പറും …..
ആദി അതെല്ലാം ബാഗിൽ വെച്ച് വീണ്ടും യാത്ര തുടങ്ങി ….
