അവിനാഷ്-“””” അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””
ആദി-“””””കോളേജ് ലൈഫ് ഒക്കെ അടിപൊളിയായിരുന്നുലെ …..
ശരിക്കും ഞാൻ അതൊക്കെ മിസ് ചെയുന്നുണ്ട് ….”””””
അവിനാഷ്-“””” ഞാനും മിസ്സ് ചെയുന്നുണ്ട് ….
എന്നാലും നമ്മൾ നന്നായി അടിച്ചുപൊളിച്ചു ….
അതാണ് ഏക ആശ്വാസം ….”””””
പഴനി- “””എന്നാൽ തുടങ്ങിയാലോ സാറേ ….????””””
അവിനാഷ് -“””” പിന്നെന്താ തുടങ്ങാലോ ….???”””””
മൂന്നുപേരും കൂടെ ചീർസ് പറഞ്ഞു ….
അവിനാഷും പഴനിയും ഒറ്റവലിക്ക് തന്നെ ഗ്ലാസ് തീർത്തു ….
അവർ അടുത്ത പെഗും ഒഴിച്ചു ……വീണ്ടുമടിച്ചു …..
ആദി-“””” പഴനി അണ്ണാ നേരത്തെ താടകാ വനത്തെ കുറച്ച് എന്താ പറയാൻ വന്നത് ….”””””
പഴനി അതുകേട്ടതും ഗ്ളസ്സിലെ ദ്രാവകം മുഴുവനും വലിച്ചു കുടിച്ചു …..
എന്നിട്ട് ആദിയോട് ….
പഴനി-“”””” താടകാ വനം …!!!!!
പേര് പോലെ അത്ര സുന്ദരമൊന്നുമല്ല …..
പണ്ട് കാലത്ത് … ഇവിടെ മനുഷ്യ ബലി ഒക്കെ നടന്നിരുന്ന സ്ഥലമാണിത് …..
പഴയ ആൾക്കാർക്ക് ഒക്കെ അറിയാം …..
അതുകൊണ്ട് ഈ കാട്ടിലൂടെ ആരും രാത്രിയാത്ര നടത്താറില്ല …..
ഇവിടെ കുറേ പ്രേതങ്ങളൊക്കെയുണ്ട് എന്നാണ് എല്ലാവരും പറയുന്നത് ….”””””
അവിനാഷ് -“””” എൻ്റെ ആദി……
നീ ഇതൊന്നും കേട്ട് പേടിക്കല്ലേ ….
പുള്ളി ചുമ്മാ പറയുന്നതാ ……”””””
പഴനി-“””””അല്ല സാറെ …..
ഇവിടെ ഉള്ളവരൊക്കെ കണ്ടിട്ടുണ്ട് …..
സാധാരണ വെളുത്ത വേഷത്തിലല്ലേ …. പ്രേതം …
എന്നാലേ ഇവിടെ കറുത്ത വേഷത്തിലാ…..””””””
