“” ആദിത്യൻ …..””
ആദിയെ അവളെ നോക്കി …..
അവൾ പതിയെ ആദിയുടെ അടുത്തേക്ക് നടന്നു ….
എന്നിട്ട് ആദിയോട്…..
“” നീ എന്നോട് ക്ഷമിക്കണം……
നിന്നെ ഇതേപോലെ ഇവിടെ വിട്ടാൽ ….
നീ ഞങ്ങളുടെ പുറക്കെ വരും ……
അത് നിനക്കും എനിക്കും ദോഷം ചെയ്യും ….
അത് എന്തായാലും വേണ്ട …..
അതുകൊണ്ട് … നീ ഉറങ്ങിക്കോ ….
പിന്നെ നീ എഴുനേൽക്കുമ്പോ ഞാൻ പറഞ്ഞത് ഓർക്കുക ….
വീണ്ടും നമ്മൾ കണ്ടുമുട്ടും …….”””
അതു പറഞ്ഞു തീർന്നതും …..
അവൾ കൈയിലെ സിറിഞ്ച് ആദിയുടെ കഴുത്തിൽ കുത്തി ….
ആദി വേണ്ടാ … എന്ന് പറഞ്ഞുനോക്കി …
പക്ഷെ ഫലം ഉണ്ടായില്ല ….
അവൾ സിറിഞ്ച് കുത്തിയതും….
ആദി പതിയെ … മയക്കത്തിലേക്ക് വീണു …..
ആദി മയങ്ങിയതോടെ അവനെ ബലമായി പിടിച്ചിരിക്കുന്ന മൂന്നുപേരും ആദിയെ വിട്ടു …
ആദിയെ അവർ അവിടെ താഴെ കെടുത്തി …….
നാലുപേരും കൂടെ ഗോഡൗണിൻ്റെ പുറത്തേക്ക് ഇറങ്ങി ….
അവൾ എല്ലാവരോടും കൂടെ പറഞ്ഞു …..
“” ആദി എന്തായാലും ഉണരാൻ ….സമയം എടുക്കും …
നിങ്ങൾ ഇവിടെ എല്ലാം ക്ലീൻ ചെയ്യണം …
ഒരു തെളിവ് പോലും ബാക്കി വെക്കരുത് …..
അതിനു ശേഷം ആദിയെ അവൻ്റെ വീട്ടിൽ എത്തിക്കണം ….”””
മൂന്നുപേരും അവളോട് …
“” ശരി മാഡം “””
അവൾ കാറിൻ്റെ അടുത്തൊട്ട് നടന്നു …
പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു ……
എന്നിട്ട് ആ മൂന്നുപേരെയും അടുത്തേക്ക് വിളിച്ചു….
അവർ അടുത്തെത്തിയതും അവൾ അവരോടായി പറഞ്ഞു …
