ആദി -“””വേറെ ആരും ഇല്ലേ …
ഉമ്മയും വാപ്പയും ഒക്കെ എവിടെ …???”””
സമീർ- “” അവർ ഉമ്മാടെ വീട്ടിലേക്ക് പോയി….
നാളെ തിരിച്ചുവരുള്ളോ …..
നിൻ്റെ ജോലിക്കാര്യം എന്തായി …???
അർജുനേട്ടൻ വിളിച്ചിരുന്നോ …??””
ആദി-“” ഉവ്വ് വിളിച്ചിരുന്നു ….
കുറച്ചു കഴിയുമ്പോൾ ജിമ്മിലേക്ക് പോകണം….
അവിടേക്ക് ചെല്ലുവാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു …..
ശരിയായാൽ നാളെ തന്നെ ബാംഗ്ലൂർ പോകേണ്ടി വരും ….
പോകേണ്ടി വന്നാൽ നമ്മുടെ അവിനാഷിൻ്റെ അടുത്തുംകൂടെ കയറണം …..”””
സമീർ-“” ഹ്മ്മ്മ് …. നീ ഇപ്പോ കിട്ടുന്ന ജോലിക്ക് കയറ് …
ഞാൻ അവിടെ എത്തി കഴിഞ്ഞാൽ നിനക്കും കൂടെയുള്ള വിസ ശരിയാക്കാം …”””
ആദി -“”” ഹ്മ്മ് എന്തായാലും പോയി നോക്കട്ടെ …..
എക്സ്പീരിയൻസ് ഇല്ലാതെ എവിടെയും ജോലി കിട്ടില്ലല്ലോ …”””
സമീർ-“” ജോലി ശരിയായാലും ഇല്ലെങ്കിലും എന്നെ വിളിച്ചു അറിയിച്ചോളോ …..
നീ അകത്തേക്ക് വാ … ഞാനും ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ട് വയ്യാ …
കഴിച്ചിട്ട് വേണം ഷാഹിയുടെ വീട്ടിലേക്ക് പോകുവാൻ ….””
അതോടെ സമീറും ആദിയും കൂടെ ഭക്ഷണം ഒക്കെ കഴിച്ച് ….
സമീർ ഷാഹിയുടെ അടുത്തേക്കും….
ആദി അർജുനേട്ടൻ്റെ അടുത്തേക്കും നീങ്ങി …..
ആദി അർജുനേട്ടൻ്റെ ജിമ്മിലെ പാർക്കിലേക്ക് വണ്ടി കയറ്റി നിറുത്തി ….
എന്നിട്ട് നേരെ ജിമ്മിലേക്ക് കയറി …..
അർജുനേട്ടൻ ഓഫീസ് മുറിയിൽ തന്നെ ഉണ്ടായിരുന്നു …..
ആദിയെ കണ്ടതും …അർജുൻ
അർജുൻ -“” ആഹ്ഹ … ആദി കേറിവാടാ ഇരിക്ക് …”””
