Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 5

”  നമ്മുടെ വിക്കിയില്ലേ അവൻ നിന്നോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാനും നീയും ക്ലോസ് ആയിട്ടിരിക്കുന്നത് അവന് ഇഷ്ടമല്ല അതുകൊണ്ട് അധികം അടുപ്പം വേണ്ട എന്നൊക്കെ….. നന്നായി ആലോചിച്ചിട്ട് മാത്രമേ പറയാവൂ എനിക്ക് ഫീലിംഗ്  ഒന്നുമില്ല പക്ഷെ എനിക്കെന്തോ അങ്ങനെ തോന്നി അതുകൊണ്ടാണ് ഇത്ര  രാവിലെ നിന്നെ കാണാൻ വേണ്ടി ഞാൻ വന്നത്…….. ”

 

അവൾ പറയണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെ എനിക്ക് തോന്നി……….
അവളുടെ ചിന്ത കണ്ടപ്പോഴേ എനിക്ക് മനസിലായി എന്തായാലും അവനങ്ങനെ പറഞ്ഞിട്ടുണ്ടാകും……

 

”  എടാ അത് പിന്നെ ഞാനെങ്ങനെ നിന്നോടു പറയും…… ”

 

”  എന്തായാലും പറയെടി പട്ടി നീ എന്നോട് അല്ലേ പറയുന്നത് വേറെ ആരോടും അല്ലല്ലോ……….  ”

 

”  എടാ നിനക്ക് അറിയാലോ അവനു  എന്നെ ഒരുപാട് ഇഷ്ടമാണെന്ന്….. നിന്നോട് ആയിരുന്നാലും ക്ലോസ് ആയിട്ടിരിക്കുന്നത് ഇഷ്ടമല്ല അവനു….. ഒരുപാട് പ്രാവശ്യം എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട് നിന്റടുത്ത് അത്ര കൂട്ടു വേണ്ടാന്നു….. പക്ഷേ നിന്നോട് പറയാത്തത് എനിക്ക് അവനെക്കാൾ കൂടുതൽ നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്…. കിച്ചു  എനിക്ക് നന്നായി അറിയാമായിരുന്നു ഇതൊക്കെ കേട്ട് നിനക്ക് ഫീൽ ആവുന്നു അതുകൊണ്ടാ ഞാൻ പറയാതിരുന്നത് അവൻ ഇതൊക്കെ പറയുമ്പോഴും ഞാൻ നിനക്ക് വേണ്ടി വാശി കാണിച്ചു  കാരണം നിന്നെ അങ്ങനെ  വിട്ട് കളയാൻ എനിക്ക് പറ്റില്ലടാ…… ”

അവളെകദേശം കരയാറായിരുന്നു… എന്റെ തോളിൽ തന്നെ ചാഞ്ഞു കിടന്നു അവൾ തേങ്ങുന്നുണ്ടായിരുന്നു…..
അവളുടെ ഉള്ളിൽ ഞാൻ എവിടേയോ ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നി…..ഒരുപക്ഷെ എന്റെ തോന്നൽ മാത്രമാവാം…അവൾക് എന്നോടുള്ള ഇഷ്ടക്കൂടുതൽ എന്തെന്നാൽ അതാ ഫ്രണ്ട്ഷിപ് എന്ന ലേബലൽ ഉള്ളത്കൊണ്ടാവാം നിന്നെയുള്ളിൽ ഞാൻ ഉണ്ടെന്ന് എങ്ങനെയാ പെണ്ണെ നിനക്ക് ഞാൻ മനസിലാക്കിത്തരുക……..സമയം കൊറേ എടുക്കുമല്ലോ എന്ന് മനസിൽ പറഞ്ഞുകൊണ്ട് ഞാൻ അവളോട് പറഞ്ഞു…….

 

”  അയ്യേ എന്റെ കൊച്ച് എന്തിനാ കരയുന്നേ എനിക്ക് അപ്പോഴേ അറിയാമായിരുന്നു നീ എന്റെ അടുത്ത് വന്നിരിക്കുമ്പോഴോക്കെ അവൻ നിന്നെ വിളിച്ചു കൊണ്ടു പോകുമ്പോഴെ എനിക്ക് സംശയം ഉണ്ടായിരുന്നു  അത് ഉറപ്പിക്കാൻ വേണ്ടിയാണ് നിന്നോട് ചോദിക്കാം എന്ന് വിചാരിച്ചത്… എന്റെ അമ്മുവേ എനിക്ക്  ഫീലാവും എന്ന പേടി വേണ്ട എനിക്ക് ഫീൽ ഒന്നും ആയിട്ടില്ല അത് എല്ലാ ബോയ്സിനുമുള്ള  ഒരു പൊസ്സസ്സീവ്നെസ്സ് ആണ് നീ അത് കാര്യമാക്കണ്ട കേട്ടോ… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025