Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 5

 

”  നീ പോകണം…… പറ്റിയാൽ അടുത്ത ദിവസം തന്നെ…… ”

 

”  ടാ എന്താടാ പറയണേ….. ഞാൻ എങ്ങനെ….. അത് ശെരിയാവില്ല…. ”

 

അവൾ ആകെ അന്തിച്ചു നിൽക്കുവാണ്…. കാരണം ഞാൻ സമ്മതിക്കില്ല എന്നവൾക്കു ഉറപ്പുണ്ടായിരുന്നു….. പക്ഷെ അവളുടെ ആ ഉറപ്പ് ആസ്ഥാനത്താക്കികൊണ്ടായിരുന്നു എന്റെ തീരുമാനം ഞാനറിയിച്ചത്…….

”  എടി കുരിപ്പേ ഞാനും കൂടെ കാണും….. പക്ഷെ അതൊരിക്കലും അവൻ അറിയില്ല…… നിന്റെ പ്രൊട്ടക്ഷൻ എന്റേം കൂടി ആവിശ്യം ആണല്ലോ……. ”

അവൾ വീണ്ടും ആലോചിക്കുന്നത് കണ്ടു

 

”  എടാ എന്നാലും…….. ”

” ഒരു കോപ്പും ഇല്ല…… പോകണം…. പിന്നെ അവനോട് അങ്ങോട്ട് എന്തായാലും പോകാം എന്ന് പറയണ്ട….. അവൻ ചോദിക്കും അപ്പോ ഒന്ന് ആലോചിക്കുന്നത് പോലെ നിന്നിട്ട് യെസ് പറയുക…. അത്രേ ഉള്ളു…. പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ……. ”

”  ഹ്മ്മ്…… ”

ഞാനുണ്ട് കൂടെ എന്ന എന്റെ വാക്ക് അവൾക് ധൈര്യം കൊടുത്തിട്ടുണ്ടാവണം അവൾ സമ്മതിച്ചു…
അമ്മു ഉത്തരമില്ലാത്ത ഒരുപാട് ചോദ്യവും അതിനുള്ള ഉത്തരവും അതാണ് നീ പോകുന്ന ആ യാത്ര…..
ഒന്നുകൂടി എല്ലാം മനസ്സിലുറപ്പിച്ചു എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നുമിറങ്ങി…

**********************

ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് ഉണർന്നത്…… സമയം നോക്കിയപ്പോൾ ഏഴര……വന്നപാടെ ഉറങ്ങിപ്പോയി….. ഫോൺ എടുത്ത് നോക്കിയപ്പോൾ അച്ചുവാണ്…..വിക്കിയുടെ വാടക വീടിനു തൊട്ടടുത്തുള്ളവൻ……. (  വിക്കി ഒരു വീടെടുത്തു അവിടെയാണ് താമസം…….അതും ഒറ്റയ്ക്ക്….. ) അതുകൊണ്ട് ആ ഏരിയയിൽ ഉള്ള അച്ചുവിനെ ആണ് അവനെ ഒന്ന് ശ്രദ്ധിക്കാൻ ഞാൻ ഏൽപ്പിച്ചത്….. എന്റെ ഉറ്റ കൂട്ടുകാരനുമാണവൻ……..

”   എന്താടാ…… ”

”  നിനക്ക് ഞാൻ ഒരു ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്…. ആളെ അറിയോന്ന് നോക്ക്  മറ്റവന്റെ വീട്ടിൽ വന്നതാണ്….. ആ വീട്ടിൽ ഒരാൾ വരുന്നതേ ആദ്യായിട്ട……അവരെന്തോ ഒരുപാടുനാളത്തെ ഫ്രണ്ട്‌സ് പോലെയുണ്ട്… കണ്ടപ്പോൾ മൊത്തത്തിൽ ഒരു മിസ്റ്റേക്ക്…. ഏതായാലും നീ നോക്ക്……, ”

ഫോൺ കട്ട്‌ ആക്കി ഞാൻ വാട്സ്ആപ്പ് എടുത്തു…..അച്ചുവിന്റെ മെസ്സേജ്  ടോപ്പിൽ തന്നെയുണ്ട്…. രണ്ട് ഫോട്ടോസ് ഉണ്ടായിരുന്നു…..ഓട്ടോ ഡൌൺലോഡ് ആയി കിടപ്പുണ്ട്….. ഞാൻ ഫോട്ടോ എടുത്ത് നോക്കി…. ഗേറ്റ് ലൈറ്റ് ന്റെ വെളിച്ചം മാത്രമേ ഉള്ളു ഫോട്ടോയിൽ ആകെ വെളിച്ചമെന്ന് പറയാൻ…….. ഞാൻ സൂം ഇൻ ചെയ്തു……..ആളെ തിരിച്ചറിഞ്ഞതും  ഞാൻ ചാടി എഴുന്നേറ്റു…. തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..

വിവേക്……….  !!!!!!!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025