Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആണ്‍കുട്ടി

“മോള്‍ ഇതെന്നോട് പറഞ്ഞിരുന്നു. നിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും എല്ലാം അവളെനിക്ക് നല്‍കി. അപ്പോള്‍ത്തന്നെ ഞാനെന്റെ തീരുമാനവും അറിയിച്ചിരുന്നു. നിന്നോട് അവളതു പറഞ്ഞില്ലേ?” അവന്‍ ചായ കുടിച്ചു തീര്‍ന്നപ്പോള്‍ നായര്‍ ചോദിച്ചു.

“പറഞ്ഞു സര്‍. മറ്റൊന്നുകൂടി അവള്‍ പറഞ്ഞു. അച്ഛന് അവളോടുള്ള സ്നേഹത്തെപ്പറ്റി. അങ്ങ്, അല്‍പ്പമെങ്കിലും മോശം സ്വഭാവമുള്ള ഒരച്ഛന്‍ ആയിരുന്നെങ്കില്‍ എന്നവള്‍ മോഹിക്കുകയും ചെയ്യുന്നുണ്ട്. കാരണം അങ്ങയുടെ മനസ്സിനെ വേദനിപ്പിച്ച് അവള്‍ എന്നെയെന്നല്ല, ഒരാളെയും സ്വീകരിക്കില്ല” നായരുടെ പക്വവും ശാന്തവുമായ പെരുമാറ്റം നല്‍കിയ ഊര്‍ജ്ജത്തോടെ പ്രിന്‍സ് മനസ്സ് തുറന്നു.

“അവളെന്റെ മോളാ; അങ്ങനാ ഞാനെന്റെ കുഞ്ഞിനെ വളര്‍ത്തിയത്. മതിമതി, ഇനി നീയൊന്നും പറയണ്ട. ഇറങ്ങി പോയാട്ടെ. നല്ല വീടുകളിലെ പെണ്‍പിള്ളേരെ വലവീശിപ്പിടിക്കാന്‍ നടക്കുന്നവന്‍” അക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുകയയിരുന്ന സരസ്വതിയമ്മ ചീറി. നായര്‍ രൂക്ഷമായി അവരെ ഒന്ന് നോക്കി. സന്ദേശം മനസ്സിലായ ആ സ്ത്രീ, മെല്ലെ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

പാര്‍വ്വതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഭിത്തിയിലേക്ക് ചാരി നിശബ്ദം തേങ്ങി. തനിക്കുവേണ്ടി പ്രിന്‍സ് അവഹേളിക്കപ്പെടുന്നു!

“സോ, ദാറ്റ് ഈസ് ദ എന്ഡ് ഓഫ് ദ സ്റ്റോറി. ശരിയല്ലേ” നായര്‍ അവനോടു ചോദിച്ചു.

“പക്ഷെ സര്‍, ഞാന്‍ പാറുവിനെ അല്ലാതെ മറ്റൊരു പെണ്ണിനേയും വിവാഹം ചെയ്യില്ല”

“അത് നടക്കില്ലല്ലോ മോനെ. കാരണം എനിക്ക് പ്രണയ വിവാഹങ്ങളില്‍ വിശ്വാസമില്ല. ഒരുമിക്കുന്ന നാള്‍വരെ പരസ്പരം ഒന്നാകാന്‍ വേണ്ടിയുള്ള കമിതാക്കളുടെ ത്വര, വിവാഹത്തോടെ ഇല്ലാതാകും. പിന്നെ അവിടെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. ഞാന്‍ അറിഞ്ഞിട്ടുള്ള പ്രണയ വിവാഹങ്ങളില്‍ ഭൂരിഭാഗവും പരാജയങ്ങളാണ്. എന്റെ മകള്‍ക്ക് ദുഖമുണ്ടാക്കുന്നതോ അവളുടെ ജീവിതം തകര്‍ക്കുന്നതോ ആയ ഒരു തീരുമാനവും ഞാനെടുക്കില്ല” നായര്‍ തന്റെ മനസ്സ് അവന്റെ മുന്‍പാകെ തുറന്നുകാട്ടി.

പ്രിന്‍സിന് സമാധാനവും അസമാധാനവും ഒരുമിച്ചുണ്ടായി. സാധാരണ പ്രേമ വിവാഹങ്ങള്‍ എതിര്‍ക്കപ്പെടുന്നതിനു ഉന്നയിക്കാറുള്ള കാരണങ്ങളില്‍ ഒന്നുംതന്നെയല്ല പാറുവിന്റെ അച്ഛന്‍ പറയുന്നത്. ഇവിടെ താന്‍ നിരായുധനാകുകയാണോ? ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവന്‍ പതറി. നായര്‍ ഒരു പുഞ്ചിരിയോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു; കര്‍ട്ടന്റെ അപ്പുറത്ത് നിന്നും കോപത്തോടെ വീക്ഷിക്കുന്ന ഭാര്യയെ ഗൌനിക്കാതെ.

പറയാനായി വന്നത് പ്രിന്‍സ് മറന്നു. ഇവിടെ താനുദ്ദേശിച്ച തരത്തിലുള്ള ആളേയല്ല പാറുവിന്റെ അച്ഛന്‍. പണവും മതവും ഒന്നുംതന്നെ അദ്ദേഹം പറഞ്ഞിട്ടില്ല. എതിര്‍ക്കുന്നത് പ്രണയവിവാഹത്തെ മാത്രമാണ്. അതിന് അതിന്റേതായ കാരണങ്ങളും അദ്ദേഹത്തിനുണ്ട്. അവന്‍ മറ്റൊന്നും ആലോചിക്കാതെ തന്റെ മനസ്സ് അയാളുടെ മുന്‍പാകെ തുറന്നിട്ടു:

“സര്‍, ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ പാറു അങ്ങയെക്കുറിച്ച് പറയാറുണ്ട്‌. എനിക്ക് അച്ഛനില്ല. അമ്മ മാത്രമേ ഉള്ളൂ. വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് അമ്മയെന്നെ പഠിപ്പിച്ചത്. തീരെ പാവപ്പെട്ടവരാണ് ഞങ്ങള്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025