Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

“അവർക്ക് മൂന്നു മാസത്തിനുള്ളിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം.”

അവളുടെ വാക്കുകളിൽ ഒരു താല്പര്യമില്ലായിമ ഉണ്ടോ? എന്തോ ഒരു നിസ്സംഗത അവളുടെ സ്വരത്തിൽ.

ഒരു ചെറു ചിരി നിറഞ്ഞ മുഖത്തോടെ ഞാൻ ചോദിച്ചു.

“കല്യാണം കഴിഞ്ഞാൽ നീയും ഓസ്‌ട്രേലിയയിലേക്ക് പറക്കുമായിരിക്കും അല്ലെ?”

“അഹ്.. റിസൈന്‍ തീയതി ഉടനെ ഓഫീസിൽ എഴുതികൊടുക്കേണ്ടി വരും.”

ആ ഒരു വാക്കുകളിൽ നിന്നും ഞാൻ ഉറപ്പിച്ചു. അവളുടെ വീട്ടുകാർ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

പിന്നീട് എനിക്കൊന്നും ചോദിക്കുവാൻ കഴിഞ്ഞില്ല. ഞാൻ നിശബ്തനായി പുറത്തേക്ക് നോക്കി ഇരുന്നു. ചിന്തകൾക്ക് തീ പിടിച്ചു. അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറയണമോ? വേണ്ടയോ? പറഞ്ഞാൽ ഇത്രയും നാൾ സൗഹൃദം നടിച്ചു വഞ്ചിച്ച ഒരുത്തനായി തന്നെ അവൾ കാണില്ലേ.

മനസ്സിൽ മൊത്തം ചോദ്യങ്ങൾ മാത്രം നിറഞ്ഞു. ഒന്നിനും ഉത്തരം ലഭിച്ചില്ല. പെട്ടെന്ന് അവൾ എന്തോ പറഞ്ഞത് പോലെ എനിക്ക് തോന്നി.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“എന്താ?”

“നമുക്ക് പോയാലോ? നീയെന്നെ ഫ്ലാറ്റിലേക്ക് ഒന്ന് ആക്കി തരുമോ?”

ഞാൻ ഒന്ന് മൂളി. അവൾ പഴ്സ് തുറന്ന് പൈസ ബില്ലിനൊപ്പം വച്ച ശേഷം പുറത്തേക്ക് നടന്നു. കൂടെ ഞാനും.

എന്റെ മനസ് ഒരു വികാരം ഇല്ലാത്തവനെ പോലെ ആയി കഴിഞ്ഞിരുന്നു. ചെയ്യുന്നത് മൊത്തം യന്ത്രികമായിട്ടാണ്.

ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എന്റെ പിന്നിൽ കയറി ഇരുവശത്തും കാലുമിട്ടിരുന്നു.

ഓഫീസിൽ വർക്ക് ചെയ്യുന്ന മറ്റൊരാൾക്കൊപ്പവും അവൾ ബൈക്കിൽ യാത്ര ചെയ്തിട്ടില്ല. ആരോടും അധികം അടുപ്പം കാണിക്കാതിരുന്ന അവൾ എന്നോടൊപ്പം ബൈക്കിൽ പോകുന്നത് കാണുമ്പോൾ ഓഫീസിലുള്ള ചിലർക്കൊക്കെ ആദ്യം അത്ഭുതമായിരുന്നു. മറ്റു ചിലർക്ക് അസൂയയും.

ഞാൻ  ബൈക്ക് ഓടിച്ച് തുടങ്ങിയപ്പോൾ ആരോഹി  എന്റെ ചുമലിൽ മുഖം ചേർത്ത് ചേർന്നിരുന്നു. ആരോഹിയുടെ ശരീരത്തിന്റെ ഇളം ചൂടും അവളുടെ ചൂട് നിശ്വാസവും  എനിക്ക് അറിയാൻ കഴിയുന്നുണ്ട്. പക്ഷെ ഒരിക്കൽ പോലും അവളിൽ നിന്നും ഉണ്ടായിട്ടുള്ള ശരീര സ്പര്ശങ്ങള് ഞാൻ രതിചിന്തകളോടെ ആസ്വദിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഓരോ വണ്ടികളെയും പിന്നിലാക്കി ബൈക്ക് മുന്നോട്ട് പായുന്നതിനിടയിൽ  എന്റെ ചിന്തകളും പിന്നിലേക്ക് പറന്നു.

.

.

ഓഫീസിൽ മാനേജരെ കണ്ട് ജോലിക്ക് ജോയിൻ ചെയ്ത ശേഷം പിന്നെ പരിചയപ്പെടുന്നത് ടീം ലീഡർ രാജേഷേട്ടനെ ആണ്. നാൽപ്പതിനോടടുത്ത പ്രായം ഉള്ള ഒരു ഒരാൾ. സൗമ്യമായ പെരുമാറ്റം. ജോലിയെക്കുറിച്ചുള്ള ഏകദേശ രൂപം പുള്ളിക്കാരൻ പറഞ്ഞു തന്നു. ഫീൽഡ് വർക്കിനെക്കാളും ഓഫീസിൽ വർക്ക് തന്നെയാണ് കൂടുതലും ഉണ്ടാവുകയെന്ന് മനസിലായി.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025