എന്നാ ലേറ്റ് ആക്കണ്ട വിട്ടോ… പോവുന്ന വഴിക്ക് ഇവളെയും ഇറക്കി കൊടുത്തേക്ക് …
എന്നെ ആരും ഇറക്കണ്ട, ഞാൻ ബസ്സിന് പൊയ്ക്കോളും….
നീ വന്നു കേറിയേ അനൂ….
വേണ്ട ഞാൻ ബസ്സിന് പൊയ്ക്കോളാം….
അനൂ നല്ലോണം കിട്ടും നിനക്ക്, അവൻ വിളിക്കുന്നത് കേട്ടില്ലേ മര്യാദക്ക് പോയേ…. വന്ദന ആന്റി ഒന്ന് കലിപ്പിട്ടു പറഞ്ഞു.
അനു മനസ്സില്ലാ മനസ്സോടെ ബൈക്കിൽ കയറി ഇരുന്നു. ഞാൻ വണ്ടി വീട്ടിലേക്ക് വെച്ചു പിടിച്ചു…..
അനൂ…. മിണ്ടാട്ടമില്ല
അനൂഊഊ…… വീണ്ടും മൗനം
ഡീ അനൂ…
എന്താ? ഒരു കനം ഇട്ടാണ് മറുപടി തന്നത്…
അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപ്പോയതല്ലെടി. നീ ക്ഷമി…
… മറുപടി ഒന്നും പറഞ്ഞില്ല
വീട്ടിലെത്തി ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി. വീടിന്റെ ഡോർ തുറന്നു അകത്തു കയറി പിന്നാലെ അനുവും അകത്തു കയറി, ഞാൻ അനുവിന്റെ കൈയിൽ കയറി പിടിച്ചു എന്നിലേക്ക് ചേർത്തു പിടിച്ചു…
ഏട്ടാ വിട്ടേ ഡ്രസ്സ് ഒക്കെ ചുളുങ്ങുo അവൾ എന്നെ തള്ളി മാറ്റി
അപ്പോഴാണ് ഞാൻ അവളുടെ മുഖത്തെ പാട് ശ്രദ്ധിച്ചത് ആ വെളുത്തു തുടുത്ത മുഖത്തു മൂന്ന് വിരലിന്റെ പാടുകൾ ചുവന്നു വീർത്തിരിക്കുന്നു. ഞാൻ അവളുടെ മുഖത്തു എന്റെ ഉള്ളം കൈ പതിയെ ഓടിച്ചു, പതിയെ എന്നിലേക്ക് ചേർത്തി കവിളിൽ ഒരുമ്മ കൊടുത്തു, കരഞ്ഞു കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ പോയി ഒരു ജീനും ഷർട്ടും ഇട്ടു വന്നു,
ഇതെന്താ ഇത് ഇട്ടിട്ടാണോ കോളേജിൽ പോന്നത്?
ഇന്ന് പോണില്ല, നീയും പോണില്ല
പിന്നെ?
നമുക്ക് കറങ്ങാം…
അയ്യടാ അമ്മയെങ്ങാനും അറിഞ്ഞാൽ തീർന്നു.
ആരും അറിയില്ല,
സ്കൂളിൽ നിന്ന് വിളിച്ചാലോ?
അതിനു ഗാർഡിയന്റെ നമ്പർ എന്റതല്ലേ കൊടുത്തത്….
ഈ യൂണിഫോം ഇട്ടിട്ടാണോ പോണ്ടത്?
നിന്റെ ഏതോ ഒരു ചുരിദാർ ചാച്ചിയുടെ അലമാരയിൽ കണ്ടിട്ടുണ്ട് അത് എടുത്ത് ഇട്….
അത് പഴയതാ….
അതൊന്നും സാരമില്ല,.,,,,,
