Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 5

അൽപ്പം വെള്ളം അകത്തു ചെന്ന അവനു കൂടുതൽ ബോധമുണ്ടായി, അവൻ അനങ്ങാൻ ശ്രമിച്ചു. കാലിൽ നിന്നും പ്രാണൻ പറിയുന്ന വേദന അവന്റെ തലയിലേക്ക് ഇരച്ചെത്തി… മരിച്ചിട്ടില്ല അവനു മനസ്സിലായി എന്നാൽ മരണം അധികം ദൂരെയുമല്ല…

വേദന കൊത്തിപ്പറിക്കുമ്പോഴും അവന്റെ തലച്ചോറിൽ ചിന്താകോശങ്ങൾ പ്രവർത്തിച്ചു. ഈ മുന്നിൽ നിന്ന് വെള്ളം ഇറ്റിച്ചു തരുന്നത് അവളല്ലേ..? പക്ഷെ അതെങ്ങനെ..? ഇവൾ ശരിക്കും ആരാണ് മനുഷ്യസ്‌ത്രീയോ അതോ വനദേവതയോ..?

ഒരു പക്ഷേ തൻറെ അവസാന നിമിഷങ്ങളുടെ കഷ്ടത കണ്ടു ആനന്ദിക്കാൻ എത്തിയതാവും… അവനു എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവൻ വീണ്ടും ബോധക്ഷയത്തിന്റെ പിടിയിലമർന്നു, ആ അർദ്ധ ബോധാവസ്ഥയിൽ അവന്റെ വായിൽ നിന്നും അവ്യക്തമായി വാക്കുകൾ ഉതിർന്നു വീണു…

“ദേവീ മാപ്പാക്കൂ… നീ ദേവിയാണോ..? ആരായാലും ശ്രീഹരി തെറ്റ് ചെയ്തു… കഞ്ചാവ്, അതാണ് അതാണ് ചെയ്യിപ്പിച്ചത്… പക്ഷെ നീ എങ്ങനെ പൊറുക്കും..? ഞാൻ നിന്നെ നശിപ്പിച്ചല്ലോ..? അല്ല നീ എന്റെ മരണം കാണാൻ വന്നതാണോ..?”

കുറച്ചു നേരം ശ്രീഹരി പിന്നേം നിശബ്ദനായി, അയാളുടെ കണ്ണിലെ കൃഷ്ണമണികൾ പിന്നിലേക്ക് മറിഞ്ഞു. തേതി ശരിക്കും ഇപ്പോൾ പേടിച്ചു… അയാൾ എന്തൊക്കെയാണ് പറഞ്ഞത് അറിയാതെ പറ്റിയതാണെന്ന് കഞ്ചാവാണ് ചെയ്യിപ്പിച്ചത് എന്നല്ലേ..?

തേതിക്കു കഞ്ചാവ് എന്താണെന്നറിയാം. ഇടക്ക് വെറുതെ പൊട്ടിച്ചിരിക്കുന്ന കോരനെ കണ്ടു സംശയം ചോദിച്ചപ്പോൾ തേവൻ അന്നവൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ട്, അത് കഞ്ചാവടിച്ചിട്ടാണ് എന്ന്. അത് ആൾക്കാരെ ഭ്രാന്തനാക്കും അത്രേ…

ഇയാൾ അപ്പോൾ മനഃപൂർവ്വം തന്നെ ദ്രോഹിച്ചതല്ലേ..? അല്ലെങ്കിലും ഇത്ര ശ്രീയുള്ള സുന്ദര മുഖത്തിന്റെ ഉടമ എങ്ങനെ അത്ര ക്രൂരനാകും..? അവൻ വീണ്ടും പിച്ചും പേയും പറയാൻ തുടങ്ങി, ഇനി പനിയുണ്ടോ..? അവൾ അറച്ചറച്ചു കൈകൾ നീട്ടി അവന്റെ നെറ്റിയിൽ തൊട്ടു.

പൊള്ളുന്ന പണിയാണല്ലോ കാട്ടുമുത്തീ… അവൾ ഞെട്ടി കൈവലിച്ചു… അവൻ പെട്ടന്ന് കണ്ണ് തുറന്നു നെറ്റിയിൽ തൊട്ടു നോക്കിയ കൈ വലിച്ച തേതിയേ നോക്കി. അവന്റെ ചുണ്ടുകൾ അസ്പഷ്ടമായി പിറുപിറുത്തു…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025