Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 5

കുറച്ചു കൂടി അടുത്ത് വന്നു അവൾ ആ ശരീരത്തിലേക്ക് നോക്കി. ആരെയാണോ അവൾ പേടിച്ചത്..? ആരെയാണോ അവൾ ഏറ്റവും അധികം വെറുത്തതു..? ആ ആളിന്റെ ശവമാണ് കണ്മുൻപിൽ. ഈ കാട്ടിൽ ഇനി അവൾക്കാരെയും പേടിക്കണ്ട…

പക്ഷെ എന്തോ തേതിക്കു മനസ്സിൽ സന്തോഷം തോന്നിയില്ല, അവൾ അവിടെ കിടന്ന ആ ശരീരത്തിലേക്ക് നോക്കി. ശ്രീഹരി എന്നാണ് അയാൾ പേര് പറഞ്ഞത്… പേര് പോലെ തന്നെ നല്ല ശ്രീയുള്ള മുഖമായിരുന്നു, പാതി അടഞ്ഞ കണ്ണുകൾക്കു നനവുണ്ടോ..?

ഉണ്ട് അയാൾ കരഞ്ഞിട്ടുണ്ട്. കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ പാടുകൾ കാണാം… ചുണ്ടുകൾ അനങ്ങുന്നുണ്ടോ..? ഉണ്ട്… അയാൾ മരിച്ചിട്ടില്ല. ആ ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നു, അവൾ അയാളുടെ മുഖത്തിന് നേരെ കുനിഞ്ഞു ചുണ്ടുകൾക്ക് അരികിൽ ചെവി അടുപ്പിച്ചു.

വെള്ളം… വെള്ള….

അയാൾ പിറുപിറുക്കുന്നതു അവൾ കേട്ടു. പെട്ടന്ന് അവൾ ഞെട്ടി രണ്ടു ചുവടു പിന്നിലേക്ക് വെച്ചു. എന്താണ് വേണ്ടത്..? അവൾ അയാളെ ആപാദചൂഡം നന്നായി നോക്കി, കരിനീലിച്ചു നീര് വന്നു വീർത്ത കാലിൽ ഒരു നിമിഷം അവളുടെ നോട്ടമുടക്കി.

എന്തോ കടിച്ചതാണോ..? അവൾ കുനിഞ്ഞു സൂഷ്മമായി നോക്കി. അല്ല… കാട്ടുകാര മുള്ളു കൊണ്ടതാണെന്നു അവൾക്കു തോന്നി. പാതി മറഞ്ഞ ബോധത്തിൽ നിന്നും അയാളുടെ ശബ്ദം വീണ്ടും വളരെ നേർത്ത ഞരക്കം പോലെ അവൾ കേട്ടു വെള്ളം…

വെള്ളം കൊടുത്താൽ അയാൾക്ക്‌ ബോധം വരും, വേണോ..? അയാൾ പിന്നെയും തന്നെ ഉപദ്രവിക്കുമോ..? തേതി ഒരു നിമിഷം സങ്കോചിച്ചു നിന്നു, പക്ഷെ മൃതപ്രായനായി കിടക്കുന്ന ഒരാളുടെ വെള്ളത്തിനായുള്ള യാചന കണ്ടില്ലന്നു നടിക്കാനും മാത്രമുള്ള ഹൃദയ കാഠിന്യം അവൾക്കില്ലായിരുന്നല്ലോ..?

പുഴയിൽ നിന്നും കേറി വന്ന അവൾ മുഴുവൻ തുണിയടക്കം അപ്പോളും നനഞ്ഞിരുന്നു. ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല പൊക്കി അയാളുടെ ചുണ്ടിനു നേരെ കൊണ്ടു വന്നു അത് പിഴിഞ്ഞ് ഇട്ടു വീണ വെള്ളത്തുള്ളികൾ അവൾ അയാളുടെ ചുണ്ടിലേക്കിറ്റിച്ചു…

വരണ്ട ചുണ്ടുകൾ നനഞ്ഞു, അയാൾ ഒന്നനങ്ങി… പിന്നെ ആ നാക്ക് നീണ്ടു വന്നു ആ വെള്ളത്തുള്ളികൾ നക്കി. മുണ്ടിന്റെ കൂടുതൽ ഭാഗം കൈയിൽ പിടിച്ചു തേതി നന്നായി പിഴിഞ്ഞു… അതയാളുടെ ചുണ്ടിനെ മാത്രമല്ല മുഖത്തെയും നനച്ചു…

മഴ പെയ്യുന്നതു പോലെ മുഖത്ത് വെള്ളം വീണപ്പോൾ ശ്രീഹരി കണ്ണ് തുറന്നു. പാതി തെളിഞ്ഞ ബോധത്തിൽ അവൻ കണ്ടു, കുളിച്ചീറനായി മുഴുവൻ നനഞ്ഞു നിൽക്കുന്ന അവന്റെ സൗന്ദര്യ ദേവത… താൻ മരിച്ചു അവൻ ഉറപ്പിച്ചു. മുഖത്തേക്ക് ഇറ്റു വീണ വെള്ളം നാക്കു നീട്ടി അവൻ നക്കി കുടിച്ചു.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025