Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുത്ത ഫ്ലാറ്റിലെ ചേച്ചി

പിന്നീടങ്ങോട്ട് രാത്രി ആവുന്ന വരെ ഒരു രണ്ടു ദിവസം കഴിഞ്ഞ പോലെ ഉണ്ടായിരുന്നു. സമയം ഒട്ടും നീങ്ങാത്ത പോലെ. ഞാൻ കുളിച്ചു സുന്ദരനായി, ഒരു ബനിയനും ഹാഫ് ട്രൗസറും ഇട്ട് റെഡി ആയി ഒന്നിച്ചു പുറത്തു പോയി കഴിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു ഇരുന്നു. ചേച്ചി വരുന്ന വഴി തന്നെ എൻറെ ഫ്‌ലാറ്റിൽ വന്നു ബെൽ അടിച്ചു. വാതിൽ തുറന്നു നോക്കിയപ്പോൾ കയ്യിൽ കുറെ സാധനങ്ങളും ഉണ്ട്. സത്യം പറഞ്ഞാൽ “അയ്യേ… പുറത്തു പോവുകയല്ലല്ലേ, ഇവിടെ കൂക്ക് ചെയ്യാനാ, ശ്ശേ… വെറുതെ കുറെ സ്വപ്നം കണ്ടു” എന്നൊക്കെ മനസ്സിൽ വന്നു. എല്ലാം വെറുതെയായി. സാരമില്ല എന്നൊക്കെ വിചാരിച്ച് ഡോർ അടച്ചു അവരുടെ ഫ്ലാറ്റിലേക്ക് കയറി.

ചേച്ചി കീ വെച്ച് തുറന്നതു കൊണ്ടു അവിടെ വേറെ ആരും ഇല്ല എന്ന് മനസ്സിലായി. പിന്നീട് ചോദിച്ചപ്പോൾ അവർ മൂന്നു പേരാണ് ഇവിടെ താമസിക്കുന്നതെന്നും അതിൽ ഒരാൾ നാട്ടിൽ ആണെന്നും മറ്റേ ആൾ ഫാമിലി വിസിറ്റിങ്ങിൽ വന്നത് കാരണം ഒരു ഹോട്ടലിൽ താമസിക്കുകയാണെന്നും മനസ്സിലായി. അതോടെ എൻറെ മനസ്സ് തെളിഞ്ഞു. കാർത്തിക ചേച്ചിയുമായുള്ള രംഗങ്ങൾ എൻറെ മനസ്സിലേക്ക് ഓടി എത്തി. ഇതു പോലെ ഉള്ള സാഹചര്യം വേറെ കിട്ടില്ല. മുൻകൈ എടുക്കേണ്ടത് ഞാൻ തന്നെ ആണെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ ചേട്ടൻ അറിഞ്ഞാലും വലിയ കുഴപ്പം ഒന്നും ഇല്ല താനും. ആ സ്ഥിതിക്ക് ഒന്നും പേടിക്കാൻ ഇല്ല.

ചേച്ചി കുളിച്ചു ഡ്രസ്സ് മാറി വന്നു. കൈ കുറവുള്ള ഹാഫ് കുർത്തയും റെഡ് കളറിൽ ഉള്ള പാവാടയും ആണ് വേഷം. നാൽപത് വയസ്സ് ഉണ്ടാവുമെങ്കിലും ഒരു മുപ്പത്തി അഞ്ച് ഒക്കെയേ തോന്നിക്കൂ. ലേശം തടിച്ചിട്ടാണെങ്കിലും നല്ല ബോഡി സ്‌ട്രച്ചർ ആണ്. മുടി നല്ല സ്റ്റൈൽ ആയി കെട്ടി വെച്ചിട്ടുണ്ട്. ഹോസ്പിറ്റലിൽ പോവുമ്പോൾ കെട്ടിയതായിരിക്കും. എന്തായാലും പാചകത്തിൽ ഞാനും കുറച്ചു സഹായിച്ചു. ഇതൊക്കെ ഒന്ന് കണ്ടോണ്ടിരിക്കാമല്ലോ. പിന്നീട് നല്ല മട്ടൺ കറിയും പത്തിരിയും ഒക്കെ കഴിച്ച് ഞങ്ങൾ ടീവി കണ്ടിരുന്നു.

എവിടെ തുടങ്ങണം എന്ന് ആലോചിച്ചിരിക്കുമ്പോഴാ എൻറെ ഭാഗ്യത്തിന് ജ്യൂസ് എടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ മേഴ്സി ചേച്ചിയുടെ കാൽ വാതിലിൽ ഇടിച്ചത്. കരയുന്നതു കേട്ടാൽ അറിയാം നല്ല വേദന ഉണ്ടെന്ന്… ഞാൻ ഓടി ചെന്ന് നോക്കിയപ്പോൾ പാവാട മേല്പോട്ട് പൊക്കി വെച്ച് ഉഴിയുന്നു. എന്നെ കണ്ടപ്പോൾ കുറച്ചു താഴേക്ക് ആക്കി. ഞാൻ പിന്നെ കിട്ടിയ അവസരം വിട്ടില്ല. ചേച്ചിയുടെ മുൻപിൽ താഴെ ഇരുന്ന് “ഞാൻ ഉഴിഞ്ഞു തരാം ചേച്ചി , ഉഴിഞ്ഞില്ലേൽ മുഴച്ചു വരും” എന്ന് പറഞ്ഞ് കാലിൽ പിടിച്ചു തിരുമ്മി. സ്പ്രേ അടിക്കാം എന്ന് പറഞ്ഞ് ചേച്ചി എന്നെ പിടിച്ചെഴുന്നേല്പിച്ചു. അവിടെയും എൻറെ ഭാഗ്യത്തിന് സ്പ്രേ കഴിഞ്ഞിരുന്നു.

“ചേച്ചീ… എൻറെ കയ്യിൽ കുഴമ്പ് ഉണ്ട്. ഞാൻ അത്യാവശ്യം തിരുമ്മും. മുത്തശ്ശൻ വൈദ്യൻ ആണ്. പിന്നെ കളരിയും. രണ്ടു മൂന്നു വർഷം ഞാൻ കൂടെ പോയിട്ടുണ്ട്. ഇതിപ്പോ മാറ്റിത്തരാം” എന്ന് പറഞ്ഞ് എൻറെ ഫ്ലാറ്റിൽ പോയി കുപ്പി എടുത്തു കൊണ്ടു വന്നു.

“എയർപോർട്ടിൽ ഇതൊന്നും കടത്തി വിടില്ല എന്നൊക്കെ പറഞ്ഞിട്ടും മുത്തശ്ശൻ ശാഠ്യം പിടിച്ചു വെച്ചതാ എൻറെ ബാഗിൽ. എന്തായാലും ഇത് ഇങ്ങനെ ഉപകാരം ആവും എന്ന് കരുതിയില്ല.”

മേഴ്‌സി ചേച്ചി എൻറെ കയ്യിൽ നിന്നും കുപ്പി വാങ്ങി ഒന്ന് മണപ്പിച്ചു നോക്കി.

“ഉം കൊള്ളാമല്ലോടാ നിൻറെ മുത്തശ്ശൻ. നല്ല മണം.” എന്ന് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025