ഇതിപ്പം നമ്മടെ കുട്ടിക്ക് ഒരു പ്രശനം വേണ്ടാ എന്ന് കരുതിയല്ലേ……താൻ പറയുന്ന എന്ത് കാര്യവും അവനെ കുരുക്കുന്നതൊഴിച്ചു നമുക്ക് പരിഗണിക്കാം….അടുത്ത ബൈ ഇലക്ഷന് ഇതൊരു അപവാദമായി ചാനലുകാർ എടുത്തുകാട്ടിയാൽ…..അല്ലെങ്കിൽ തന്നെ അകെ നാറും …..
“ഞാനെന്തു പറയാനാ…..ബാരി……എന്നെ നോക്കി ജികെ വിളിച്ചു…..
ഒരു കണക്കിന് കോടതിയും കോപ്പുമൊക്കെയായി ആകെ നാറും…ഇതിപ്പോൾ എനിക്ക് മാത്രമേ അറിയൂ…രാവിലെ ഷബീറിനെ കൊണ്ടുവിടാൻ വരുന്ന വഴിയിലാണ് ജികെ വിളിച്ചു വിവരം പറഞ്ഞത്….കോയമ്പത്തൂർ മോളുടെ വണ്ടി സ്റ്റാക്കായി എന്നും പറഞ്ഞു ഇറങ്ങിയതാ…ഇതിനോടകം നാല് തവണ നൈമ വിളിച്ചു…..പിന്നെ ഈ പ്രശ്നത്തിന്റെ പേരിൽ അവളെയും കൊണ്ട് കോടതി കയറിയിറങ്ങുന്നതും ഒക്കെ ആരാ……..ഞാൻ മനസ്സിൽ ഓർത്തു……ഇപ്പോൾ ഫാറൂഖ് ഇക്കയ്ക്ക് കാശിനാണ് ആവശ്യം…..
“ഇതിപ്പോൾ ജി.കെ എം പി സാറുമൊക്കെ ഇടപെട്ട കേസായത്കൊണ്ട് സാർ തന്നെ പറ…..ഞാൻ പറഞ്ഞു….
“ഒരു പത്തു രൂപ വീതം വാങ്ങി തരാം…..അത് പോരെ…..
“അത് പോരല്ലോ സാറേ…..മുപ്പതു ലക്ഷം വീതം…ഇല്ലെങ്കിൽ ജികെ സാർ ഇല്ലാതെ ഞാൻ ഈ കേസുമായി മുന്നോട്ടു പോകും…..ഞാൻ പറഞ്ഞു…. അനിയൻ എന്തോ ഉണ്ടാക്കാനാ…ഒന്നും ചെയ്യില്ല…..ജികെയുടെ ബുദ്ധിമുട്ടും പ്രയാസവും അറിയാവുന്നതു കൊണ്ടാണ് ഒരു പത്തുരൂപ വീതം വാങ്ങി തരാം എന്ന് വിചാരിച്ചത്….അത് പറ്റില്ലെങ്കിൽ ചെറുക്കനെ ഊരിയെടുക്കാനുള്ള വഴിയൊക്കെ ഞങ്ങൾക്കുമറിയാം…..പിന്നെ ഈ കേസിൽ ജി കെയും ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു ഒത്തു തീർപ്പിനു തന്നെ വന്നത്…..
“എനിക്കും ബാരി പറഞ്ഞത് തന്നെ പറയാനുള്ളൂ കെ.വി….ജി കെ യും പറഞ്ഞു….ഇല്ലെങ്കിൽ ഞങ്ങൾ ഈ കേസുമായി മുന്നോട്ടു പോകും….പിന്നെ അറിയാമല്ലോ കെ വിക്കു കെ വിയുടെ മണ്ഡലത്തിലുള്ള സ്വാധീനം പോലെ തന്നെ എനിക്കും എന്റെ മണ്ഡലത്തിലുമുണ്ട്….ആഭ്യന്തരം ഞങ്ങടെ കയ്യിലും…..അതുകൊണ്ട് ബാരി ,കെ വി ഞാൻ ഒരു നിർദ്ദേശം പറയാം….ചെറുക്കനെ ഊരിക്കൊ…..തടിക്കും ഇളക്കും കേടില്ലാത്ത രീതിയിൽ ഇരുപത്തിയഞ്ചു രൂപ വച്ച് ഞങ്ങൾക്ക് കിട്ടണം…..സമ്മതമാണെങ്കിൽ കേസില്ല എന്ന് ഞങ്ങൾ എഴുതി ഒപ്പിട്ടു തരാം…ഇല്ലെങ്കിൽ കെ വിക്കു പോകാം….
എം.പി തിരിഞ്ഞു സേട്ടുവിനെ നോക്കി…..സേട്ടു എം പിയെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…..
“നമ്മളല്ലല്ലോ നേതാവ് മറുപടി പറയണ്ടത് …അയാളല്ലേ…..അയാളെ വിളിക്കാം….
“വേണ്ടാ……അവരുടെ മുന്നിലോട്ടു അയാളെ കൊണ്ട് പോകണ്ടാ…..ഇടനിലക്കാരൻ സേട്ടു തന്നെ……അയാളെ വിളിച്ചു സേട്ടുവിന്റെ മുറിയിലോട്ടിരുത്ത്…..ഞാൻ ദാ വരുന്നു….സേട്ടു റൂമിലേക്ക് ചെന്ന് സീറോ ഡയൽ ചെയ്തു…റിസപ്‌ഷനിൽ ഫോണെടുത്തപ്പോൾ പറഞ്ഞു അവിടെ നിൽക്കുന്ന നവാസിനെ കയറ്റിവിടാൻ……കെ വി റൂമിലേക്ക് വന്നിട്ട് പറഞ്ഞു…നിങ്ങൾ ഇരിക്ക്…..ഒരു പത്തു മിനിറ്റിനകം മറുപടി തരാം….
“ഓ ശരി…പിന്നെ തുകയിൽ ബാർഗൈനിങ് ഇല്ല…ജി കെ പറഞ്ഞു…..
“കെ വി ഒന്നാക്കി ചിരിച്ചു കൊണ്ട് സേട്ടുവിന്റെ മുറിയിലേക്ക് പോയി…..നവാസ് അവിടെ ഉണ്ടായിരുന്നു…….താനെന്തെങ്കിലും പറഞ്ഞോ സേട്ടു…..
