തുറന്നു അകത്തേക്ക് കയറി…..കതകടഞ്ഞു കിടന്നിരുന്നു…അവൻ ഡോർ ബെല്ലടിച്ചപ്പോൾ വന്നു കതകു തുറന്നത്…ബീന മാമി ആയിരുന്നു….
“അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം അസ്തമിച്ചു…..
ബീന അവനെ കണ്ടതും ഒന്നും മിണ്ടാതെ മുകളിലേക്ക് നോക്കി വിളിച്ചു…”അഷീമ…ദേ താഴെ വിളിക്കുന്നു….കരഞ്ഞു കലങ്ങിയ മുഖവുമായി അഷീമ വന്നു സ്റ്റെയർ പിടിയിൽ പിടിച്ചുകൊണ്ടു താഴേക്ക് നോക്കിയപ്പോൾ കണ്ടത് അസ്ലമിനെയാണ്…അവൾക്കു ദേഷ്യവും സങ്കടവും വന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ തിരികെ കയറി പോയി…..ബീന മാമി വീട്ടിൽ ഒരാൾ വന്നു എന്ന് പോലും വകവെക്കാതെ റംലയുടെ മുറിയിലേക്കും കയറി….
അസ്‌ലം കുറെ കഴിഞ്ഞപ്പോൾ മുകളിലേക്ക് കയറി ചെന്ന്….മോൻ കട്ടിലിൽ കിടന്നുറങ്ങുന്നു…അഷീമ കട്ടിലിൽ ഇരിപ്പുണ്ട്…..
“അഷീമ എനിക്കല്പം സംസാരിക്കണം…..അസ്‌ലം പറഞ്ഞു…..
അവൾ അവനെ ദേഷ്യത്തോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…അവൻ പുറത്തേക്കു നോക്കി….സുനീറിന്റെ മുറി തുറന്നു കിടക്കുന്നു….അവൻ അവിടേക്കു നോക്കി കൊണ്ട് പറഞ്ഞു…അഷീമ എനിക്ക് നിന്നോട് അല്പം സംസാരിക്കണം…..
“ഇനി എന്ത് സംസാരിക്കാനാണ്….ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു…..
“നീ അപ്പുറത്തോട്ടു വന്നേ….ഒരു സീൻ ഉണ്ടാക്കാനല്ല ഞാൻ വന്നത്….അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി…..
അവൾ എഴുന്നേറ്റു നോക്കുമ്പോൾ അവൻ സുനീറിന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു…..അവൾ അവനിൽ നിന്നും അകലം പാലിച്ചു നിന്ന്…..പറയാനുള്ളത് പറഞ്ഞേച്ചു പോകാൻ നോക്ക്…എനിക്ക് നിങ്ങളെ കാണുന്നത് പോലും ഇഷ്ടമല്ല…എന്റെ ഉമ്മിയുടെ അവസ്ഥ ഓർത്താണ് ഞാൻ വരാമെന്നു തീരുമാനിച്ചത്…അത് പക്ഷെ നിങ്ങടെ ഭാര്യ ആയിട്ടായിരിക്കില്ല….വെറും ഒരു ശവം നിങ്ങള് ചുമന്നുകൊണ്ട് പോകുവാണെന്നു കരുതിയാൽ മതി…..
“നോക്ക്….അഷീമ എന്തിനാ ഈ വാശിയും വൈരാഗ്യവുമെല്ലാം….ഞാൻ എല്ലാം തീർത്തു നിന്നെ സ്വീകരിക്കാൻ വന്നതല്ലേ…..
“ത്ഫൂ….സ്വീകരിക്കാൻ….ഉണ്ടാക്കിയ കൊച്ചിനോടില്ലാത്ത എന്ത് സ്നേഹമാണ് ആവോ ഇനി എനിക്ക് തരാനുള്ളത്…..
“നോക്ക് അഷീമ നമ്മുടെ ഒരു പുതിയ ജീവിതമായിരിക്കും….നമ്മുടെ മകനും ആരുമില്ലാത്ത ഒരു പുതിയ ജീവിതം…..
“അപ്പോൾ കൊച്ചിനെ എന്താ അനാഥാലയത്തിൽ ആക്കാൻ പോകുകയാണോ…..
“നീ എഴുതാപ്പുറം വായിക്കാതെ….ഇപ്പോൾ നിനക്കുള്ള വിസ മാത്രമേ ഉള്ളൂ…മകനെ കൊണ്ടുപോകാൻ നമ്മുക്കവിടുത്തെ ചുറ്റുപാടുകൾ നിനക്കും പൊരുത്തപ്പെടുന്നു എന്ന് തോന്നുമ്പോൾ നമ്മുക്ക് വന്നു രണ്ടു മാസം കഴിഞ്ഞു കൊണ്ട് പോകാം….
‘അപ്പോൾ ആ രണ്ടുമാസം എന്റെ മോനോ…..
“അവനെ എറണാകുളത്തു എനിക്കറിയാവുന്ന ഒരു കോൺവെന്റിലാക്കാം…..
“ഓഹോ…എല്ലാം തന്നെ അങ്ങ് തീരുമാനിച്ചോ….നടക്കില്ല….എന്റെ മകനുണ്ടെങ്കിലേ ഞാനും വരൂ…..
“എന്ന് പറഞ്ഞാൽ എങ്ങനെയാ…..ഇത്രയും കാശുമുടക്കി നിനക്ക് വിസയുമെടുത്തു….ഞാൻ വന്നപ്പോൾ….
