“തീർച്ചയായും….അപ്പോഴേക്കും നവാസും അസ്‌ലം കൂടി അവർക്കരികിൽ എത്തി…..
അസ്‌ലം പറഞ്ഞു കൊടുത്ത വഴിയേ നവാസ് ടാക്സിക്കാരനെ വിട്ടു….ഷാർജയിലെ റോളയിലെ ഒരു പഴയ ഫ്‌ളാറ്റിന് മുന്നിലാണ് ടാക്സി ചെന്ന് നിന്നത്….അസ്‌ലം ഇറങ്ങുന്നത് കണ്ടു അഷീമായും ഇറങ്ങി….അൽതാഫ് അവളെ കയ്യുയർത്തി കാണിച്ചു…അവൾ തിരിച്ചു ചിരിച്ചു കാണിച്ചു….
“നവാസ് ഇക്ക കയറുന്നില്ലേ? അൽതാഫ് തിരക്കി….
“ഇല്ലെടാ …അങ്ങ് ഖവാനീജ് വരെ ഈ ട്രാഫിക്കിൽ എത്തണ്ടേ….പോകട്ടെ….
“അവർ പോയിക്കഴിഞ്ഞപ്പോൾ അസ്‌ലം അഷീമയെ നോക്കി പറഞ്ഞു….വാ..കയറി…..അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ടു അസ്ലമിന് പിറകെ ചെന്ന്….ലിഫ്റ്റില്ലാത്ത ആ ഫ്‌ളാറ്റിൽ അവൾ ഹാൻഡ് ലഗേജുമായി അവനു പിന്നാലെ സ്റ്റെപ്പുകൾ കയറി. കയറും തോറും അവൾ ശ്രദ്ധിച്ച്..ഒരു വൃത്തിയുമില്ലാത്ത റൂമിന്റെ വാതിലുകൾ….ഇട്ടിരുന്ന മുഷിഞ്ഞ സോക്സുകൾ സേഫ്റ്റി ഷൂവിനുള്ളിൽ തിരുകി പുറത്തു വച്ചിരിക്കുന്നു…അതിൽ നിന്നെല്ലാം കൂറ്റൻ ദുർഗന്ധം വമിക്കുന്നു…..പ്രവാസ ജീവിതത്തിൽ മറ്റു മനുഷ്യർ അനുഭവിക്കുന്ന യാതനയുടെ മുഖം അവൾ കാണുകയായിരുന്നു…..ഏറ്റവും മുകളിൽ എത്തിയപ്പോൾ കതകു തുറന്നു…..രണ്ടു ബെഡ് റൂമുകൾ അതിൽ ഒന്ന് അകത്തു നിന്ന് കുറ്റിയിട്ടുണ്ട്…ഒരു ഹാൾ….വലിച്ചു വാരി കിടക്കുന്നു…..അതിനപ്പുറത്തായി മറ്റൊരു ബെഡ്‌റൂം….അതിൽ ഒരു ലോഹനിർമ്മിതമായ കട്ടിൽ…..അതും പൊടി പിടിച്ചു വലിച്ചു വാരി കിടക്കുന്നു…..അവൾക്കാകെ വീർപ്പുമുട്ടുന്ന പോലെ തോന്നി…..
“ഇതാണ് നിന്റെ റൂം…..അസ്‌ലം അഷീമയോട് പറഞ്ഞു……അഷീമ ചുറ്റും കണ്ണോടിച്ചു….അവൾ വല്ലാതെ തണുത്തു പോയി…കാലാവസ്ഥ അത്രത്തോളം തണുപ്പായിരുന്നു…..അവിടെ മൂലയിൽ ചുരുട്ടിയിട്ടിരിക്കുന്ന ബ്ലാങ്കറ്റ്…..അപ്പോഴേക്കും അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം കേട്ട്….
“ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ….അവൾ ആദ്യമായി അസ്ലാമിനോട് ചോദിച്ചു….അപ്പോഴേക്കും കതകു തുറന്നു ഒരു ഫിലിപ്പൈനിയും ഇന്തോനേഷ്യൻ പെണ്ണും ഇറങ്ങി വന്നു നോക്കി….
“ഇവരൊക്കെ ആരാ….അവൾ വീണ്ടും ചോദിച്ചു….
“അതൊക്കെ എന്റെ സ്റ്റാഫ് ആണ്…..അസ്‌ലം പറഞ്ഞു…..
അഷീമക്ക് ആകെ ബുദ്ധിമുട്ടുപോലെ തോന്നി…..
“ഫീ കസ്റ്റമർ…..അസ്‌ലം ഫിലിപ്പിനോയോട് ചോദിച്ചു…..
“മാപി….ഡേ ബിഫോർ യേസ്റ്റർഡേ ഒൺ കസ്റ്റമർ….തൊന്തി ദിർഹംസ് ….ഹു ഈസ് ദിസ് ? അവൾ അഷീമയെ നോക്കി ചോദിച്ചു…
“ന്യൂ…..അവൻ പറഞ്ഞു…..
ഹായ്…ഇന്തോനേഷ്യൻ പെണ്ണ് അവൾക്കു നേരെ ചിരിച്ചു കൊണ്ട് കൈ വീശി….അപ്പോഴേക്കും ഫിലിപ്പിനോയുടെ മൊബൈലിൽ കാൾ വന്നു…..
അവൾ ചോദിക്കുന്നത് കേട്ട്….ഒൺ സോത് ..ഓർ പുൾ നൈറ്റ് ….ഓൺ സോത് തേതി ദിർഹംസ്….പുൾ നൈറ്റ് ഓൺ പിപ്റ്റി….മാപി ….തൊന്തി…..തേതി….ദിർഹംസ്….കം റോള …..കാൾ….പീ റൂം….ഏജൻറ് പീ….നോ….മാപി….തേതി ….ഒകെ….
ഓൺ കസ്തമാർ കമിങ് ….അചലം പായി…..പിലിപ്പിനോ പറഞ്ഞു….
“ഗുഡ്….
