നിൽക്കുന്നു…..എന്നാലും സൗമ്യമായ നോട്ടമാണ്….ശരീര ഭാഗങ്ങളെ തുളയ്ക്കുന്ന നോട്ടമല്ല…..
“ഇവൻ ആള് ഉഷാറായല്ലോ നവാസിക്ക……
“ഊം….നവാസ് ഒന്ന് മൂളി…..
“ആ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ നവാസിക്ക…..ഇതാണ് അഷീമ….എന്റെ ഭാര്യ…..എന്റെ ബിസിനസ്സ് സാമ്രാജ്യത്തിനു തുടക്കമിടാൻ ഞാൻ കൊണ്ട് വന്നിരിക്കുന്ന എന്റെ രാഞ്ജി…..അസ്‌ലം ചിരിച്ചു കൊണ്ട് പറഞ്ഞു……
“അഷീമ അയാളെ നോക്കി ഒന്ന് ചിരിച്ചു…..നവാസും …..അപ്പോഴും ആ പയ്യൻ തന്നെ തന്നെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു……
“നവസിക്ക ഞാൻ ഒന്ന് ടോയ്‌ലറ്റിൽ കയറിയിട്ട് വരാം……അസ്‌ലം പറഞ്ഞു……
“നില്ലെടാ….ഞാനും വരുന്നു…..നവാസും അസ്ലാമിനോടൊപ്പം പോയി……അൽത്താഫും അഷിയും തനിച്ചായി…..
“ഇത്തയെ നല്ല പരിചയം പോലെ…..അവൻ തുടക്കമിട്ടു…..
“എവിടെയാ വീട്….അവൾ ഉപചാരപൂർവ്വം എന്ന വണ്ണം ചോദിച്ചു…..
“ഞങ്ങൾ ഇപ്പോൾ കാലിക്കറ്റിലാണ്…..നേരത്തെ എറണാകുളത്തു ഉണ്ടായിരുന്നു…..അവൻ പറഞ്ഞു…..
“അപ്പോൾ ഒരു വഴിയും ഇല്ല…അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…..എന്റെ ഒരു ചേട്ടത്തി കൊച്ചിയിലുണ്ട്….അവിടെ വന്നപ്പോഴെങ്ങാനും എവിടെങ്കിലും വച്ച് കണ്ടതാകാം……
അവൻ എന്തോ ഓർത്തത് പോലെ ചോദിച്ചു…”ഫാരി……
“ആഹാ…ഫാരിയെ അറിയുമോ…..അഷീമ തിരക്കി…..
“അറിയാം….ബാംഗ്ലൂരിലായിരുന്നു ഞാൻ…ഞങ്ങൾ മിനിങ്ങാണ് ട്രെയിനിൽ ഒപ്പമുണ്ടായിരുന്നു……
“ഫാരി എന്റെ ചേട്ടത്തിയുടെ മകളാണ്……
“ഇപ്പോൾ പിടികിട്ടി……ഫാരിയുടെ വീട്ടിൽ വന്ന സമയത്തു അവിടെയുണ്ടായിരുന്ന ആൽബത്തിൽ ഇത്തയുടെ ഫോട്ടോ കണ്ടിട്ടുണ്ട്……എസ്….അവനൊരു കള്ളം പറഞ്ഞു…..
“അതെയോ…..പേരെന്താ ?
അൽതാഫ്…..അവൻ പറഞ്ഞു….
അൽതാഫ് ഇവിടെ ജോലിക്കായി വന്നതാണോ…..
“ആ ഉപ്പ ഇവിടെ ഒരു ഗോൾഡ് ഷോപ് തുറന്നു……ഇത്തയോ…..
“പുള്ളിക്കാരൻ ഇവിടെ സൂപ്പർമാർക്കറ്റ് തുറന്നെന്നു പറഞ്ഞു…അതിലെ അക്കൗണ്ട്സും ഒക്കെ നോക്കാനായിട്ടു വന്നതാ…..
“ഫാരിയെയും കൊണ്ട് വരുന്നൂന്നു പറയണത് കേട്ടല്ലോ ഇത്താ……
“ആര് പറഞ്ഞു….അവൾ പടിക്കുകയല്ലേ…..അഷീമ പറഞ്ഞു…..
“ഫാരി പറഞ്ഞതാ…പക്ഷെ ഓൾക്ക് പഠിക്കണെമന്നാണ് ആഗ്രഹം….ഇതാ പറഞ്ഞാൽ ഒരു പക്ഷെ കാക്ക കേൾക്കുമായിരിക്കും…..
“ഞാൻ അറിഞ്ഞില്ല…ഇപ്പോൾ അൽതാഫ് പറയുമ്പോഴാണ് അറിയുന്നത്…..ദൂരെ നിന്നും നവാസും അസ്ലമും വരുന്നത് കണ്ടു അവരുടെ ചർച്ച അവിടെ നിന്ന്…..നമ്മുക്ക് ഇടക്ക് കാണാം…അവൻ പറഞ്ഞു….
