അവൻ അതിനും മറുപടി പറഞ്ഞില്ല…..അവൻ മുറിയിലേക്ക് കയറിപ്പോയി….അവന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ അവൾക്കു യാതൊരു കൂസലുമുണ്ടാക്കിയില്ല…..
അന്നൊരു വ്യാഴാഴ്ച…സുനീർ …..ഉമ്മറത്തിരിക്കുമ്പോഴാണ്…റംല അണിഞ്ഞൊരുങ്ങി ഇറങ്ങി വന്നത്……
“നിനക്ക് ഒന്നിനും സമയമില്ലല്ലോ…ഞാൻ ഈ കറന്റ് ബില്ലടച്ചിട്ടു വരട്ടെ……ഞാൻ വരുന്നിടം വരെ ഇവിടെ തന്നെ കാണണം….ഊരു തെണ്ടാൻ പോയേക്കരുത്……വാപ്പ ഞായറാഴ്ച ഇങ്ങെത്തും…….അവനു അത് കേട്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരം പോലെയാണ് തോന്നിയത്…പറയണം എല്ലാം വാപ്പയോടു പറയണം…..നിനക്കെന്താ പറ്റിയത്…എന്നോട് ഒരു മിണ്ടാട്ടവുമില്ലല്ലോ……
“മനുഷ്യന് ഇത്തിരി സ്വസ്ഥത തരുമോ?അതും പറഞ്ഞു സുനീർ അകത്തേക്ക് പോയി…..
കുറെ കഴിഞ്ഞു ബെല്ലടി കേട്ടുകൊണ്ടാണ് സുനീർ ഇറങ്ങി വന്നത്…വാസു മുന്നിൽ……
“കുഞ്ഞിവിടെ ഉണ്ടാരുന്നോ?
“ആ…..ഉണ്ടായിരുന്നു…..എന്തെ…..അവൻ തന്റെ ശരീരം ഒന്ന് കുടഞ്ഞു കൊണ്ട് പെണ്ണാസ് സ്റ്റൈലിൽ ചോദിച്ചു…..
“രാവിലെ വലിയ ദേഷ്യത്തിലാണല്ലോ സുനി മോൻ…..
“നിങ്ങള് അന്വേഷിച്ചു വന്ന ആളിവിടെ ഇല്ല……ഇപ്പം പോയാട്ടെ……
“മോനെന്തുവാ ഈ പറയണത്…..
“എന്നെ കൊണ്ട് വേറൊന്നും പറയിക്കണ്ടാ…..നിങ്ങള് പോ…നിങ്ങളെ കാണുന്നതേ എനിക്ക് ദേഷ്യമാ…..ഇയാളുടെ വരവ് രണ്ടു ദിവസത്തിനകം ഞാൻ നിർത്തിത്തരാം……
“വാസു ഒന്ന് ഞെട്ടി…..എന്താ മോനെ…
മോൻ പോലും ഒന്നുമറിയത്തില്ല അല്ലെ?ഞാൻ എല്ലാം കണ്ടു രണ്ടു ദിവസം മുമ്പ് നടന്നത്…പിറ്റേന്ന് അവര് ആ തള്ളയുണ്ടല്ലോ നിങ്ങള് കാത്തിരുന്നു….കറന്റ് കട്ട് സമയത് ……അന്ന് നിങ്ങള് വന്നിരുന്നെങ്കിൽ സത്യായിട്ടും ഞാൻ അലറി വിളിച്ചു ആളിനെ കൂട്ടിയേനെ…..വാസു തന്റെ നരച്ച മീശ ഒന്ന് തടവി…..
നിങ്ങളുടെ എല്ലാ കാര്യവും ഞാൻ അറിയിക്കണ്ടവരെ അറിയിച്ചിട്ടുണ്ട്…..വാസു അവനെ അടപടലം ഒന്ന് നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് വന്നു….
