Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 10❤️

“”ഞാൻ നിന്നോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടിരുന്നു…..””

 

“”പെട്ടന്ന് പറഞ്ഞത് കൊണ്ട് സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി….””

 

കറുത്ത തുണി കൊണ്ടുള്ള ഒരു ചെറിയ ബാഗ് ശരത് എന്റെ കയ്യിൽ തന്നു….
ഞാനത് തുറന്ന് അതിലുണ്ടായിരുന്ന തോക്ക് കയ്യിലെടുത്തു….. ഇസ്രായേൽ മെയ്ഡ് ആയ ഒരു 9mm പിസ്റ്റളായിരുന്നു അത്……

 

“”ടാ നിനക്കിത് ഉപയോഗിക്കാൻ അറിയാലോ…??””

 

“”ഹ്മ്മ് ആവശ്യത്തിന്….””

 

“”ശ്രദ്ധിച്ചു വേണം,, ഫുള്ളി ലോഡഡ് ആണ്….””

 

ലോഡ് ചെയ്തിരിക്കുന്ന ബുള്ളറ്റുകൾ പരിശോധിച്ച് ഒന്ന് മോക്ക് ട്രിഗർ ചെയ്തതിന് ശേഷം ഞാൻ പിസ്റ്റൾ അരയിൽ തിരുകി…..
യാത്രയ്ക്കിടയിൽ ശേഖർ സർ വിളിച്ചു… സി ഐ മോഹനൻ പിടിയിലായ കാര്യം അറിയിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്….. ശരത് പറഞ്ഞ സ്ഥലത്തേക്കുറിച്ചുള്ള ഇൻഫർമേഷൻ തന്നെയാണ് അയാളിൽ നിന്നും കിട്ടിയത്…ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ഇല്ലാ എന്നും നടേശാനെ തേടി പോവുകയാണെന്നും ഉള്ള സത്യം ഞാൻ അദ്ദേഹത്തിൽ നിന്നും മറച്ചു വച്ചു….. ഒരു പക്ഷെ ഹോസ്പിറ്റലുകാർ അറിയിച്ച് ഏത് നിമിഷവും ഞാനും ദിവാകരനും അവിടെയില്ലെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയേക്കാം….എന്നിരുന്നാലും സാർ ശരത് പറഞ്ഞ സ്ഥലത്ത് നടേശനെ തേടി എത്തുമ്പോൾ മാത്രമേ ഇനി ഞാനുമായി കാണുകയും സംസാരിക്കുകയും ചെയ്യാകൂ എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു…… അത്‌ കൊണ്ട് സാർ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യേണ്ടന്ന് കരുതി..….ശരത്തിനോടും ആ കാര്യം സൂചിപ്പിച്ചു…..

 

 

 

ദിവാകരൻ വണ്ടിയിലിരുന്ന് പിന്നെയും പഴയ കാര്യങ്ങളെല്ലാം പറയുന്നുണ്ടായിരുന്നു……

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025