Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 10❤️

കൺമുന്നിൽ നടേശനും ജോർജ്ജ്ഉം….നടേശന്റെ ഇടതു കൈമുട്ടിനുള്ളിൽ ശ്വാസം കിട്ടാതെ ഞെരിഞ്ഞമരുന്ന ദിവാകരൻ….
നടേശന്റെ കയ്യിലെ traditional norman model വാൾ വായുവിൽ ഉയർന്നു പൊങ്ങി….
വേഗം മനസ്സാന്നിധ്യം വീണ്ടെടുത്ത ഞാൻ നടേശന്റെ നേരെ തോക്ക് ചൂണ്ടിയതും അടുത്ത നിമിഷം ലൈറ്റ് അണഞ്ഞു….പെട്ടന്ന് ആരോ എന്റെ കയ്യിലെ തോക്ക് ചവിട്ടി തെറിപ്പിച്ചു….പെട്ടന്ന് വീഴാൻ പോയ എന്നെ ഭദ്ര മുറുകെ പിടിച്ചു…….

 

“”അനന്തേട്ടാ…………””

 

തൊണ്ട പൊട്ടിയുള്ള എന്റെ പെണ്ണിന്റെ നിലവിളി അവിടെ മുഴങ്ങി….ഭദ്രയെ വിടാതെ ചേർത്ത് പിടിച്ച എന്നെ പുറകിൽ നിന്നും ആരോ ചവിട്ടി വീഴ്ത്താൻ നോക്കിയെങ്കിലും വാതിൽപ്പടിയിലോ മറ്റോ പിടുത്തം തടഞ്ഞതിനാൽ ഞങ്ങൾ രണ്ട് പേരും വീണില്ല…..

 

ചുറ്റുമുള്ള ഇരുട്ടിൽ അലക്ഷ്യമായി കണ്ണുകളോടിച്ചു കൊണ്ട് ഞങ്ങൾ പരിഭ്രാന്തരായി നിന്നു…..

 

അടുത്ത നിമിഷം തന്നെ അവിടെ വെളിച്ചം പരന്നു….. കണ്മുന്നിൽ കലിയോടെ നിൽക്കുന്ന നടേശനിൽ നിന്നും ഭദ്രയേയും കൊണ്ട് പിന്നിലേക്ക് നീങ്ങിയെങ്കിലും പെട്ടെന്നാരോക്കെയൊ എന്നെ പുറകിൽ നിന്നും പിടി കൂടി…… നേരത്തെ അവിടെ കണ്ട ഗുണ്ടകളായിരുന്നു അത്‌….. എന്നെ വിടാതെ മുറുകെ പിടിക്കാൻ നോക്കിയ ഭദ്രയെ ജോർജ്ജ് വന്ന് പിടിച്ചു മാറ്റി…..

 

ഗുണ്ടകളുടെ കയ്യിൽ നിന്നും ഞാൻ കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….. എന്നെ നോക്കി പൊട്ടി കരയുന്ന ഭദ്രയുടെ മുന്നിൽ ഞാൻ നിസ്സഹായനായി……

 

 

“”വിശ്വസിച്ചു കൂടെ നിർത്തിയവനെ വഞ്ചിക്കുന്നത് തെറ്റല്ലേ ദിവാകരാ….. ചതി പാപമാണ്….. പാപത്തിന്റെ ശമ്പളം മരണം….””

 

തന്റെ കൈപ്പിടിയിൽ കിടന്ന് ഞെരിഞ്ഞമരുന്ന ദിവാകരന്റെ കഴുത്തിൽ വാൾത്തലപ്പ് കൊണ്ട് നടേശൻ വരഞ്ഞു….രക്തം ചിതറി പിടയുന്ന ദിവാകരനെ അല്പനേരം നോക്കി നിന്ന നടേശൻ പതിയെ അയാളുടെ ദേഹത്ത് നിന്നും പിടി

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025