Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

“”ഏയ്യ് അതൊന്നുമില്ലടി…ഞങ്ങൾ ചുമ്മാ….””

 

“ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം….മര്യാദക്ക് നല്ല രീതിയിൽ ജീവിച്ചോളണം രണ്ടും….കെട്ട് കഴിഞ്ഞ് ആഴ്ച ഒന്നായില്ല,, ആപ്പോഴേക്കും വഴക്ക് കൂടാനാണോ രണ്ടിന്റെയും ഉദ്ദേശം……”‘

ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് അവൾ ഇടയിൽ കേറി….

“നിനക്കറിയാല്ലോ മോളെ ഞങ്ങളുടെ വിവാഹം നടക്കാനുണ്ടായ സാഹചര്യം….സുദേവന്റെ ഒപ്പമുള്ള ജീവിതവും സ്വപ്നം കണ്ട് കാത്തിരുന്ന പെണ്ണാ ഭദ്ര….അങ്ങനെയുള്ള അവൾക്ക് എന്നെ പെട്ടന്ന് ഉൾകൊള്ളാൻ കഴിയണമെന്നില്ല….പോരാത്തതിനു ഇതിനിടയിലെ സുദേവന്റെ മരണവും…..”””

 

“അതെല്ലാം കഴിഞ്ഞു പോയതല്ലെടാ…. ഇനി കണ്മുന്നിൽ ഉള്ളത് നിങ്ങളുടെ ജീവിതാ….അത് സന്തോഷത്തോടെ ജീവിക്കാൻ നോക്ക്….ഒരു പക്ഷെ അവൾക്ക് പൊരുത്തപ്പെട്ടു വരാൻ കുറച്ചു സമയം എടുക്കുമായിരിക്കും….നീ അത് മനസ്സിലാക്കി നിന്നാൽ മതി….ബാക്കിയെല്ലാം സാവകാശം മാറിക്കോളും…. നിങ്ങൾ തമ്മിൽ ഒരുമിച്ചു തന്നെ ജീവിക്കണം എന്നും…..
ഒന്നുമില്ലെങ്കിലും നീ ഒരുപാട് സ്നേഹിച്ച പെണ്ണല്ലേ അവൾ…ഒന്നിക്കാൻ പറ്റാതെ പോയെന്ന് കരുതിയ നിങ്ങളെ ദൈവമായിട്ട് ചേർത്ത് വച്ചതാ….അത് ഓർമ്മ വേണം എപ്പോഴും….കേട്ടല്ലോ….””

എന്റെ വലതു കൈ തന്റെ ഇരുകൈകളിലും കോർത്തു പിടിച്ചു കൊണ്ട് സെലിൻ എന്നെ ഉപദേശിച്ചു……

 

“നമ്മൾ സ്നേഹിക്കുന്നവരുമായിട്ടല്ല,, നമ്മളെ സ്നേഹിക്കുന്നവരുമായിട്ടാണ് നമ്മൾ ചേരേണ്ടത്…എന്നാലേ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകൂ….””

 

“അങ്ങനെയൊന്നുമില്ലടാ,,, പരസ്പരമുള്ള സ്നേഹവും വിശ്വാസവും അതാണ് വേണ്ടത് ജീവിതത്തിൽ….””

ഞാൻ പറഞ്ഞത് കേട്ട് ഒരു നിമിഷം മിണ്ടാതിരുന്ന സെലിൻ എന്നെ വിട്ട് മാറി എഴുന്നേറ്റ് ഐസ് ക്രീം കപ്പുമെടുത്ത് കിച്ചണിലേക്ക് നടക്കവേ പറഞ്ഞു…..

“എന്റെ അവസ്ഥ മനസ്സിലാകണമെങ്കിലെ നീയും ശരിക്കുമൊന്നു ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടാകണം… മനസ്സിലായോ….””

കിച്ചണിൽ നിന്നിരുന്ന സെലിനോട് ഞാൻ വിളിച്ചു കൂവി….അത് കേട്ട് ഒരു കപടഗൗരവത്തോടെ സാരിത്തലപ്പ് ചുറ്റി ഇടുപ്പിൽ കുത്തിയിട്ട് സെലിൻ എന്റെ മുന്നിൽ വന്നു നിന്നു….

 

“”ആര് പറഞ്ഞു മോനെ നിന്നോട്, ഞാൻ പ്രേമിച്ചിട്ടില്ലാന്ന്….””

രണ്ടു കയ്യും എളിയിൽ കുത്തി പുരികമുയർത്തി കൊണ്ട് അവൾ ചോദിച്ചു…..

“”അയിന് നീ എപ്പോ ആരെ പ്രേമിച്ചു….ചുമ്മാ തള്ളല്ലേ മോളെ…. “”

 

”നീ വേണേൽ വിശ്വസിച്ചാൽ മതി.. കേട്ടോ..””

വീണ്ടും തിരിച്ചു അടുക്കളയിലേക്ക് നടന്നു കൊണ്ട് സെലിൻ മറുപടി പറഞ്ഞു…..

 

“ശരിക്കും,,, എന്നിട്ട് എന്തേ നീ ഇത് വരെയും എന്നോട് പറയാഞ്ഞേ….?? അല്ല മോളെ ആരാ കക്ഷി….””

അടുക്കളയിലെ സിങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകി എടുത്തു വയ്ക്കവേ ചോദ്യം കേട്ട് സെലിൻ എന്നെയൊന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു…..ഞാൻ എഴുന്നേറ്റു അവളുടെ അരികിലേക്ക് നടന്നു……

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025