Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

വലതു കൈ ടവലിൽ കൂട്ടിപ്പിടിച്ചും മറുകൈ മാറിൽ പിണച്ചു വച്ചു കൊണ്ടും എന്റെ നോട്ടം നേരിടാൻ ആകാതെ അവൾ തല കുമ്പിട്ടു നിന്നു……ടെൻഷനും ഭയവും പിന്നെ ഇത്തരം സന്ദർഭങ്ങളിൽ സ്ഥായിയായി ഉണ്ടായേക്കാവുന്ന നാണവും കലർന്ന ഭാവങ്ങൾ ആ മുഖത്ത് മിന്നിമറയുന്ന കാഴ്ച എനിക്കപ്പോൾ കാണാൻ കഴിഞ്ഞു…..
ഭദ്രയോട് ഒരു സോറിയും പറഞ്ഞു ഞാൻ മുറിയിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് പോയി…..മായയെ വിളിച്ചു…നാളെ പോകുന്ന കാര്യം പറയാൻ ആണ് അവൾ വിളിച്ചത്….ഉച്ചക്ക് ഒന്നരയ്ക്കാണ് ഫ്ലൈറ്റ് എന്നും ഇവിടുന്ന് രാവിലെ പത്ത്‌ മണിയാകുമ്പോഴേക്കും ഇറങ്ങുമെന്ന് അവൾ എന്നെ ഓർമ്മിപ്പിച്ചു….അപ്പോഴേക്കും എത്തിക്കോളാമെന്നും പറഞ്ഞ് കുറച്ചു നേരം സെലിനോടും കൂടി സംസാരിച്ചു ഫോൺ വച്ച് തിരിഞ്ഞപ്പോൾ ആണ് ഭദ്ര എന്റെ പുറകിൽ വന്നു നിൽക്കുന്നത് ഞാൻ കണ്ടത്…..ബ്ലാക്ക് കളർ കരയുള്ള സെറ്റ് മുണ്ടാണ് അവൾ ധരിച്ചിരിക്കുന്നത്……””ഒരുമിച്ച് സർപ്പകാവില് പോയി വിളക്ക് വച്ച് തൊഴുതിട്ട് വരാൻ പറഞ്ഞു വല്ല്യമ്മ….വേഗം പോയി കുളിച്ചു റെഡിയായിട്ട് വരൂ….”’എന്തെന്ന ഭാവത്തിൽ നിന്ന എന്റെ മുഖത്ത് നോക്കി പതിഞ്ഞ ശബ്ദത്തിൽ അത്രയും പറഞ്ഞു അവൾ തിരിച്ചു വീടിനകത്തേക്ക് കേറി പോയി….
തൊട്ട് പിന്നാലെ ഉമ്മറത്തേക്ക് വന്ന അങ്കിളും ആന്റിയും ആ കാര്യം തന്നെയാണ്‌ എന്നോട് പറഞ്ഞത്…

ഞാൻ വേഗം ചെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി റെഡിയായി വന്നപ്പോൾ ഭദ്ര എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു…..കാവിൽ വിളക്ക് തെളിയിക്കാനുള്ള എണ്ണയും തിരിനൂലും വിളക്കുമെല്ലാം അവൾ കയ്യിൽ കരുതിയിട്ടുണ്ട്…സമയം സന്ധ്യ ആയിട്ടുണ്ടായിരുന്നു….അങ്കിളിനോടും ആന്റിയോടും പറഞ്ഞ് ഞങ്ങൾ കാവിലേക്ക് ഇറങ്ങാൻ നില്ക്കുമ്പോൾ ആണ് എനിക്ക് ഒരു ഫോൺ കാൾ വരുന്നത്…..നോക്കിയപ്പോൾ എം ഡി യുടെ പേർസണൽ സെക്രട്ടറി ആണ് വിളിക്കുന്നത്…ഭദ്രയോട് കാവിലേക്ക് നടന്നോളാൻ പറഞ്ഞിട്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു…..കുറെ നാളുകളായി ഞാൻ കാത്തിരുന്ന സന്തോഷവാർത്തയായിരുന്നു അത്…അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ഹെഡ് ആയി എന്നെ പ്രൊമോട്ട് ചെയ്ത കാര്യം അറിയിക്കാൻ വിളിച്ചതാണ് അവർ…അടുത്ത മാസം മുതൽ എനിക്കായിരിക്കും ഡിപ്പാർട്മെന്റ് ഹെഡ് ഇൻ ചാർജ്….. ബോംബെയിലേക്കുള്ള ട്രാൻസ്ഫർ ശ്രീലതാ മാം ഹെഡ് ഓഫീസിൽ റിക്വസ്റ്റ് ചെയ്ത് ക്യാൻസൽ ചെയ്തിരുന്നു…. പകരം ട്രിവാൻഡറം ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർന് റിക്വസ്റ്റ് ചെയ്തിരിക്കുവാണ് മാഡം….ഇനിയുള്ള കാലം അവിടെയുള്ള പേരെന്റ്സ്ന്റെ ഒപ്പം സെറ്റെൽഡ് ആകാനാണ് മാഡത്തിന്റെ തീരുമാനം….ട്രിവാൻഡറത്തിലെക്കുള്ള ട്രാൻസ്ഫർ ശരിയാകാൻ കുറച്ചു ദിവസം കൂടി എടുക്കുമെന്നതിനാൽ അത് വരെ മാഡം ലീവിൽ പോകുകയാണ്….അത് കൊണ്ടാണ് പകരം എന്നെ ആ പൊസിഷനിലേക്ക് പ്രൊമോട്ട് ചെയ്തത്….കൺഫേംർമേഷൻ ലെറ്റർ മെയിൽ ചെയ്തിട്ടുണ്ടെന്നും അത് ചെക്ക് ചെയ്യാനും പറഞ്ഞ് സെക്രട്ടറി ഫോൺ വച്ചു….പിന്നെ മെയിൽ ചെക്ക് ചെയ്ത് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു വന്നപ്പോഴേക്കും ഭദ്ര പോയിട്ട് പത്തു മിനിറ്റ് സമയമായിരുന്നു……ഞാൻ വേഗം കാവിലേക്ക് നടന്നു….വീടിന്റെ പുറകിലെ പറമ്പ് കടന്ന് വേണം അങ്ങോട്ട് പോകാൻ…ഞാൻ അവിടെ ചെല്ലുമ്പോൾ കാണുന്നത് കാവിനകത്തെക്ക് കയറാതെ വെളിയിൽ ഒരു പാറകല്ലിനു മുകളിൽ വയറും പൊത്തി പിടിച്ചു കൊണ്ട് കൂനി കൂടി ഇരിക്കുന്ന ഭദ്രയെയാണ്….പെട്ടന്ന് എന്താണ് സംഭവം എന്ന് മനസ്സിലാകാതിരുന്ന ഞാൻ ഭദ്രയുടെ അടുത്തേയ്ക്ക് ഓടി ചെന്നു……
എന്നെക്കണ്ടു തലയുയർത്തി നോക്കിയ ഭദ്രയുടെ കണ്ണുളെല്ലാം നിറഞ്ഞിരിക്കുന്നു….വേദന സഹിക്കാൻ പറ്റാതെയാണെന്ന് തോന്നുന്നു ഒരു നേർത്ത ഞെരക്കം മാത്രമേ അവളിൽ നിന്നുയരുന്നുള്ളൂ…..

 

“”എന്താ ഭദ്ര…. എന്ത് പറ്റി… “”

ഞാനവളുടെ അരികിൽ മുട്ട് കുത്തിയിരുന്നു ചോദിച്ചു…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025