Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണിമംഗലത്തെ ചുടലക്കാവ് 7

വിനു തന്‍റെ ചെവി കഴിയാവുന്നതും കൂര്‍പ്പിച്ചു വച്ചെങ്കിലും പക്ഷെ ഒന്നും തന്നെ കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം…
കാര്യം കേശവന്‍ പറഞ്ഞു കഴിഞ്ഞതും ആ വനം നിശബ്ധത്മായി…അന്താളിപ്പോടെ കേശവനെ നോക്കുന്ന കുഞ്ഞിക്കണ്ണനെ നോക്കി രഹസ്യം എന്ന് പറഞ്ഞുകൊണ്ട് കേശവന്‍ ആഗ്യം കാണിച്ചു…കൊശവന്‍ വിനുവിനെ നോക്കി ചിരിച്ചു…വിനു പക്ഷെ എന്താണ് സംഭവിച്ചത് എന്നറിയാതെ മിഴിച്ചു നിന്നു…
“അല്ല കേശവന്‍ നായരെ അപ്പോള്‍ ഇതിനു പ്രതിവിധികള്‍ ഒന്നും തന്നെ ഇല്ലേ…”
“ഉവ് ഒരുപാടുണ്ട്..അതിന്‍റെ ആദ്യ പടിയാണ് യുവരാജാവിന്റെ പട്ടാഭിഷേകം…അത് കഴിഞ്ഞു മറ്റു പൂജകള്‍..പക്ഷെ അവളുടെ വരവ് കൊട്ടരത്തിനെ എങ്ങനെ ബാധിക്കും എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലത്രേ”
“അല്ല വരുന്നവള്‍ അവള്‍ തന്നെ എന്നത് എങ്ങന്നെ ഉറപ്പിക്കും?’
“അതിനു മൂന്നു ഉപായങ്ങള്‍ രാജഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ”
“എന്തൊക്കെ ആണ് അവ?”
“അതിപ്രകാരം ആണ് ഒന്ന് അവള്‍ അണിമംഗലത്തിന്റെ അതിരില്‍ കാലു കുത്തുന്ന നിമിഷം ആകാശം കറുത്തിരുണ്ട് മഴപ്പെയും പക്ഷെ ആ മഴയ്ക്ക് അപൂര്‍ണ വര്‍ണങ്ങള്‍ ആരിക്കും അത്രേ”
“ഈശ്വരാ നാം എന്താണ് ഈ കേള്‍ക്കുന്നത്”
“രണ്ടാമാതായി രാജപത്നിക്ക് പിഴ കേള്‍ക്കേണ്ടി വരും”
“പിഴ കേള്‍ക്കേണ്ടി വരും എന്ന് വച്ചാല്‍ ..തെളിച്ചു പറയു”
“അത് അടിയനും അറിയില്ല എന്താണെന്ന്..പക്ഷെ രാജഗുരു അങ്ങനെ ആണ് പറഞ്ഞത്”
“മൂന്നാമത്തെ കാര്യം എന്താണാവോ””
“മൂന്നാമാതായി ആ അനിഷ്ടക്കാ…”
വീണ്ടും വിനുവിന്‍റെ കാതുകളെ തടസപ്പെടുത്തികൊണ്ട് ആ ശബ്ദങ്ങള്‍ എല്ലാം പുനര്‍ജനിച്ചു…വിനു വീണ്ടും ഒന്നും കേള്‍ക്കാന്‍ കഴിയാതെ ചെവികള്‍ കൂട്ടി പിടിച്ചു…അവന്‍റെ മനസില്‍ ദേഷ്യവും അമര്‍ഷവും സങ്കടവും നുരപോന്തി പക്ഷെ കൊശവന്റെ വാക്കുകള്‍ അവന്‍റെ മനസില്‍ അലയടിച്ചു..
“ശിവ..ശിവ..അപ്പോള്‍ അണിമംഗലത്തിനു കഷ്ട്ടകാലം തുടങ്ങീ എന്നാണോ കേശവന്‍ പറയുന്നത്”
“അങ്ങന്യും പറയാം..പക്ഷെ യുവരാജാവിലാണ് പ്രതീക്ഷ”
“പക്ഷെ വരുന്നവള്‍ ശക്തിയും വരാന്‍ പോകുന്നവന്‍ ശിവരൂപവും എങ്കില്‍ യുവരാജാവ് നിഷ്ഭ്രപനാവില്ലേ”
“പക്ഷെ അതിനുള്ള എന്തെങ്കിലും വഴി അദ്ദേഹം കണ്ടെത്തുമായിരിക്കും…അനിമംഗലത്തെ ദേവി കാക്കുമായിരിക്കും”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025