Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി തീര്‍ത്ഥം സീസന്‍ 2

അവളുടെ കാര്‍കൂന്തല്‍ ഒന്ന് തഴുകി മുഖം ഉയര്‍ത്തി പിടിച്ചുകൊണ്ടു റോസി ചോദിച്ചു…വല്ലാണ്ട് തടിച്ച ഒരു കുട്ടിയാണ് റോസി..തീറ്റപ്പാറു എന്നാണു എല്ലാവരും വിളിക്കുന്നതെങ്കിലും പാരമ്പര്യം മാത്രമാണ് അവളുടെ തടിയുടെ കാരണം..റോസി അഞ്ജലിയുടെ ഉറ്റ ചങ്ങാതി ആണ്..
അഞ്ജലി കിരണ്‍ സൂരജ് റോസി സൂരജിന്‍റെ ലൈന്‍ സുഷമ്മ പിന്നെ ഹരിയും ..ഇതാണ് ഗ്യാഗ് പക്ഷെ ഹരി എല്ലാ ഗ്യാങ്ങിലും ഉണ്ടാകും അവനങ്ങനെ ഇന്ന ഒരു ഗ്യാങ്ങ്‌ എന്നൊന്നുമില്ല…
“സ്നേഹം എങ്ങനെ ആണ് മടുക്കുക റോസി…ഹരിയെ ഞാന്‍ ഇന്നും ഇന്നലയോ സ്നേഹിച്ചു തുടങ്ങിയതല്ല …മുന്ജെന്മ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍..നീ കണ്ടോ അവന്‍ ഒരിക്കല്‍ എന്റെതാകും..എന്‍റെ മാത്രം..അവനു എന്നെ മാത്രം സ്നേഹിക്കാനെ ആകു റോസി..പിന്നെ ഈ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു ഒരു സുഖം ഉണ്ടെണ്ടോ”
“എന്നാലും നിന്നെ സമ്മതിച്ചു കുട്ടി.നിന്‍റെ പുറകെ എത്ര ചെക്കന്മാര്‍ നടക്കുന്നുണ്ട്..ഹരിക്കാനെങ്കില്‍ ഈ ലോകത്ത് അവന്‍റെ കുടുംബത്തോട് അല്ലാതെ വേറെ ഒന്നിനോടും സ്നേഹവുമില്ല..”
“ദെ മതി..ന്‍റെ ഹരിയെ പറഞ്ഞത്..നല്ല കുട്ടികള്‍ കുടുംബത്തിനു വേണ്ടി ജീവിക്കുന്നവര ..നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ഒരിക്കല്‍ ഞാന്‍ കണ്ട സ്വപനം…അതില്‍ ഹരിയ്ക്കും എനിക്കും ഒരു കുഞ്ഞും ഉണ്ട്..ഞങ്ങളങ്ങനെ “
“ഉം ഈ സ്വപനത്തിനു മാത്രം ഒരു കുറവും ഇല്ല…ദെ നമ്മുടെ ക്ലാസിലെ മെറിന്‍ അടക്കം എല്ലാവരും അവനെ വീഴത്താന്‍ നടക്ക നിനക്ക് നിന്‍റെ ചെക്കനെ ചാരിത്ര്യ ശുദ്ധിയോടെ കിട്ടുംമെന്നു പ്രതീക്ഷ വേണ്ട”
“ഓ…നിനക്ക് വേറെ ഒന്നും പറയാനില്ലേ ..വൃതിക്കെട്ടവള്‍…”
“ആഹ ഇപ്പൊ ഞാന്‍ പറഞ്ഞതിന് ആണോ കുറ്റം…അവളുമാര് രണ്ടും കല്‍പ്പിച്ച നീ കേട്ടിട്ടില്ലേ പെന്നോരുംബെട്ടാല്‍ എന്ന്..”
“മോളെ റോസി ആര് ഒരുംബെട്ടാലും എന്‍റെ ഹരി എന്നെ സ്നേഹിക്കു എന്‍റെ ശരീരത്തിലെ അവന്‍ തോടു…അവനതിനെ കഴിയു റോസി….അവന്‍ എന്റെയാ എന്‍റെ മാത്രം “
അഞ്ജലിയുടെ മുഖം ഹരിയോടുള്ള സ്നേഹം കോണ്ട് ചുവന്നു…അതുകണ്ട് സന്തോഷം പൂണ്ട ആ വാകമരം പൂക്കള്‍ പൊഴിച്ചു…
———————-
“ഹാ ഇന്നെന്ന ഇത്രേം അറ്റന്‍റെന്‍സ് ..ഹാ ഹരി വന്നോ..വെറുതയല്ല..എന്തൊക്കെ ഉണ്ട് ഹരി നാട്ടിലെ വിശേഷങ്ങള്‍”
“എല്ലാവരും സുഖമായിരിക്കുന്നു സര്‍..”
“ഉം”
“ഡാ സൂരജെ നിന്‍റെ കണ്ണെന്താ ഇത്ര കണ്ടു ചുവന്നിരിക്കുന്നെ..ഇന്നലെ രാത്രി ഉറങ്ങിയില്ലേ”
“അത് സാര്‍ ഇന്നലെ രാത്രി പഠിച്ചു കഴിഞ്ഞപ്പോള്‍ ലേറ്റ് ആയപ്പോ “
“ആഹ നീ പഠിച്ചോ..ആട്ടെ എന്താ പഠിച്ചേ ആവോ…”
“അത് പിന്നെ”
“പെട്ടളിയാ നീ പെട്ട്”
കിരണ്‍ സൂരജിനോട് പതിയെ പറഞ്ഞു..ഹരി ചിരിച്ചു…,മറ്റെല്ലാവരുടെയും മുഖത്തും ചിരി പടര്‍ന്നു…
“അല്ലെങ്കിലും സാറിനു എന്‍റെ ചെക്കനോട് വല്ലാത്ത അസൂയയ.”
തൊട്ടു പുറകില്‍ ഇരുന്നുകൊണ്ട് സുഷമ്മ പറഞ്ഞു..
“പിന്നെ രാത്രി കള്ളും കുടിച്ചു കറങ്ങി നടന്നു രാവിലെ കണ്ണ് ചുവപ്പിച്ചു ക്ലാസില്‍ വന്ന നിന്‍റെ സൂരജ് നല്ലവന്‍ ..സാറ് മോശം അല്ലെ”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025