Kambikuttan Malayalam

Sex stories Kambikuttan kambikathakal

Anubhavathile chechimaar 1

ഞാൻ ആ ആഴ്ച വെള്ളി ദിവിസം വൈകിട്ട് വീട്ടിൽ പോയി, അമ്മക്ക് ശമ്പളം കൊടുത്തു.. 3000 രൂപ .
തിങ്കളാഴ്ച കാലത്തേ തിരിച്ചു ടൌണിൽ എത്തി കാഫെയിലെ പണിയിൽ മുഴുകി.
“അമ്മ എന്ത് പറഞ്ഞെടാ?” ചേച്ചി ചോദിച്ചു.
“സന്തോഷമായി അമ്മക്ക്. ചേച്ചിക്ക് വേണ്ടി ഉണ്ണി അപ്പം ഉണ്ടാക്കി തന്നിട്ടുണ്ട്” ഉണ്ണി അപ്പത്തിന്റെ പൊതി എടുത്ത് ചേച്ചിക്ക് കൊടുത്തു.
ചേച്ചിയുടെ മുഖത്തു നല്ല ഒരു ചിരി തെളിഞ്ഞു.
സാധാരണ പോലെ ദിവിസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.
അമ്മയും അച്ഛനും ഒക്കേ ആയി നല്ല അടുപ്പം വന്നു. വീട്ടിലെ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
പലചരക്ക് കടയിൽ പോകുക, കാലത്ത് പച്ച കറികൾ മേടിക്കുക അങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ഏറ്റെടുത്തു. കാഫെയിൽ തന്നെ ഇരുന്നു മടുക്കുന്ന എനിക്ക് ഒന്ന് ടൌണിൽ ഇറങ്ങാൻ കിട്ടുന്ന അവസരം ആയിരുന്നു ഇവയൊക്കെ.
എല്ലാ മാസവും അവസാനം ശമ്പളം മേടിച്ചു ഞാൻ വീട്ടിൽ പോകും. അത് വെള്ളി ആഴ്ച ആണ് പോകുക. ശനി ആഴ്ച കഫെ ചേച്ചി നോക്കും, ഞായർ അവധി. തിങ്കളാഴ്ച കാലത്തേ ഞാൻ തിരിച്ചു എത്തും.
അങ്ങനെ ഒരു മൂന്നു മാസം പെട്ടെന്ന് തന്നെ കടന്നു പോയി.
ചേച്ചി എന്നോടും കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങി.
അച്ഛനും അമ്മയ്ക്കും എന്നെ വലിയ വിശ്വാസവും ഇഷ്ട്ടവും ആയി.
അനീഷേട്ടനും ആശ്വാസം ആയി കാണും.
അങ്ങിനെ ഇരിക്കുംപോഴാണ് വീട്ടിൽ ഒരു വേലക്കാരിയെ കൊണ്ട് വരുന്നത്. ഏതോ ഏജൻസി വഴി ആണ് അവരെ കിട്ടിയത്. ഒരു മുപ്പതു വയസ്സ് പ്രായം കാണും.-പേര് ബിന്ദു. രണ്ടു കുട്ടികൾ ഉണ്ട്, ഭർത്താവ് കൂലി പണി ആണ്, നല്ല വെള്ളമടി ആണ് എന്നൊക്കെ അമ്മ വീട്ടിൽ പറയുന്നത് ഞാനും കേട്ട്.
ഞാൻ ബിന്ദുവിനോട് അത്ര അടുപ്പം കാണിച്ചിരുന്നില്ല.
എന്തോ, എന്നെ ഇനി എല്ലാരും തെറ്റിദ്ധരിക്കുമോ എന്ന പേടി കൊണ്ടായിരുന്നു അങ്ങിനെ.
പക്ഷേ ബിന്ദു വളരെ എളുപ്പം എല്ലാവരോടും അടുത്തു.

The Author

Raahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025