Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ

സെലെക്ഷനാണുട്ടോ… ”
അവൻ ദൂരേക്ക് നോക്കി ചിരിച്ചു…. അപ്പോളും അവൾ ഒന്നും മിണ്ടിയില്ല…” താൻ എന്തിനാ കരയുന്നത്…. ചേച്ചിക്ക് എന്തായാലും പോയല്ലേ പറ്റു… ചെന്ന് യാത്രയാക്കി കൂടാരുന്നോ… ഇപ്പോളും ഇറങ്ങിയിട്ടുണ്ടാകും…. ”
അപ്പോളും അവൾ മറുപടി ഒന്നും പറയാതെ താഴേക്ക് നോക്കി നിൽപ്പാണ്…

” പിന്നെ….വീട്ടിൽ നിന്നു അമ്മയാ വിളിച്ചേ…. എനിക്ക് ഇന്ന് തന്നെ പോണം… ഇത്ര ദിവസം ഇവിടെ നിൽക്കാൻ അച്ഛൻ സമ്മതിച്ചത് തന്നെ അതിശയമാ… ഇനിയും നിൽക്കാൻ പറ്റില്ല…. ”
അപ്പോളാണ് അവൾ തലയുയർത്തി അവനെ ഒന്ന് നോക്കുന്നത്…. ആ കണ്ണുകളിൽ അപ്പോളേക്കും കണ്ട ഭാവം എന്തായിരുന്നുവെന്ന് അനിർവചനീയമാണ്…. പോകരുതെന്നായിരുന്നുവോ അതിനർത്ഥം…. അവൻ പടവുകൾ കയറാൻ തുടങ്ങി….

” ഇനി എന്നാണ് ഇങ്ങോട്ട്??.. ”
അവൻ പടിക്കെട്ടിൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കി… നിറ കണ്ണുകളോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്….

” അറിയില്ല…. ”
അവൻ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു… അവളും ഒന്നും മിണ്ടിയില്ല…

” പക്ഷെ… ഞാൻ വരും… ”
അത്രയും പറഞ്ഞുകൊണ്ട് അവൻ പടിക്കെട്ടുകൾ കയറി….

സന്ധ്യ കഴിഞ്ഞാണ് അവിടെ നിന്നും അവൻ ഇറങ്ങിയത്…. പിന്നീട് ഇറങ്ങും വരെ അവൻ ഇന്ദുവിനെ കണ്ടിരുന്നില്ല… അരവിന്ദിനോപ്പം പടിപ്പുര കടക്കുന്നതിന് മുൻപ് തിരിഞ്ഞു നോക്കിയപ്പോൾ അവൻ കണ്ടു കുളപ്പടവിന് മറവിൽ നിന്നും അവനെ നോക്കുന്ന ആ കരിനീല മിഴികളെ….. അതൊരു തുടക്കം മാത്രമായിരുന്നു….

“ട്രിൻ ട്രിൻ ട്രിൻ….. ”
മൊബൈലിൽ അലാറം അടിച്ചപ്പോളാണ് അമൽ ചിന്തയിൽ നിന്നും ഉണർന്നത്….. ഡിസ്പ്ലേ പൊട്ടിയ മൊബൈലിൽ അപ്പോളും അവളുടെ ചിത്രമുണ്ടായിരുന്നു….

‘ഇന്ദു… അവൾ അമ്മയാകാൻ പോകുന്നു…. പതിനാലാം തീയതി അവളുടെ കല്യാണമാണ് … പോകണം…. ഒരിക്കൽ കൂടി അവളെ കാണണം…. കല്യാണസാരിയിൽ…. ‘

പതിനാലാം തീയതിക്ക് ഇനി നാല് ദിവസം മാത്രം… കമ്പനിയിലേക്ക് ഒരു ലീവ് ഫോം മെയിൽ ചെയ്ത് അവൻ ബാഗും പാക്ക് ചെയ്ത് ഇറങ്ങി….വീണ്ടും അവളുടെ നാട്ടിലേക്ക്…. ആദ്യത്തെ പോക്കിന് ശേഷം രണ്ടര വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ആ നാട്ടിലേക്ക് …. അവസാനത്തേതും…. ഇനി അങ്ങോട്ടേക്ക് ഒരു പോക്കുണ്ടാകില്ല…. ഇനി അവിടെ എനിക്ക് കാണാൻ അവളുണ്ടാകില്ല….

ബസിൽ കയറി അരവിന്ദിന്റെ നാട്ടിലേക്ക് വീണ്ടും ഒരു ടിക്കറ്റ്‌ എടുത്തപ്പോൾ അവന്റെ മനസ്സ് രണ്ടര വർഷം മുൻപ് രണ്ടാമത് അവിടേക്ക് യാത്ര തുടങ്ങിയ ദിനത്തിലേക്കെത്തി….

രണ്ടാമത് അങ്ങോട്ടേക്ക് ഒരു യാത്രയ്ക്കായി ഒന്നര വർഷം കാത്തിരിക്കേണ്ടി വന്നു…. അമലിന് അരവിന്ദിന്റെയൊപ്പം പോകാൻ ഒരു അവസരം കിട്ടിയില്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025