Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ

അമൽ ആദിയോടെ ചോദിച്ചു….” ഇപ്പൊ പ്ലാസ്റ്റർ ഒക്കെ ഇട്ട് സുഖം സ്വസ്ഥം…. ഇന്ന് ഡിസ്ചാർജ് ആണ്…. ഇനി വീട്ടിൽ പോയി മൂന്ന് മാസം സുഖവാസം വേണം…. ”

” നന്നായി…. ഓരോന്ന് വരുത്തി വച്ചിട്ട്…. എന്തൊരു സന്തോഷമാണെന്ന് നോക്കിക്കേ…. ”
അമൽ കളിയാക്കുന്നത് പോലെ പറഞ്ഞു…

” അല്ല… ഞാൻ നെഞ്ചത്തടിച്ചു കരയാം… ഒന്ന് പോടാ…. ”

” ഉവ്വ…. അല്ല ആരാ എന്നെ ഇപ്പോ ഫോണിൽ വിളിച്ച സ്ത്രീ ശബ്ദം…ഇതിനിടയ്ക്ക് വല്ല നേഴ്സിനേം വളച്ചു കയ്യിലെടുത്തോ….”
ആദ്യത്തെ ടെൻഷൻ ഒക്കെ മാറിയപോലെ അമൽ പറഞ്ഞു….

” ഓ…. അത് നിനക്ക് അറിയാവുന്ന സ്ത്രീ ശബ്ദം തന്നാ…. എനിക്ക് കൈയിലൊരു മരവിപ്പ് പോലെ… പഴയപോലെ ഫോണിൽ അങ്ങോട്ട് കുത്താൻ പറ്റണില്ല…. നിന്നെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞപ്പോൾ കൂട്ടിരിപ്പുകാരി ആവേശത്തോടെ ചാടി ഫോൺ എടുത്ത് വിളിച്ചതാ…. നീ ഫോണെടുക്കുന്ന വരെയെ ആവേശത്തിന് ആയുസ്സുള്ളായിരുന്നു…. ഫ്യൂസ് പോയപോലെ നിൽപ്പുണ്ട്…. ”
അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു

” അതേത് കൂട്ടിരിപ്പുകാരി….??.. ”
ചോദിക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു….

” വേറെ ആരാ…. ഇന്ദു….. ”
ആ പേര് കേട്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാൻ പാകത്തിനായി…. അവന്റെ മനസ്സ് വേറെ ഏതോ ലോകത്തിലേക്ക് പോയിരുന്നു….

” ഡാ…. നീ കേൾക്കുന്നുണ്ടോ???… ഛെ… ലൈൻ കട്ടായെന്ന് തോന്നുന്നു… ”
അരവിന്ദ് പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല…. അപ്പുറത്ത് ഫോൺ കട്ടായതും അവൻ അറിഞ്ഞിരുന്നില്ല…. ഏതോ സ്വപ്നലോകത്തിലെന്ന പോലെ അവൻ ഒരേ ഇരിപ്പ് ഇരുന്നു…. ഇന്ദു… അവൾ എന്നെ വിളിച്ചിരിക്കുന്നു….

“ഹലോ… ഹലോ….പോയോ??… ഛെ… ”
എന്തോ ഭൂധോതയം വന്നത് പോലെ അവൻ ഫോൺ ചെവിയിൽ വച്ച് വിളിച്ചു പറഞ്ഞു…. മറുപടി ഇല്ലാതായപ്പോൾ ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് എറിഞ്ഞു….

‘ ഛെ…. ഇഷ്ടപെടുന്ന പെൺകുട്ടി ഫോൺ വിളിച്ചിട്ട് ശബ്ദം പോലും മനസ്സിലാവാത്ത എന്നെയൊക്കെ…’
അവൻ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു….
‘ ഒന്നൂടെ അവനെ വിളിച്ചിട്ട് ഇന്ദുവിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞാലോ…. വേണ്ട…. അത് ശരിയാകില്ല…. അവൻ എന്ത് വിചാരിക്കും….’
ഓരോന്ന് ആലോചിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് കിടന്നു…. പക്ഷെ മനസ്സിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല…. തിരിഞ്ഞും മറിഞ്ഞും കിടന്നു…. അവളുടെ ശബ്ദം കേൾക്കുന്നത് വരെ ഇല്ലാതിരുന്ന ഒരു വെപ്രാളം…. പ്രണയവും ഭയവും തമ്മിലുള്ള മത്സരത്തിൽ അവസാനം പ്രണയം തന്നെ വിജയിച്ചു…. അരവിന്ദിന് ആക്‌സിഡന്റ് പറ്റി കാണാൻ പോകുവാണെന്ന് അമ്മയോട് പറഞ്ഞിട്ട് പെട്ടന്ന് തന്നെ ബാഗ് പാക്ക് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി…. അച്ഛനോട്‌ ചോദിക്കാൻ നിന്നില്ല…. പ്രതാപിയോട് പണ്ടെങ്ങോ തോന്നിയ ഭയം ഇന്നും അത് പോലെയുണ്ട്….

ആദ്യമായിട്ടാകും ആക്‌സിഡന്റ് പറ്റി കിടക്കുന്ന ഉറ്റ സുഹൃത്തിനെ കാണാൻ ഇത്രയും സന്തോഷത്തോടെ ഒരാൾ പോകുന്നത്…. പുറത്തു കാണിക്കരുതെന്ന് കരുതിയിട്ടും ഇന്ദുവിനെ കാണാൻ പോകുന്ന സന്തോഷം മുഖത്ത് തെളിഞ്ഞു നിന്നിരുന്നു….. എങ്ങനെയാണ് അവിടെ വരെ എത്തിയതെന്ന് യാതൊരു ഊഹവുമില്ല…. മനസ്സ് പറക്കുകയായിരുന്നു…. ഒപ്പം ശരീരവും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025