Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ

” ഉവ്വല്ലോ…. അവൾ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ പോകുമല്ലോ…. ”
അമലിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിന്ദാണ്…. അമൽ അതു കേട്ട് ദേഷ്യത്തിൽ പല്ലു കടിച്ചുകൊണ്ട് മനസ്സിൽ അവനെ ചീത്ത പറഞ്ഞു…

” അപ്പൊ ഒരു കാര്യം ചെയ്യാം….. നീ ചുമ്മാ ഇരിക്കുവല്ലേ….. വേണമെങ്കിൽ അവളുടെ കൂടെ അമ്പലത്തിൽ ഒന്ന് പോയിട്ട് വാ…. എന്നിട്ടെങ്കിലും നീ നന്നാവുവോന്ന് അറിയാല്ലോ….”
അതിന്റ കൂടെ തന്നെ അരവിന്ദ് പറഞ്ഞു…. അത് കേട്ടപ്പോൾ സ്വർഗം കിട്ടിയ അവസ്ഥയാണ് അമലിന് തോന്നിയത്…. ചീത്ത വിളിച്ച നാവുകൊണ്ട് അവനെ സ്തുതിക്കാൻ ഒരു നിമിഷം തോന്നിപ്പോയി…. അവളുടെ മുഖത്തും ഒരു തെളിച്ചം അപ്പോൾ വന്നിരുന്നുവോ….

” യെ… അത് വേണ്ടടാ.. ഞാൻ കുളിച്ചിട്ടില്ല…. ഇനി കുളിയും തേവരോം കഴിഞ്ഞിട്ട് എപ്പളാ…. ”
വെറുതെ ഒന്ന് ജാടയിടാൻ വേണ്ടി പറഞ്ഞതാണ്…. അപ്പോളു നോട്ടം അവളുടെ മുഖത്തേക്കാണെന്ന് മാത്രം…

” വേണ്ടെങ്കിൽ വേണ്ട…. മോൾ എന്നാൽ പോക്കോടി…. അവൻ വരുന്നില്ല…. ”
കേട്ടപാടെ അരവിന്ദ് ഇന്ദുവിനോട് പറഞ്ഞു…. അവൻ നിർബന്ധിക്കും എന്ന് കരുതിയ അമലിന്റെ ഒന്ന് രണ്ടു കിളികൾ അടി കിട്ടിയത് പോലെയായി….

” അല്ലെങ്കിൽ വേണ്ട…. ഞാനും വരുന്നു…. നാടൊക്കെ ഒന്ന് ചുറ്റിക്കാണല്ലോ…. കൂടെ അമ്പലത്തിലും ഒന്ന് കയറാം… ”
മുഖത്ത് വന്ന് ചളിപ്പ് മറച്ചുകൊണ്ട് അവൻ പറഞ്ഞു…. ഇന്ദുവും ഒന്ന് ചിരിച്ചത് പോലെ അവന് തോന്നി….

” അല്ല…. അപ്പൊ കുളിയും തേവരോം ഒക്കെ…. ”
അരവിന്ദ് കളിയാക്കുന്നത് പോലെ ചോദിച്ചു….

” ഇന്ദു… ഒന്ന് വെയിറ്റ് ചെയ്യ്…. പത്തു മിനിറ്റ്…. ഞാനിപ്പോ റെഡിയായിട്ട് വരാം… ”
അരവിന്ദിനെ മൈൻഡ് ചെയ്യാതെ അവൻ വേഗം റൂമിലേക്ക് പോയി….. അവന്റെ പിന്നാലേ ഇന്ദുവും…. അപ്പോളും ഒരു ചിരിയോടെ അരവിന്ദ് അവനെ നോക്കുന്നുണ്ടായിരുന്നു…..

കുളിയൊക്കെ പെട്ടന്ന് കഴിഞ്ഞ് ഒരു മുണ്ടും ഷർട്ടും ഇട്ട് അവൻ ഉമ്മറത്തെത്തിയപ്പോൾ അവനെ കാത്ത് ഇന്ദുവും അവിടെ ഉണ്ടായിരുന്നു….. തൂണിൽ ചാരി എന്തോ ആലോചിച്ചു കൊണ്ട് അവൾ ദാവണിയുടെ അറ്റം വിരലിൽ വച്ച് ചുറ്റികൊണ്ടിരിക്കുന്നു…. അവനും അവളെ തന്നെ നോക്കിക്കൊണ്ട് കുറച്ചു നേരം അവിടെ നിന്നു…..

” ഡോ….താൻ പകൽക്കിനാവ് കാണുവാ….പോകണ്ടേഡോ…. ”
അവളുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ചിരിയോടെ അവൻ ചോദിച്ചു…. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ അവൾ മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി….

” എടൊ…. നിക്കഡോ… ഞാനും അങ്ങോട്ടല്ലേ…. ശെടാ…”
അവളുടെ പിന്നാലെ ഇറങ്ങിക്കൊണ്ട് അവൻ പറഞ്ഞു….. ബ്രേക്ക്‌ ഇട്ടത് പോലെ അവൾ നിന്നു…. അവൻ അടുത്തെത്തിയപ്പോൾ രണ്ടുപേരും ഒരുമിച്ച് നടക്കാൻ തുടങ്ങി……

 

 

പടിപ്പുര വാതിലും കടന്ന് അവർ മൺപാതയിലേക്ക് ഇറങ്ങി…. ഇന്ദു വഴിയുടെ അപ്പുറവും അമൽ ഇപ്പുറവുമായാണ് നടക്കുന്നത്…. അവൾ മുഖം ഒന്ന് ഉയർത്തി നോക്കുന്നത് പോലുമില്ല…. ധാവണിയുടെ അറ്റം വിരലിൽ ചുറ്റുകയും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025