Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ

മാറുന്നതിനേക്കാൾ കഠിനമായിരുന്നു അവളെ കാണാതിരിക്കാൻ…. ഉച്ച വരെ എങ്ങനെയോ കഴിച്ചുകൂട്ടി….. പിന്നീട് ഇരിക്കപ്പൊറുതി ഇല്ലാതെ നടക്കാൻ തുടങ്ങി…. തിരിച്ചു പോയാലോന്നു കൂടി ചിന്തിച്ചു…. പക്ഷെ പോയാൽ ഇനിയൊരു തിരിച്ചു വരവ്…. അത് ബുദ്ധിമുട്ടാണ്…. മനസ്സിന് അൽപ്പം ആശ്വാസം കിട്ടാനായി അവൻ കുളക്കടവിലേക്ക് നടന്നു…. കുളത്തിന്റെ പടവിലെത്തിയപ്പോളെക്കും തണുത്തകാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നു പോയി…. ഒരു ദീർഘനിശ്വാസത്തോടെ ചുറ്റും നോക്കിയപ്പോളാണ് അവിടെ മൂലയ്ക്ക് മാറി കുനിനഞ്ഞിരിക്കുന്ന ഇന്ദുവിനെ കാണുന്നത്….. ചൂടുപിടിച്ച മനസ്സ് ഒരു നിമിഷം കൊണ്ട് തണുത്ത് മഞ്ഞുപോലെയാകുന്നത് അവൻ അറിഞ്ഞു….. കാൽപ്പെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി…. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….. അവനെ കണ്ടപ്പോൾ പെട്ടന്ന് അവൾ മുഖം തിരിച്ച് കണ്ണുകൾ തുടച്ചു ഒരു പുഞ്ചിരി മുഖത്തണിഞ്ഞു…..

” ഇന്ദു…. എന്ത് പറ്റി…. താൻ എന്തിനാ ഇവിടെ ഇരുന്ന് ഇങ്ങനെ കരയുന്നത്??…. ”
അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു….

” യേ…. ഒന്നുമില്ല….. വെറുതെ…. ”
ഒരു പുഞ്ചിരി എടുത്തണിഞ്ഞ് അവൾ പറഞ്ഞു….

” വെറുതെയോ…. വെറുതെ ആരെങ്കിലും കരയുമോ???… ഇന്നലെ അമ്പലത്തിൽ നിന്നും ഇറങ്ങിയത് തൊട്ട് ഇങ്ങനാണല്ലോ…. ആരതി എന്താ പറഞ്ഞത്??… നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കിട്ടോ???…. ”

 

 

” മ്മ് മ്മ്… ”
വഴക്ക് ഒന്നും ഇട്ടില്ലന്നുള്ള രീതിയിൽ അവൾ തലയാട്ടിക്കൊണ്ട് മൂളി….

” പിന്നെ…. ഇനി…. ഞാൻ അവിടെ വച്ച് തന്റെ കൈയിൽ പിടിച്ചതുകൊണ്ടാണോ???… അതുകൊണ്ടാണോ എന്റെ മുൻപിൽ വരാതെ മാറി നിൽക്കുന്നത്…. അത് ശരിക്കും അറിയാതെ….. ഞാൻ അങ്ങനെ ഓർത്തില്ല…. ”
അമൽ വിഷമത്തോടെ പറഞ്ഞു….

” അതിന് ഞാനല്ലല്ലോ ആരുടേയും മുന്നിൽ പെടാതെ നടക്കുന്നത്….. എന്നെയല്ലേ ഒഴിവാക്കുന്നത്…. ”
അവളത് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി…. ഇനി ഞാൻ ഒഴിവാക്കുന്നതാണോ അവളുടെ സങ്കടം എന്നൊരു ചിന്ത അവന്റെയുള്ളിൽ മൊട്ടിട്ടു….

” അതേ…. ”
ചിന്തയിലായിരുന്ന അവന് അവളുടെ അടുത്ത വിളി വന്നു….. എന്തോ സംശയം ഉള്ളിലുള്ളത് പോലെ അവന് തോന്നി… ഒപ്പം നീരസവും….

” എടൊ….. താൻ ആദ്യം ഈ അതേ ഇതേ എന്നുള്ള വിളി നിർത്ത്….?
അൽപ്പം നീരസത്തോടെ അവൻ പറഞ്ഞു….

” പിന്നെ….. ഞാൻ….. എന്താ… ”

” ഓഹോ…. എന്താ വിളിക്കണ്ടതെന്ന് അറിയില്ലല്ലേ…. അന്ന് എന്നെ ഫോൺ ചെയ്തപ്പോൾ വിളിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്…. അത് തന്നെ വിളിച്ചാൽ മതി…. ”
ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു…. അത് എന്താണെന്നുള്ള രീതിയിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി…. പെട്ടന്ന് മനസ്സിലായത് പോലെ തല താഴ്ത്തി…

” അത്… ഞാൻ…. അപ്പൊ…. പെട്ടന്ന്… ”
അവൾ വിക്കി വിക്കി പറഞ്ഞു….

” പെട്ടന്നാണെങ്കിലും പതുക്കെയാണെങ്കിലും ഇനി എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി…. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025