Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 5

അമ്മയുടെ അടുത്ത് ചെന്ന് ഭക്ഷണം വാങ്ങി കഴിച്ചു ഉമ്മറക്കോലായില്‍ ഇരുന്നു വിനു….പുറത്തേക്കു നോക്കിയപ്പോള്‍ മനസില്‍ വല്ലാത്ത ശൂന്യത ..അനിത അവളെ ഒന്ന് കണ്ടാലോ…വേണ്ട…വെറുതെ ഉള്ള ദേഷ്യം കൂട്ടണ്ട..അവന്‍റെ മനസു അവനെ ശാസിച്ചു …അമ്മയോട് പറഞു വീട്ടില്‍ നിന്നും ഇറങ്ങി കാട്ടിലൂടെ നടക്കുമ്പോള്‍ മുന്നില്‍ നിനും അനിത വരുന്നത് കണ്ടു..ഒരു നിമിഷം അവന്‍ അവളെ നോക്കി…
മുഖത്ത് ഇപ്പോളും തന്നോട് കോപം തന്നെ ആണോ …അവളെ കാണില്ല എന്ന് പറഞ്ഞതാണ്..അവനു തന്‍റെ വാക്കുകള്‍ ഓര്മ വന്നു…അവള്‍ അവന്‍റെ അടുത്തേക്ക് നടന്നടുക്കുംബോളെക്കും അവന്‍ മറ്റു വഴിയിലേക്ക് തിരിഞ്ഞു നടന്നു…സങ്കടം അവന്‍റെ മനസില്‍ അലതല്ലിയെത്തി…
അനിത പറഞ്ഞതു ശെരിയാണ്…തന്നെ പോലുള്ളവര്‍ക്ക് സ്നേഹം അനുഭവിക്കാന്‍ ഉള്ള യോഗമില്ല….എല്ലാ പെണ്ണുങ്ങള്‍ക്കും കാമമാണ്‌ തന്നോട്..പറഞ്ഞിട്ടെന്ന ഇനി കാര്യം..എന്നാലും അവളൊന്നു ചിരിചിരുന്നെങ്കില്‍ …എന്നെ ഒക്കെ നോക്കി ആര് ചിരിക്കാന്‍ അല്ലെ…അവന്‍ സ്വയം മനസില്‍ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നപ്പോളെക്കും ഓടി കിതച്ചുകൊണ്ട് അനിത അവന്‍റെ മുന്നിലേക്ക്‌ വന്നുകൊണ്ട്‌ കിതച്ചു …
ആരാണ് അവളെ ഓടിച്ചത് ആരേ ഭയന്നാണ് അവള്‍ ഓടിയത്…കിതച്ചു കൊണ്ട് തന്നെ നോക്കി നില്‍ക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ വിനുവിന്‍റെ മനസില്‍ ആയിരം ചോദ്യങ്ങള്‍ ഓടിയെത്തി …അവന്‍ അവളുടെ പുറകിലേക് നോക്കിയപ്പോള്‍ അനിതയും തിരിഞ്ഞു നോക്കി പിന്നിലേക്ക്‌..
“എന്തെ എന്തുപ്പറ്റി..ആരാ നിന്നെ ഉപദ്രവിക്കാന്‍ വന്നെ”
സങ്കോചത്തോടെ ചോദിച്ചു കൊണ്ട് വിനു അവളെ നോക്കി..
“എവിടെ ആയിരുന്നു നീ രണ്ടു മൂന്ന് ദിവസം”
അവന്‍ പ്രതീക്ഷിച്ച ഉത്തരം അല്ല അവളില്‍ നിന്നും ലഭിച്ചത് എന്ന് മനസിലായ വിനു അവളെ മനസിലാകാത്ത രീതിയില്‍ നോക്കി..
“ചെവി കേള്‍ക്കില്ലേ നിനക്ക്..എവിടെ ആയിരുന്നു നീ രണ്ടു ദിവസം എന്ന്”
അവന്‍റെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങി നിന്നു കൊണ്ടാണ് അനിത അത് ചോദിച്ചത്..വിനു അല്‍പ്പം പിന്നിലേക്ക്‌ മാറി..
“എവിടെക്കയാലും എന്താ…നിനക്ക് എന്നെ കാണുന്നതൊക്കെ വെറുപ്പല്ലേ..അപ്പോള്‍ കാണാത്ത എവിടെക്കെങ്കിലും അങ്ങ് പോകണം”
“അങ്ങനെ പോകോ നീ..അങ്ങനെ എനോട് പറയാതെ പോകോ നീ…എന്നോട് പറയാതെ എങ്ങോട്ടാ നീ പോയെ ….എന്തിനാ എന്നെ കണ്ടപ്പോള്‍ മാറി നടന്നെ ..പറ …പറയാന്‍….എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025