Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 6

“നീ എന്താ ആലോചിക്കുനെ വിനു എന്തെങ്കിലും ഉണ്ടെങ്കില്‍ പറ…എനിക്ക് നിന്‍റെ മുഖം കാണുമ്പോള്‍ അറിയാം നീ എന്തിനെയോ പേടിക്കുന്നു…ഡാ ഞാന്‍ കൂടെ ഇല്ലേ…നീ പറ എന്തായാലും”
ആലീസ് അവനു ദൈര്യം നല്‍കി….വിനു പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവന്‍ അറിയാവുന്ന കാര്യങ്ങള്‍ എല്ലാം അവളോട്‌ പറഞ്ഞു..വലിയ ഒരു ഭാരം ഇറക്കി വച്ചതുപോലെയാണ് അവനു പറഞ്ഞുകഴിഞ്ഞപ്പോള്‍ അനുഭവപ്പെട്ടത്…വല്ലാത്ത ഒരു ആശ്വസം…
“ദൈവമേ…അനിതയോ”
ആലീസിന്‍റെ മുഖം ഭയം പൂണ്ടാപ്പോലെ തോന്നി വിനുവിന്..
“ചേച്ചി അവള്‍ക് വേറെ വഴി ഇല്ലാതെ ചെയ്തു പോയതാണ് എന്‍റെ അനിതയെ നഷ്ട്ടപ്പെടാന്‍ എനിക്ക് വയ്യ രക്ഷിക്കണം…”
വിനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു..
“ഹാ എന്താ വിനു ഇത് കൊച്ചു കുട്ടികളെ പോലെ ഞാനില്ലേ നിന്‍റെ കൂടെ നീ പേടിക്കാതെ…നമുക്ക് നാന്‍സിയോടു എല്ലാം പറയാം..അവള്‍ വേണ്ടപ്പോലെ കൈകാര്യം ചെയ്തോളും..അവള്‍ കൂടുതല്‍ ലീഡുകള്‍ തേടി പോകും മുന്നേ നമുക്ക് അവളോട്‌ സംസാരിക്കാം…നീ ദൈര്യമായിരിക്ക് “
അവള്‍ അവന്‍റെ ചുമലില്‍ പിടിച്ചു കൊണ്ട് ആശ്വസിച്ചു..അവന്‍റെ മനസില്‍ ആലീസിനോടുള്ള സ്നേഹവും ബഹുമാനവും കൂടി കൊണ്ടിരുന്നു…
“നീ പേടിക്കണ്ട, അനിത എന്‍റെ വിനുവിന്‍റെ പെണ്ണ അവള്‍ക്കു ഒന്നും സംഭവിക്കാതെ നോക്കേണ്ടത് എന്‍റെ ഉത്തരവാദിത്വം ആണ്….കുഞ്ഞിനു എങ്ങനുണ്ട് ഇപ്പോള്‍ ഡോക്ടര്‍ എന്താ പറഞ്ഞെ”
“സ്കാനിംഗ് എല്ലാം ചെയ്തു റിപ്പോര്‍ട രണ്ടു ദിവസേ കഴിഞ്ഞേ വരൂ കൊടുക്കുന്ന മരുന്ന് തന്നെ കൊടുക്കാന പറഞ്ഞെ”
“മം ശെരി നീ ഇപ്പോള്‍ തല്‍ക്കാലം അവളുടെ അടുത്തേക്ക് ചെല്ല് അവളിപ്പോള്‍ നിന്‍റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ടാകും …ഇപ്പൊ നീ അവളുടെ അടുത്ത് വേണം..പിന്നെ ഇവിടെ നടന്ന കാര്യങ്ങള്‍ ഒന്നും അവളോട്‌ പറയണ്ട..വെറുതെ അവളെ കൂടി പേടിപ്പിക്കണ്ട …ഞാനിപ്പോള്‍ തന്നെ നാന്‍സിയെ പോയി കാണാം…എന്നിട്ട് വേണ്ടത് ചെയ്യാം…”
“ശെരി ചേച്ചി”
അവന്‍ ആലീസിന്‍റെ വാക്കുകള്‍ വിശ്വസിച്ചു കൊണ്ട് പുറത്തേക്കു പോയി…അവന്‍ ബംഗ്ലാവിന്‍റെ ഗേറ്റ് കടന്നു പോയപ്പോള്‍ ആലീസ് പൊട്ടി ചിരിച്ചു….കൈയിലെ മദ്യം വലിച്ചു കുടിച്ചു കൊണ്ട് അവള്‍ ആര്‍ത്തട്ടഹസിച്ചു….അവളുടെ അട്ടഹാസം ആ ബംഗ്ലാവില്‍ മുഴങ്ങി..
ആലീസ് ഫോണ്‍ കറക്കി നാന്‍സിയെ വിളിച്ചു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025