Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 6

അവളുടെ ആ ചോദ്യത്തില്‍ അവനൊന്നു പതറിയെങ്കിലും പക്ഷെ അവന്‍ അത് മുഖത്ത് കാണിച്ചില്ല
“അങ്ങനെ അല്ല അനിത ..പക്ഷെ ജനിച്ചു ഓര്മ വച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടതം കേട്ടതും അനുഭവിച്ചതും എല്ലാം കാമമാണ്‌ …അതല്ലാതെ അനിത പറഞ്ഞപ്പോലെ എന്നെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല…അമ്മയല്ലാതെ…മറ്റെല്ലാവരും എന്നോട് എന്താണ് ഇങ്ങനെ എന്നത് എനിക്ക് ഇപ്പോളും അറിയില്ല….എന്‍റെ ഈ ശരീരമാണോ അതോ മുഖത് നിന്നും അവര്‍ക്കെന്തെങ്കിലും വായിക്കാന്‍ കഴിയുന്നുണ്ടോ ഒന്നും തന്നെ എനിക്കറിയില്ല,,,പക്ഷെ എന്നില്‍ നിന്നും എല്ലാവര്ക്കും വേണ്ടത് ഇതുമാത്രമാണ്”
വിനു വളരെ സങ്കടത്തോടെ ആണ് അത് പറഞ്ഞത്…അനിതയ്ക്ക് അവന്‍റെ മുഖം കണ്ടപ്പോള്‍ ചോദിക്കണമായിരുന്നോ ഈ ചോദ്യം എന്ന് പോലും തോന്നിപ്പോയി..
“വിനു നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല….നോക്കു വിനു നീ അനുഭവിക്കുന്നതോ അനുഭവിച്ചതോ അല്ല കാമം…അതല്ല ജീവിതം..കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി നീ കാമത്തിന് മാത്രം അടിമയായി ജീവിക്കുകയാണ്..വൈകൃതങ്ങളാണ് നിന്‍റെ കാമന ചിന്തകള്‍ മുഴുവനും”
വിനു തല താഴ്ത്തി അത് കേട്ടു നിന്നു…അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു അവന്‍റെ മുഖം അനിത കൈകുള്ളില്‍ കൊരിയെടുക്കുമ്പോള്‍..
“അയ്യോ കരയല്ലേ വിനു നിന്‍റെ കണ്ണ് നിറഞ്ഞാല്‍ എനിക്ക് സഹിക്കില്ല…നോക്കു വിനു നമുക്ക് ഒരുമിച്ചു ഒരു ജീവിതം തുടങ്ങുമ്പോള്‍ ആണോരുത്തന്‍ ആയാണ് എനിക്ക് നിനെ വേണ്ടത്…നിന്നിലെ എല്ലാ കാമ ചിന്തകളും നിറവേറ്റാന്‍ എനിക്ക് കഴിയുമോ എന്നത് എനിക്ക് സംശയമാണ് എന്നാല്‍ പോലും നിന്നെ എനിക്ക് കഴിയും വിധം ഞാന്‍ സന്തോഷിപ്പിക്കാം പക്ഷെ നീ ആ ഒരു സുഖത്തിനായി മറ്റൊരു ശരീരം ആതാരുടെ ആണെങ്കിലും ആര് നിര്‍ബന്ധിച്ചിട്ടാണെങ്കിലും പോകരുത്…അത് വിനു എനിക്ക് വാക്ക് തരണം”
“ഇല്ല അനിത..ആ ലോകത്ത് നിന്നും ഞാന്‍ ഇറങ്ങി വന്നു കഴിഞ്ഞു…എനിക്കിപ്പോള്‍ ആ ചിന്തകള്‍ ഒന്നും തന്നെ ഇല്ല..നിന്നോടുള്ള സ്നേഹം മാത്രമാണ് എന്‍റെ ഇപ്പോളത്തെ ലഹരി..ഒരിക്കല്‍ ഒരാള്‍ ഒരു തെറ്റ് ചെയ്തു എന്ന് കരുതി അതയാള്‍ എന്നും ആ തെറ്റ് തുടരണം എന്നില്ല…നിന്നെപ്പോലെ …കൂടെ നിന്നു സ്നേഹിക്കാന്‍ ചങ്ക് പറിച്ചു തരാന്‍ ഒരാള്‍ ഉണ്ടായാല്‍ മതി ഈ ലോകത്ത് ആരും ആരെയും ഒന്നും ചെയ്യില്ല…തെറ്റുകള്‍ ആവ്ര്‍ത്തിക്കപ്പെടില്ല:”
“ഞാന്‍ നിന്‍റെ കൂടെ എന്നും ഉണ്ടാകും വിനു..മരണത്തിനു മാത്രമേ നമ്മളെ വേര്‍പ്പെടുത്താനാകു …ഇതെന്‍റെ വാക്കാണ്”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025