Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപകടം വരുത്തി വെച്ച പ്രണയം 3

ക്രിഷ്: “ഹ്മ്മ്‌മ്… അപ്പോൾ നിനക്കോ?.. നിനക്കും അങ്ങനെ തോന്നിയോ?..”

ഞാൻ ചോദിച്ചു.. ദീപിക ഒന്ന് പതറിയെങ്കിലും പിന്നെ ഒന്ന് ലജ്ജയോടെ അവൾ തലയാട്ടി..

“ഉം..”

ഞാനവളെ കൂടുതൽ ചോദിച്ച് ചൂട് പിടിപ്പിക്കാൻ പോവുകയായിരുന്നു.. പക്ഷേ അപ്പോഴേക്കും ഒരു വെയ്റ്റർ വന്ന് അത് തടസ്സപ്പെടുത്തി.. 😅
അയാൾ ഭക്ഷണം മേശപ്പുറത്ത് കൊണ്ടു വച്ചിട്ട് പോയപ്പോഴേക്കും ഞങ്ങൾ സംസാരിച്ചു വന്ന വന്ന ആ flow അങ്ങ് പോവുകയും ചെയ്തു.. ☹️

ദീപിക: “അപ്പോൾ നാളെ ക്രിഷ് തിരിച്ചു പോവും, അല്ലേ?..”

അവൾ പയ്യെ വിഷയം മാറ്റുന്നതായി എനിക്ക് തോന്നി.. ഞാൻ തലയാട്ടി..

ക്രിഷ്: “ദീപിക ഇവിടുന്ന് പോയിക്കഴിഞ്ഞാൽ പിന്നെ,
നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകും.. എന്നെ അതിനു ശേഷം ഓർമ്മ കാണുമോ?..”

അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയതായിരുന്നു.. ഉടനേ അത് നിർത്തിയിട്ട് അവളെന്നെ ഒന്ന് തലയുയർത്തി നോക്കി..

ദീപിക: “ക്രിഷ്.. ഇവിടുന്നു പോയതിനു ശേഷം ഞാൻ നിങ്ങളെ ഒരിക്കലും ഓർക്കില്ല.. എനിക്ക് നിങ്ങളെ മറക്കാൻ തോന്നുന്നതു കൊണ്ടൊന്നുമല്ല.. പക്ഷെ ഞാൻ ഓർക്കില്ല.. അത് പിന്നെ എനിക്ക്‌.. എനിക്ക്‌.. കഴിയില്ല..”

ഇപ്പോൾ ആ കണ്ണുകളിൽ എനിക്ക് ദീപികയുടെ സ്നേഹം ശെരിക്കും കാണാൻ കഴിഞ്ഞു..

ക്രിഷ്: “താൻ എന്നോട് പ്രണയത്തിലാണോ?.. ഉം?..”

ദീപിക: “സത്യത്തിൽ.. എ.. എനിക്ക് നിങ്ങളെ പ്രണയിക്കാൻ ആഗ്രഹമുണ്ട്.. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായിരുന്ന സ്ത്രീയോട് അത്ര മാത്രം അസൂയപ്പെട്ടതും..”

ക്രിഷ്: “മ്മ്.. ഓ..കേ..”

ഞാനൊന്ന് നെടുവീർപ്പിട്ടു..

ക്രിഷ്: “നമ്മൾ ഇത് ഇവിടെ നിർത്തണം, ദീപിക.. അല്ലെങ്കിൽ അത്.. ദോഷം ചെയ്യും..”

ഇത്തവണ ഞാനവളുടെ മുഖത്തേക്ക് നോക്കിയില്ല.. എങ്കിലും എന്റെ മനസ്സ് നിറയെ ഇപ്പോൾ അവൾ മാത്രമായിരുന്നു.. ഞാൻ ശരിക്കും വീണുപോയി അവൾക്കുവേണ്ടി…

വിവാഹിതയായ ഒരു സ്ത്രീയുമായി ഞാൻ പ്രണയത്തിലായിരിക്കുന്നു.. അത് എന്നെ എവിടേയ്ക്കാണ് ഇനി കൊണ്ടു പോകുന്നതെന്ന് സത്യത്തിൽ എനിക്കൊരു നിശ്ചയമില്ലായിരുന്നു…

പിന്നെ ഇരുവരും ഒന്നും മിണ്ടിയില്ല.. മൂകമായി ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.. എങ്കിലും കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടക്ക് അവളെന്നെ നോക്കുന്നത് എനിക്കറിയാമായിരുന്നു…

——————————————————————–

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025