Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 2

അവൾ പെട്ടന്ന് ഒന്ന് ഞെട്ടി കേട്ടത് വിശ്വാസം ആവാതെ വിജയുടെ മുഖത്തേക്ക് നോക്കി.

“എനിക്ക് എന്റെ ശ്രീകുട്ടിയെ വേണം ഈ ജീവിതകാലം മുഴുവൻ, എനിക്ക് സ്നേഹിക്കാൻ, പ്രണയിക്കാൻ, തല്ലുകൂടാൻ, “

അവൾ അവന്റെ കാവിൽ അധരങ്ങൾ അമർത്തി അവൻ ആവശ്യപെട്ട സ്ത്രീധനം അവന് നൽകി. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവളെ മാറോടണച്ചു.

“ശ്രീകുട്ടി….. “

“എന്നെ വിട്ട് നീ എങ്ങോട്ടെങ്കിലും പോകുമോ ഇനി “

“എന്റെ അച്ചേട്ടനെ വിട്ട് ഞാൻ ഇനി എങ്ങോട്ടും പോകില്ല, എന്നും എനിക്ക് ഈ ഞെഞ്ചിൽ ഇങ്ങനെ നിൽക്കണം, ഈ ഞെഞ്ചിലെ ചൂട് പറ്റി ഏട്ടനേയും കെട്ടിപിടിച്ചു കിടക്കണം “

അവൻ അവളുടെ ഇരുകവിളിലും ചുംബിച്ചു അവൾ തിരിച്ചും.വീണ്ടും അവളെ അവൻ മാറോടണച്ചു…….

“അതെ മക്കളെ ഇത് പൊതുവഴിയാ ബെഡ്‌റൂം അല്ല “

അവരുടെ നിൽപ് കണ്ടു വർഷ വിളിച്ചു കൂവി, അവളുടെ ശബ്ദം കേട്ട് ഇരുവരും പെട്ടന്ന് അടർന്നുമാറി.

“വന്നു വന്നു സ്ഥലം ഏതെന്നു തിരിച്ചറിയാതെ ആയോ പ്രേമം “

“ഒന്ന് പോടീ “

വിജയ് തിരിച്ചടിച്ചു.

“ശ്രീ ഇവളോട് കൂട്ട് കൂടുമ്പോൾ ശ്രദ്ധിക്കണേ ….. ആളെ ചട്ടമ്പിയാണ് “

“പിന്നെ ഒന്ന് പോ ഏട്ടാ “

“പക്ഷെ എന്നെ ഒരുപാട് ഇഷ്ടം ആണ്, സീതേച്ചിയെക്കാൾ ഞങ്ങൾ രണ്ട് പേരുമാണ് കൂട്ട്, എവിടെ പോയാലും എന്റെ പിന്നാലെ ഉണ്ടാവും എന്റെ കാന്താരി, ഞാൻ ബാംഗ്ലൂർ പഠിക്കാൻ പോയപ്പോൾ പെണ്ണ് ഉണ്ടാക്കിയ പുകിലൊന്നു കാണേണ്ടത് തന്നെ ആയിരുന്നു, ഞാൻ ഇല്ലാത്തോടുത്തു നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഇവളും സ്ഥലം വിട്ടു പഠിക്കാൻ “

“അത് വേറെ കൂട്ടൊന്നും ഇല്ലാത്തതുകൊണ്ട…. എനിക്ക് ഇഷ്ടം ഒന്നുമല്ല “

അവൾ മുഖത്തൊരു പുച്ഛഭാവം അണിഞ്ഞു കൊണ്ട് പറഞ്ഞു

“അമ്മേ…….. “

പെട്ടന്ന് വിജയ് കുനിഞ്ഞു കൊണ്ട് കാലിൽ പിടിച്ചു.

ശ്രീയും വർഷയും ഓടി വിജയ്ക്ക് അടുത്തെത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025