Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 7

തിരുമേനി വാഴകീറിൽ പ്രസാദം നൽകി പ്രിയ അത് ഇരു കൈകളും നീട്ടി വാങ്ങി…. അതിൽ നിന്നും ചന്ദനം അവൾ എടുത്തു തൊട്ടു ശേഷം അവൾ വിജയ്ക്കും തൊട്ടുകൊടുത്തു…..

ക്ഷേത്രത്തിനു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയ വിജയുടെ കൈയിൽ പ്രിയ കയറി പിടിച്ചു… അവൻ അവളെ സംശയ ഭാവത്തിൽ നോക്കി….

അവൾ കൈയിൽ പിടിച്ചിരുന്ന പ്രസാദം അടങ്ങിയ വാഴകീറു അവനു നേരെ നീട്ടി… അതിലെ കുങ്കുമത്തെ ചൂണ്ടി അവൾ പറഞ്ഞു…

“””ഏട്ടാ… ഇതൊന്നു തൊട്ട് തരോ “”

അവൻ അവളുടെ നെറ്റിയിലേക്ക് നോക്കി പറഞ്ഞു…

“””അതിന് ഇത് നീ നേരത്തെ തൊട്ടടുണ്ടല്ലോ…. “””

“”അതൊക്കെ അവിടെ ഇരുന്നോട്ടെ…. ഇപ്പൊ ഇത് തൊട്ട് താ “”

അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു…

“”ഈ പെണ്ണിന്റെ ഒരു കാര്യം “””

അവൻ അതിൽ നിന്നും ഒരു നുള്ള് കുങ്കുമം അവൾ ചാർത്തിയിരുന്ന കുങ്കുമത്തിനു മുകളിൽ ആയി ചാർത്തി….

“””പോരെ “”

ശേഷം അവൻ പ്രിയയെ നോക്കി ചോദിച്ചു….

അവൾ ഒന്നും മിണ്ടാതെ ഒരിക്കൽ കൂടി നടയിലേക്ക് നോക്കി വണങ്ങി ശേഷം അവൾ പുറത്തേക്ക് നടന്നു….. തൊട്ട് പിന്നാലെ വിജയും….

വയൽ വരമ്പിലൂടെ നടക്കുമ്പോഴും അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പക്ഷെ അവന് മുന്നിൽ നടക്കുന്ന അവൾ മറുപടി ഒന്നും പറയുന്നില്ല…. അവൾ താൻ പറയുന്നത് ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലായ വിജയ് പെട്ടന്ന് അവളുടെ കൈയിൽ പിടിച്ചു നിർത്തി….

“”എന്താ അച്ചേട്ടാ… “”

അവൾ ഞെട്ടി തിരിഞ്ഞു അവനെ നോക്കി ചോദിച്ചു….

“””ഇത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്…. എവിടെയാ നീ “”

അവൻ അവളുടെ കൈയിലെ പിടുത്തം അയകാതെ തന്നെ ചോദിച്ചു….

“””ഞാൻ ഒരു കൂട്ടം ചോദിച്ച സത്യം പറയോ… “”

അവൾ മിഴികളിൽ പ്രതീക്ഷ നിറച്ചു അവനെ നോക്കി ചോദിച്ചു….

“””ഉം…. നീ ചോദിക്ക് “”

അവൻ അവളെ നോക്കി തന്നെ പറഞ്ഞു…

“””എന്തിനാ ശയനപ്രദക്ഷണം നടത്തിയേ “””

അവൾ അവനെ നോക്കി ചോദിച്ചു…

“””അങ്ങനെ ഒരു വഴിപാട് നേർന്നിരുന്നു “”

അവൻ ചെറുചിരിയോടെ പറഞ്ഞു…

“”അതാ… ഞാൻചോദിച്ചേ…. എന്തിനാ….ന്ന് “”

“””അത്…. ഈ ചുന്ദരി പെണ്ണിനെ എനിക്ക് സ്വന്തം ആയി കിട്ടിയാൽ ശയനപ്രദക്ഷണം നടത്തിക്കൊള്ളാം എന്ന് ഞാൻ നേർന്നിരുന്നു… “””

അവൻ അവളോട്‌ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു….

തന്റെ അരികിൽ നിൽക്കുന്ന വിജയുടെ മുഖത്തേക്ക് അവൾ നിറകണ്ണുകളോടെ നോക്കി…..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025