Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 7

പ്രിയ അവനെ നോക്കി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു….

“””അതിന് ഇപ്പൊ എന്താ…. വേറെ ആരും അല്ലല്ലോ ഞാൻ നിന്റെ ഭർത്താവ് അല്ലെ “”

അവൻ താൻ ചെയ്‌തത്‌ നായികരിച്ചു കൊണ്ട് പറഞ്ഞു…

“”എന്നാലും ഇങ്ങനെ ഒക്കെ നോക്കാമോ “””

അത് പറഞ്ഞു തീർന്നതും അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി….

“”നീ കിടന്നു അധികം കിണികണ്ട… അതൊക്കെ എനിക്ക് അവകാശ പെട്ടതാ “”

അവൻ ശബ്ദത്തിൽ കനം വരുത്തി അവളോട്‌ പറഞ്ഞു….

“””ഓ പിന്നെ…. “”

പ്രിയ അതിനെ പുച്ഛിച്ചു കൊണ്ട് ചിരിച്ചു….

“”ശ്രീക്കുട്ടി ദേ എനിക്ക് ദേഷ്യം വന്നുണ്ടേ…. കുറെ ആയി ഈ കളിയാക്കി ഉള്ള ചിരി…. ശരിയാ ഞാൻ നോക്കി…. പിന്നെ ഞാൻ വേറെ വെല്ലോരുടെയും പോയി നോക്കണോ….. “”

അവൻ അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു….പക്ഷെ അവന്റെ സ്വരം ഇടറിയിരുന്നു. ശേഷം അവൻ അവളെ മറികടന്നു മുന്നിലേക്ക് നടന്നു….

വിജയ്ക്ക് വിഷമം ആയി എന്ന് പ്രിയക്ക് മനസിലായി…. അവൾ വേഗം അവന് പിന്നാലെ നടന്നു എത്തി….

“”അച്ചേട്ടാ…. നിൽക്ക്…. ഞാൻ ഒന്ന് പറയട്ടെ…. “”

അവൾ അവന് പിന്നാലെ വേഗത്തിൽ നടന്നു കൊണ്ട് പറഞ്ഞു….

പക്ഷെ അവൻ കേട്ട ഭാവം നടിക്കാതെ വേഗത്തിൽ മുന്നോട്ട് നടന്നു….

“”അച്ചേട്ടാ…. നിക്ക്….അറിയില്ലായിരുന്നു അച്ചേട്ടന് വിഷമവൊന്നു….. ഇനി ശ്രീക്കുട്ടി അങ്ങനെ ഒന്നും പറയൂല “”

അവൾ അവന് പിന്നാലെ നടന്നു കൊണ്ട് പറഞ്ഞു…. പക്ഷെ അവനിൽ നിന്നും ഒരു നോട്ടമോ ഒന്നും തന്നെ പ്രതികരണം ആയി ലഭിച്ചില്ല….

അത് അവളെ വേദനിപ്പിച്ചു….

“””അച്ചേട്ടാ…..പിണങ്ങല്ലേ… ന്നോട്…. നിക്ക് സഹിക്കാനാവില്ലട്ടോ….. “””

അത് പറഞ്ഞു മുഴുവിച്ചപ്പോഴേക്കും അവൾ വീണ്ടും ഒരു കരച്ചിലിന്റെ വാക്കിൽ എത്തിയിരിക്കുന്നു….. അവളുടെ മിഴികൾ മെല്ലെ നിറയാൻ തുടങ്ങി….

പെട്ടന്ന് അവൾ തെന്നി വീഴാൻ പോയി…..

“”അച്ചേട്ടാ… “”

അലറുന്ന പോലെ അവൾ അവനെ വിളിച്ചു…. തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് തെന്നി വീഴാൻ ഒരുങ്ങുന്ന പ്രിയയെ ആണ് വേഗത്തിൽ അവൻ അവളെ താങ്ങി പിടിച്ചു…. ശേഷം അവളെ പിടിച്ചു നേരെ നിർത്തി….

“”നിന്നോട് ഞാൻ പറഞ്ഞത് അല്ലെഡി നോക്കി നടക്കാൻ…. അത് എങ്ങനെയാ എന്നെ കളിയാക്കാൻ അല്ല അവൾക്ക് നേരം…. മുന്നേ കേറി നോക്കി നടക്കടി “”

വിജയ് ദേഷ്യത്തിൽ പല്ലമറികൊണ്ട് അവൻ പറഞ്ഞു…

അവൾ പേടിച്ചു അവൻ പറഞ്ഞത് അനുസരിച്ചു അവന് മുന്നേ കയറി നടന്നു…. പിന്നീട് പോകുന്ന വഴി ഒരു തവണ പോലും അവൾ തിരിഞ്ഞു നോക്കിയില്ല….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025