“”””ഉം… എന്തായച്ചേട്ടാ…?””””
“”””അതെ നമ്മുടെ കല്ലൂട്ടിക്ക് ഒരു കൂട്ട് വേണ്ടേ… “””””
വിജയ് കള്ളച്ചിരിയോടെ ചോദിച്ചു.
“”””അച്ചേട്ടമ്പറയുമ്പോലെ “”””
“””എന്നാ നമുക്ക് നല്ലതൊട്ട് നോക്കാം “”””
“”””അതിന് പ്രതേകം നോക്കണോ….കുറച്ചു നേരം മുന്നെ അല്ലെ ഒന്ന് നോക്കിയത്… മിക്കവാറും അതിൽ ഒരു തീരുമാനം ആവും….”””””….പ്രിയ ചിരിയോടെ തമാശകലർത്തി കാര്യം പറഞ്ഞു.
“”””എന്നാലും നമ്മുക്ക് ഒന്നൂടെ ഒന്ന് ട്രൈ ചെയ്തലോ…?””””… വിജയ് കള്ളച്ചിരിയോടെ പ്രിയയെ നോക്കി ചോദിച്ചു.
“”””അയ്യടാ….ഇന്നിനി ന്നെക്കൊണ്ടൊന്നും വയ്യ….””””…. പ്രിയ കൃത്രിമ ദേഷ്യത്തോടെ അവനോട് കട്ടായം പറഞ്ഞു.
“”””അപ്പൊ നാളെ നോക്കാന്നു… ഹോ അത് കേട്ടമതി….”””””
വിജയ് സന്തോഷത്തോടെ അതും പറഞ്ഞു അവളെ തന്നിലേക്ക് ചുറ്റിപ്പിടിച്ചു കിടന്നു…. പ്രിയ പുതപ്പ് എടുത്തു അവരെ മൂടി….ആ തണുപ്പിൽ അവർ ഇറുക്കി കെട്ടിപിടിച്ചു മെല്ലെ നിദ്രയെ പുൽകി. അവർക്കൊപ്പം ആ ചട്ടമ്പിക്കല്യാണിയും ഉണ്ട്… അവരുടെ കുസൃതിക്കുടുക്ക….
അവസാനിച്ചു…….
>>>>>>>>>>>>>>>>⭕️<<<<<<<<<<<<<<
അപൂർവ ജാതകം ഇതോടെ അവസാനിക്കുകയാണ്. എപ്പോഴും പറയുമ്പോലെ എന്നും കൂടെ നിന്ന് പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും ഈ നുണയന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.
അപ്പൊ കാണാം…
സ്നേഹത്തോടെ
രാജാനുണയൻ 💞
