വിജയ്ക്കു ആകെ അങ്ങ് ചൊറിഞ്ഞു കയറി…
“വന്നപ്പോ തൊട്ട് അമ്മ എങ്ങും തൊടാതെ ഓരോന്ന് പറഞ്ഞു തന്നെ കളിപ്പിക്കുകയാ.. അപ്പോള ഇവളുടെ ഓരോ….”
“”””എന്താടി….””””
അൽപ്പം ഉച്ചത്തിൽ ദേഷ്യത്തോടെ വിജയ് അവളെ നോക്കി ചോദിച്ചു.
“”””ഒന്നില്ലേട്ടാ…!””””
അവന്റെ ഭാവമാറ്റം കണ്ടതും പേടിയോടെ വർഷ പറഞ്ഞു.
“”””പിന്നെയെന്താ നീ നേരത്തെ പറഞ്ഞത്….? “””
ദേഷ്യത്തിൽ തന്നെ അവൻ ചോദിച്ചു…
“”””അത് ഞാൻ വെറുതെ….””””
അവൾക്ക് പരിചിതം അല്ല ദേഷ്യം നിറഞ്ഞ വിജയിനെ… അതുകൊണ്ട് തന്നെ അവന് എന്തുത്തരം നൽകുമെന്നറിയാർതെ അവൾ കുഴഞ്ഞു.
“”””എന്താടി…നിന്നു പരുങ്ങുന്നേ..? .””””
അവൻ ദേഷ്യം ഒട്ടും കുറക്കാതെ തന്നെ ചോദിച്ചു….
“””മി..ച്ചും… “”””
യാന്ത്രികമായി ചുമൽകൂച്ചാൻ മാത്രം അവൾ സാധിച്ചുള്ളൂ…അവന്റെ പരുഷമായ നോട്ടം നേരിടാൻ സാധിക്കാതെ അവൾ മുഖം താഴ്ത്തി നിന്നു…
അവന്റെ ഭാവമാറ്റം വർഷയെ നല്ലതോതിൽ വിഷമിപ്പിച്ചു.. അതിന്റെ ബാക്കിപ്പത്രമെന്നോണം വർഷയുടെ മിഴികൾ നിറഞ്ഞു തുളുമ്പി… അവളിൽ പൊട്ടിവന്ന കരച്ചിൾ അവൾ കടിച്ചു പിടിച്ചു നിൽക്കുകയാണ്…
