സമയം പോയത് പോലും ഞാൻ അറിഞ്ഞില്ല ബാത്‌റൂമിൽ കയറിയത് മാത്രം എനിക്ക് ഓര്മയുള്ളു ദേ ഇപ്പോൾ നോക്കുമ്പോൾ ഞാൻ കല്യാണമണ്ഡപത്തിൽ. ചുറ്റും ഒരുപാട് കണ്ണുകൾ എന്നെ തന്നെ വീക്ഷിച്ചിരിക്കുന്നു.
പെട്ടന്ന് ആണ് ആ വശ്യസൗന്ദര്യം എന്റെ അരികിലേക്ക് വന്നത്. അവളെ കാണാൻ ഒരു നാഗകന്യകയെ പോലെ ഉണ്ടായിരുന്നോ അതോ എനിക്ക് തോന്നിയതാണോ.അത്രയ്ക്കും സുന്ദരി ആയിരുന്നു അവൾ. അവളുടെ വെള്ളാരം കണ്ണുകൾ, മയിൽപീലി പോലത്തെ കൺപീലികൾ, നീണ്ട മൂക്ക്, ചുവന്ന് തുടുത്ത അധരങ്ങൾ, ചുവന്ന് തുടുത്ത കവിളിൽ തടങ്ങൾ ഒപ്പം അതിൽ ഭംഗി കൂട്ടാൻ എന്നപോലെ നുണകുഴികൾ, നിതംബം വരെ തൂങ്ങിയാടുന്ന കേശഭാരം. പച്ചക്ക് പറഞ്ഞാൽ നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ. അത്രയ്ക്കും ആകർഷണം നിറഞ്ഞതായിരുന്നു അവൾ.
ഇതിനിടയിൽ അവൾ എന്റെ അരികിൽ വന്നിരിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല.
പെട്ടന്ന് ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് കെട്ടിമേളത്തിന്റെ ശബ്ദം ഉയർന്നത്. എന്റെ നേരെ അച്ഛൻ താലിമാല നീട്ടി. ഞാൻ അത് വാങ്ങി അവളുടെ കഴുത്തിനരികിലേക്ക് അടിപ്പിച്ചു. ആരോ ഒരു സ്ത്രീ മുല്ല പൂവ് കൊണ്ട് നിറഞ്ഞ അവളുടെ മുടി എനിക്ക് താലികെട്ടാൻ വേണ്ടി പൊക്കി പിടിച്ചു. അവൾ കണ്ണുകൾ അടിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു. ഞാൻ ആ താലിമാല അവളുടെ കഴുത്തിൽ അണിയിച്ചു.
ശാന്തി നീട്ടിയ സിന്ദൂരം ഒരു നുള്ള് ഇടുത്തു അവളുടെ നിറുകയിൽ അണിയിച്ചു ഞാൻ. അവൾ പൂമാല എന്റെ കഴുത്തിൽ അണിയിച്ചു ഞാൻ അവളെയും. ശേഷം അവളുടെ അച്ഛൻ അവളുടെ കൈ എന്റെ കൈയിൽ വെച്ചു കന്യാദാനം എന്നാ ചടങ്ങും നിർവഹിച്ചു. ഞാൻ അവളുടെ കൈയും പിടിച്ചു മൂന്ന് പ്രദക്ഷണം വെച്ചു.
പിന്നീട് എല്ലാം ഇതിലും വേഗത്തിൽ ആയിരുന്നു സദ്യയും പാലും മധുരവും നൽകലും എല്ലാം.
“അളിയാ ഇന്ന് ഇവിടെ ആണ് നിങ്ങളുടെ ആദ്യ രാത്രി ” :-ചേച്ചിയുടെ ഭർത്താവ്
“അത് എന്താ അളിയാ ഇവിടെ സാധാരണ ഭർത്താവിന്റെ വീട്ടിൽ അല്ലെ ഇവിടെ എന്താ ഭാര്യയുടെ വീട്ടിൽ “
“ഇവരുടെ കുടുംബാചാര പ്രകാരം ആദ്യ രാത്രി വധുവിന്റെ ഗ്രഹത്തിൽ ആണ് “
