Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

 

“ഒന്ന് മതിയാക്കടി.”
ദേവന്റെ ശബ്‌ദം ഒന്ന് കടുത്തു

മറിയ ആകെ ഒന്ന് പതറി ഇനി ഈ കാര്യം മിണ്ടിയാൽ പന്തി അല്ലെന്നു അവൾക്കു മനസിലായി.അവൾ നിശബ്ദയായി ദേവന്റെ മുന്നിൽ നിന്നു.ഒറ്റവലിക്ക് കൈയിലിരുന്ന പെഗ്ഗ് കുടിച്ചു തീർത്ത ശേഷം മറിയയുടെ കൈയിൽ പിടിച്ച് ദേവൻ തന്റെ ദേഹത്തേക്ക് ഇട്ടു.ഒറ്റ കറക്കത്തിന് അവളുടെ മുകളിലായി ദേവൻ.ഇതെല്ലാം ഞൊടി ഇടയിൽ ആ മുറിയിൽ അരങ്ങേറി

“എന്താ അവളോടൊരു സ്നേഹം.. മം..? ”
മറിയയുടെ മുടി നാരുകളെ നുകർന്നുകൊണ്ട് ദേവൻ ചോദിച്ചു

“എന്തോ അറിയില്ല.
പിന്നേ ഇങ്ങനെ ഒന്നും ആ കൊച്ച് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്‌യും”

“അതൊക്കെ അവള് സമ്മതിക്കും.അതിനുള്ള വഴിയൊക്കെ എനിക്കറിയാം.”

ദേവന്റെ വാക്കുകൾക്കു അവൾ കാതോർത്തു.ദേവൻ തുടർന്നു

“3 മാസം തോമസ്സിവിടെ ഇല്ല.പിന്നെ അവളുടെ മോന്റെ സർജറി ഇല്ലേ..?”

“മം ..!”

“ഭർത്താവിന്റെ പേരിലുള്ള വസ്തു വിറ്റിട്ട് അത് നടക്കില്ല.ആ വസ്തു ആരും വാങ്ങില്ല അതിന്റെ പണി ഞാൻ ചെയ്തിട്ടുണ്ട് ”

“അയ്യോ അത്രയ്ക്ക് വേണോ ?”
മറിയ ഒന്ന് ഞെട്ടി

“സർജറി നടക്കില്ലെന്നു പറഞ്ഞില്ലല്ലോ അത് നടക്കും.എന്റെ പണം കൊണ്ട്. അവൾക്കൊരു ബാധ്യത ആവും അത്.ഒരിക്കലും തീർക്കാൻ പറ്റാത്ത കടപ്പാടിന്റെ ബാധ്യത.പിന്നെ എല്ലാം എന്റെ വഴിയിൽ ആവും”

“എന്നാലും അവള് സമ്മതിച്ചില്ലെങ്കിലോ ..?”
സംശയം ഒഴിയാത്ത വണ്ണം അവള് ആവർത്തിച്ചു

“ഹം ”
ദേവൻ ഒന്ന് ആലോചിച്ച ശേഷം തുടർന്നു
“ഞാൻ ദ്രോഹിക്കും.ഞാൻ മോഹിക്കുന്നത് കിട്ടിയില്ലെങ്കിൽ പിന്നെ അവൾക്കൊരു ജീവിതം ഇല്ല”

അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ഒരു അഗ്നിഖോളം എന്ന് കണക്കെ ചുവന്നിരുന്നു.ശബ്ദം പൈശാചികമായി മാറി.ബലിഷ്ടമായ കൈകളാൽ തലയണയെ ഞെരടി

‘ഈശോയെ അവളെ രക്ഷിക്കണേ’
മറിയ അവള് അറിയാതെ മനസ്സിൽ മന്ത്രിച്ചു പോയി.

അപ്പോഴേക്കും ദേവൻ അവളുടെ കഴുത്തിലേക്ക് ഊളയിട്ടു ഇറങ്ങി.

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025