Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറവുകാരൻ

കതകിൽ വീണ കൊട്ടുകേട്ടു അനു സുജയുടെ അരയിൽ ചുറ്റിപ്പിടിച്ചു ഭയം നിഴലിക്കുന്ന കണ്ണുകളോടെ സുജയെ നോക്കി.
നീർതിളങ്ങി മങ്ങി നിന്ന സുജയുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.
ഇതുവരെ അടക്കി നിർത്തിയ ദേഷ്യവും സങ്കടവും അവളിലെ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പെണ്ണിനെ ഉണർത്തി.
കണ്ണുകളിൽ കാമം തിരുകി തന്നെ ഉരിയുന്ന ആണുങ്ങളുടെ മുഖം അവളുടെ കണ്മുന്നിൽ തെളിഞ്ഞതും അടുക്കളയിലെ തട്ടിനു പിറകിൽ വച്ചിരുന്ന വാക്കത്തി വലിച്ചെടുത്തുകൊണ്ട് കാറ്റുപോലെ മുന്നിലെ കതകിലേക്ക് അവൾ പാഞ്ഞടുത്തു.
സുജയുടെ ഭാവമാറ്റം കണ്ടു പകച്ചുപോയ അനു പേടിച്ചരണ്ടു ഒരു മൂലയിലേക്ക് ഒതുങ്ങി.
കതകു വലിച്ചുതുറന്നു മുറ്റത്തേക്ക് ഇറങ്ങിയ സുജ ആരെയും കാണാതെ പകച്ചു ഒരു നിമിഷം നിന്നു.
നിറഞ്ഞ നിലാവിൽ പെട്ടെന്ന് ഒരു ആളനക്കം കണ്ട സുജയുടെ കണ്ണുകൾ എത്തി നിന്നത് കരിങ്കൽ പടികൾ ഇറങ്ങിപ്പോവുന്ന ആഹ് രൂപത്തിൽ ആയിരുന്നു.

“ശിവൻ.!!!”

സുജയുടെ വാക്കുകളിൽ ആശ്ചര്യം നിറഞ്ഞിരുന്നു.
എങ്കിലും നിരാശയോടെ ദേഷ്യം അടക്കി തിരിഞ്ഞ സുജ കണ്ടത് വാതിലിനരികെ ഭിത്തിയിൽ ചാരി വച്ച നിലയിൽ ഇരിക്കുന്ന ഒരു സഞ്ചി ആയിരുന്നു.
അതിനടുത്തേക്ക് എത്തിയ സുജ തേക്കിനിലയിൽ പൊതിഞ്ഞ മറ്റൊരു പൊതി കൂടി കണ്ടു.

“ആരാമ്മെ….വന്നേ….”

വാതിൽപ്പടിയിൽ നിന്ന് ചോദിച്ച അനുവിന്റെ സ്വരം കേട്ട് അവൾ പെട്ടെന്ന് ഞെട്ടി.

“അത്…അത്…ശ്രീജേച്ചിയാ…”

വിക്കി വിക്കി അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“ഇതെന്താ…”

സുജ കയിലെടുത്തിരുന്ന സഞ്ചി നോക്കി അനു വീണ്ടും ചോദിച്ചു.

“അത് ചേച്ചി തന്നതാ മോളെ അരിയും സാധനങ്ങളും……”

“ആണോ….എനിക്ക് നന്നായി വിശന്നതാ അമ്മെ…അമ്മ കുളിക്കാൻ കയറിയപ്പോ പാത്രം ഒക്കെ തുറന്നു നോക്കിയപ്പോൾ ഒന്നും കണ്ടില്ല,
അമ്മയെ വിഷമിപ്പിക്കണ്ടാ എന്നു വിചാരിച്ചാ ഞാൻ ഒന്നും ചോദിക്കാതിരുന്നെ….
എനിക്ക് വിശക്കണുണ്ടമ്മേ…”

വയറ്റിൽ കുരുത്ത ചോരയുടെ വിശപ്പിന്റെ കാളൽ നിലവിളി പോലെ പുറത്തേക്ക് വന്നപ്പോൾ കേട്ട് നിന്ന അവളിലെ അമ്മ ഹൃദയം വിങ്ങി.
പകയിളകിയ ഭദ്രയിൽ നിന്നും അമ്മയായ പെണ്ണിലേക്ക് നിമിഷാദ്രം കൊണ്ടവൾ പരകായപ്രവേശം നടത്തി.

“അമ്മ മോൾക്കിപ്പോൾ ചോറുണ്ടാക്കി തരാട്ടോ…”

മാറിലേക്ക് ചേർത്ത് പിടിച്ചു മോളോടതു പറയുമ്പോൾ അവളുടെ

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025